• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കടലിന്റെ മക്കൾക്ക് കനിവുമായി സന്തോഷ് പണ്ഡിറ്റ്

Santhosh Pandit extends a helping hand to fisherfolk in crisis | കഷ്ടതയനുഭവിക്കുന്ന മത്സ്യ തൊഴിലാളികളെ സഹായിക്കുക എന്നതാണ് ലക്‌ഷ്യം

news18india
Updated: June 21, 2019, 7:12 PM IST
കടലിന്റെ മക്കൾക്ക് കനിവുമായി സന്തോഷ് പണ്ഡിറ്റ്
സന്തോഷ് പണ്ഡിറ്റ് മത്സ്യത്തൊഴിലാളികൾക്കൊപ്പം
  • Share this:
"എന്റെ കായംകുളം, ഓച്ചിറ , കൊല്ലം മേഖലയിലെ പര്യടനം തുടരുന്നു." സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക് ചുമരിൽ പ്രത്യക്ഷപ്പെട്ട വാക്കുകളാണിത്. ഈ പര്യടനം ഉല്ലാസയാത്രയോ നാടുകാണലോ ഉദ്ദേശിച്ചുള്ളതല്ല. ലക്‌ഷ്യം തീരപ്രദേശമാണ്. ഇവിടെ കഷ്ടതയനുഭവിക്കുന്ന മത്സ്യ തൊഴിലാളികളെ സഹായിക്കുക എന്നതാണ് ലക്‌ഷ്യം. അതിനായി നടത്തിയ പ്രവർത്തനങ്ങൾക്ക് ശേഷം ആദ്യം ചെയ്ത പോസ്റ്റാണ് ഇത്.

"എന്റെ കായംകുളം, ഓച്ചിറ , കൊല്ലം മേഖലയിലെ പര്യടനം തുടരുന്നു. ട്രോളിങ് നിരോധനം കാരണം ബുദ്ധിമുട്ടുന്ന മൽസ്യ തൊഴിലാളികൾ വളരെ ബുദ്ധിമുട്ടിലാണ്, അത്തരം കുടുംബങ്ങളെ കണ്ടെത്തി കുഞ്ഞു സഹായങ്ങൾ ചെയ്യാൻ ശ്രമിച്ചു. അതിനോടൊപ്പം തന്നെ ആ പ്രദേശത്തെ പീടിക നടത്തുന്ന രോഗ ഗ്രസ്തനായ ഒരു സഹോദരന് പീടിക നന്നായി നടത്താൻ എന്നാൽ കഴിയാവുന്ന രീതിയിൽ കുറച്ചു സാധനങ്ങൾ വാങ്ങി നൽകി..വ്യക്തിപരമായി സാമ്പത്തിക ഞെരുക്കം ഉളളതിനാൽ അധികം സഹായങ്ങൾ ചെയ്യാൻ സാധിച്ചില്ല... കഴിഞ്ഞ പ്രളയ സമയത്തൊക്കെ നമ്മളെ ഒരുപാട് സഹായിച്ച മത്സ്യ തൊഴിലാളികള് അവരുടെ വേദനകളും, പ്രയാസങ്ങളും നമ്മുടെ ഫേസ്ബുക്കിലൂടെ എന്നെ അറിയിക്കുകയായിരുന്നു.



അതിലെ സത്യം മനസ്സിലാക്കി പുതിയ സിനിമയുടെ എഡിറ്റിംഗ് വർക്സ് കുറച്ചു ദിവസത്തേക്ക് മാറ്റി വെച്ചാണ് കോഴിക്കോടിൽ നിന്നും കായംകുളത്തേക്ക് ഞാ൯ വന്നത്. ബോട്ടിലൊക്കെ കുറേ സഞ്ചരിച്ചാണ് പല കുടുംബങ്ങളേയും നേരില് കണ്ടത്. ഇത്തരം പ്രശ്നങ്ങളിൽ പെട്ട് ബുദ്ധിമുട്ടനുഭവിക്കുവർ ഉടനെ തന്നെ എന്നെ ബന്ധപ്പെടണേ. കഴിയുന്ന സഹായം ചെയ്തു തരാം...നന്ദി." പോസ്റ്റ് അവസാനിക്കുന്നു.

ശേഷം തിരുവനന്തപുരത്തെ വലിയതുറ, ആലപ്പുഴയിലെ വണ്ടാനം ക്യാമ്പ്, എറണാകുളത്തെ ചെല്ലാനം തുടങ്ങിയ മത്സ്യത്തൊഴിലാളി വാസ സ്ഥലങ്ങളും പണ്ഡിറ്റ് സന്ദർശിച്ച് സഹായങ്ങൾ ഏർപ്പെടുത്തി.

First published: June 21, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
Listen to the latest songs, only on JioSaavn.com