എണ്ണം പറഞ്ഞ സ്റ്റാറുകളും സൂപ്പർ സ്റ്റാറുകളും ഉള്ള മലയാള സിനിമയിൽ ജീവൻ പൊലിഞ്ഞ ജവാന്റെ വീട്ടിലെത്തി കണ്ണീരൊപ്പാൻ താര ജാഡകളൊന്നും ഇല്ലാത്ത ഒരാൾ. പുൽവാമ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട മലയാളി ജവാൻ വി. വസന്തകുമാറിന്റെ വീട്ടിലാണ് മനസാക്ഷി നഷ്ടപ്പെട്ടിട്ടില്ലാത്ത ആരുടെ കണ്ണുകളെയും ഈറനണിയിക്കുന്ന സംഭവം അരങ്ങേറിയത്. ആ അപ്രതീക്ഷിത അതിഥിയായിരുന്നു സന്തോഷ് പണ്ഡിറ്റ്. മണിക്കൂറുകൾക്കു മുൻപ് ഫോണിൽ സംസാരിച്ച് വച്ച മകന്റെ വിയോഗ വാർത്തയാണ് വയനാട്ടിലെ ആ വീടിനെ തേടി ഇക്കഴിഞ്ഞ ദിവസം എത്തിയത്.
വിറങ്ങലിച്ചു നിന്ന കുടുംബത്തിലേക്ക് കയറി ചെല്ലുമ്പോൾ, വലിയ വാഗ്‌ദാനങ്ങളൊന്നും തന്നെ നിരത്തി കയ്യടി നേടിയില്ല സന്തോഷ്. പകരം, ഇത്ര മാത്രം പറഞ്ഞു. "ഇന്ത്യ മുഴുവൻ നിങ്ങൾക്കൊപ്പമുണ്ട്." തകർന്നിരിക്കുന്ന അമ്മയെയും, മറ്റു കുടുംബാംഗങ്ങളെയും ആശ്വസിപ്പിക്കാൻ അത്രയെങ്കിലും. പിന്നെ സഹോദരൻ സജീവനോട് ഒരു വാക്ക്, "നമ്മുടെ ഭാഗത്തു നിന്നും എന്തെങ്കിലും ഒരു സഹായം വേണമെങ്കിൽ നമ്പർ ഇവിടെ കൊടുക്കാം കേട്ടോ."
"പാക്കിസ്ഥാന്ടെ ആക്രമണത്തിൽ വീരമൃത്യു വരിച്ച വസന്ത കുമാറിന്ടെ വീട്ടില് (വയനാട്ടില് വൈത്തിരി ) ഞാ൯ നേരിൽ ചെന്ന് അമ്മയേയും, അദ്ദേഹത്തിന്ടെ മക്കളേയും മറ്റു കുടുംബാംഗങ്ങളേയും ആശ്വസിപ്പിച്ചു... ധീര ജവാന് പ്രണാമം... നഷ്ടമായത് 44 ജീവനുകളാണ്...പക്ഷേ നിറയുന്നത് കോടിക്കണക്കിനു കണ്ണുകളാണ് ..കാരണം അവർ വീരമൃത്യു ഏറ്റുവാങ്ങിയത് പിറന്ന നാടിനു വേണ്ടിയാണ് .. ധീര ജവന്മാർക്ക് ആദരാഞ്ജലികൾ." സന്ദർശന വിഡിയോക്കൊപ്പമുള്ള വരികൾ. പബ്ലിസിറ്റി സ്റ്റണ്ട് എന്ന് വിളിക്കാതെ ഇതൊന്നു മാതൃകയാക്കിയാൽ നന്ന്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.