1991ലായിരുന്നു രജനി ചിത്രം ദളപതി തിയേറ്ററുകളിലെത്തിയത്. നീണ്ട 28 വർഷങ്ങൾക്ക് ശേഷം അന്നത്തെ നായകനും, ഛായാഗ്രാഹകനും ഒന്നിക്കുകയാണ്. പേരിടാത്ത എ.ആർ. മുരുഗദോസ് ചിത്രത്തിൽ വീണ്ടും രജനിക്കൊപ്പം ചേരുന്നെന്ന വാർത്ത പുറത്തു വിട്ടത് മലയാളി കൂടിയായ ആ ഛായാഗ്രാഹകൻ സന്തോഷ് ശിവൻ ആണ്. ദളപതിക്ക് ശേഷം വീണ്ടും രജനിക്കൊപ്പം എന്നായിരുന്നു വാർത്ത. മുരുഗദോസിനൊപ്പം തുപ്പാക്കി, സ്പൈഡർ എന്നീ ചിത്രങ്ങളിൽ സന്തോഷ് ശിവൻ ഒന്നിച്ചുണ്ടായിരുന്നു.
തെറ്റിദ്ധരിച്ചതിന് മാപ്പ്, നയൻ ചിത്രത്തിനെതിരെ നെഗറ്റീവ് കമന്റ് പറഞ്ഞവർ
ഒരു മാസ്സ് രജനി പടം ആയിരിക്കും ഇതെന്നാണ് സൂചന. അനിരുദ്ധ് രവിചന്ദറാണ് സംഗീതം കൈകാര്യം ചെയ്യാൻ സാധ്യത. സംവിധായകനും നടനും കൂടിയായ സന്തോഷ് ശിവൻ അടുത്ത ചിത്രം ജാക്ക് ആൻഡ് ജില്ലിന്റെ അണിയറയിലാണ്. മഞ്ജു വാര്യരും, കാളിദാസ് ജയറാമുമാണ് മുഖ്യ കഥാപാത്രങ്ങൾ. അനന്തഭദ്രം, ഉറുമി എന്നീ ചിത്രങ്ങൾ മലയാളത്തിൽ സംവിധാനം ചെയ്തിട്ടുണ്ട്. ലെനിൻ രാജേന്ദ്രൻ ചിത്രം മകരമഞ്ഞിലൂടെ നായക വേഷം ചെയ്‌തു. രാജാ രവി വർമയുടെ വേഷമായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: A.R. Murugadoss, Jack and Jill, Rajinikanth, Rajinikanth movie, Santosh Sivan, Santosh Sivan cinematographer, Santosh Sivan director, Thalapathy