നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • മലയാളി താരങ്ങളായ അരുണും ശാന്തിയും വിവാഹിതരാകുന്നോ? വിനയ് ഫോർട്ട് പങ്കുവെച്ച സേവ് ദ ഡേറ്റിനു പിന്നിൽ

  മലയാളി താരങ്ങളായ അരുണും ശാന്തിയും വിവാഹിതരാകുന്നോ? വിനയ് ഫോർട്ട് പങ്കുവെച്ച സേവ് ദ ഡേറ്റിനു പിന്നിൽ

  ഇതോടെയാണ് ഭാമ, പാർവതി നമ്പ്യാർ, വിഷ്ണു ഉണ്ണികൃഷ്ണൻ, ബാലു വർഗീസ് എന്നിവരുടെ വിവാഹങ്ങള്‍ക്ക് തൊട്ടു പിന്നാലെ മറ്റൊരു താര വിവാഹം കൂടി ഒരുങ്ങുന്നുണ്ടോയെന്ന സംശയം ആരാധകർക്കുണ്ടായത്.

  news18

  news18

  • Share this:
   നടൻമാരായ വിനയ് ഫോർട്ടും അരുൺ കുര്യനും പങ്കുവെച്ച ഒരു സേവ് ദി ഡേറ്റ് ഫോട്ടോയാണ് സിനിമ പ്രേമികൾക്കിടയിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത്. അഭിനേതാക്കളായ അരുൺ കുര്യനും ശാന്തി ബാലചന്ദ്രനും ഒന്നിച്ചുള്ള സേവ് ദി ഡേറ്റ് ചിത്രമാണ് ഇരുവരും പങ്കുവെച്ചിരിക്കുന്നത്. ചിത്രം പങ്കുവെച്ചതിനൊപ്പം വിനയ് ഫോർട്ട് ആശംസകളും നേർന്നു.

   also read:നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണൻ വിവാഹിതനായി

   ഇതോടെയാണ് ഭാമ, പാർവതി നമ്പ്യാർ, വിഷ്ണു ഉണ്ണികൃഷ്ണൻ, ബാലു വർഗീസ് എന്നിവരുടെ വിവാഹങ്ങള്‍ക്ക് തൊട്ടു പിന്നാലെ മറ്റൊരു താര വിവാഹം കൂടി ഒരുങ്ങുന്നുണ്ടോയെന്ന സംശയം ആരാധകർക്കുണ്ടായത്. എന്നാൽ പിന്നീടാണ് സംഭവം സിനിമയുടെ പ്രൊമോഷനാണെന്ന് പലർക്കും മനസിലായത്.

   പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന ചിത്രത്തിന്റെ പ്രൊമോഷനു വേണ്ടിയുള്ളയാണ് ഈ ഫോട്ടോ. ചിത്രത്തിന്റെ പാക്കപ്പ് കഴിഞ്ഞതിന്റെ സന്തോഷമാണ് താരങ്ങൾ ഇതിലൂടെ പങ്കുവെച്ചത്. ഫെബ്രുവരി 21നാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്.

   വെടി വഴിപാടിന് ശേഷം ശംഭു പുരുഷോത്തമന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പാപം ചെയ്യാത്തവർ കല്ലെറിയട്ടെ. വിനയ് ഫോർട്ടാണ് നായകൻ. ശാന്തി ബാലകൃഷ്ണൻ, അരുൺ കുര്യൻ, ശ്രിന്ദ, മധുപാൽ, അലൻസിയർ, ടിനി ടോം എന്നിവരും ചിത്രത്തിലുണ്ട്.
   Published by:Gowthamy GG
   First published: