സഞ്ജയ് ദത്തിന്റെ 'പ്രസ്ഥാനം' യു.എ.ഇ.യിൽ; വിതരണാവകാശം സ്വന്തമാക്കി മലയാളി നെറ്റ്‌വർക്ക്

Sanjay Dutt movie Prassthanam to get UAE release | സംവിധായകന്‍ സോഹന്‍ റോയിയുടെ ഇന്‍ഡിവുഡ് ഡിസ്ട്രിബ്യൂഷന്‍ നെറ്റ്‌വര്‍ക്കാണ് ചിത്രത്തിന്റെ യു.എ.ഇ. വിതരണാവകാശം സ്വന്തമാക്കിയത്

news18-malayalam
Updated: August 30, 2019, 8:27 PM IST
സഞ്ജയ് ദത്തിന്റെ 'പ്രസ്ഥാനം' യു.എ.ഇ.യിൽ; വിതരണാവകാശം സ്വന്തമാക്കി മലയാളി നെറ്റ്‌വർക്ക്
പ്രസ്ഥാനത്തിൽ സഞ്ജയ് ദത്ത്
  • Share this:
ദുബായ്: സഞ്ജയ് ദത്ത് കേന്ദ്രകഥാപാത്രമാകുന്ന 'പ്രസ്ഥാനം' യു.എ.ഇ.യിലും റിലീസ് ചെയ്യും. സംവിധായകന്‍ സോഹന്‍ റോയിയുടെ ഇന്‍ഡിവുഡ് ഡിസ്ട്രിബ്യൂഷന്‍ നെറ്റ്‌വര്‍ക്കാണ് ചിത്രത്തിന്റെ യു.എ.ഇ. വിതരണാവകാശം സ്വന്തമാക്കിയത്. ബല്‍ദേവ് പ്രതാപ് സിംങ് എന്ന രാഷ്ട്രീയക്കാരനായാണ് സഞ്ജയ് ദത്ത് ചിത്രത്തില്‍ എത്തുന്നത്.

സഞ്ജയ് ദത്തിന്റെ മക്കളായി അലി ഫൈസലും, സത്യജിത് ദൂബെയും ചിത്രത്തില്‍ വേഷമിടുന്നു. ചിത്രത്തില്‍ സഞ്ജയ് ദത്തിന്റെ ഭാര്യയായി മനീഷ കൊയ്‌രാളയും എത്തുന്നുണ്ട്. പത്തു വർഷത്തിന് ശേഷം ഇരുവരും ഒന്നിച്ചെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ബാദ്ഷാ എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് ജാക്കി ഷ്‌റോഫും ചിത്രത്തിലെത്തുന്നു. ജാക്കി ഷ്‌റോഫിന്റെ കരിയറിലെ തന്നെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നാണിതെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. 2010ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രത്തിന്റെ റീമേക്കാണ് പ്രസ്ഥാനം. ദേവ കത്തയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. സഞ്ജയ് ദത്തിന്റെ ഭാര്യ മാന്യത ദത്താണ് നിര്‍മ്മാണം.

സഞ്ജയ് എസ്. ദത്ത് പ്രൊഡക്ഷന്റെ ആദ്യ മെഗാ ബഡ്ജറ്റ് ചിത്രം കൂടിയാണിത്. സഞ്ജയ് ദത്തിന്റെ ഉടമസ്ഥതയിലുള്ള പ്രൊഡക്ഷന്‍ കമ്പനി നിര്‍മ്മിച്ച ആദ്യ മറാത്തി ചിത്രം ബാബ കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയയില്‍ റിലീസ് ചെയ്തിരുന്നു. ഇന്‍ഡിവുഡ് ഡിസ്ട്രിബ്യൂഷന്‍ നെറ്റ്‌വര്‍ക്ക് തന്നെയാണ് ചിത്രം ദക്ഷിണ കൊറിയയിലും വിതരണത്തിനെത്തിച്ചത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: August 30, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍