പരിമളം സോപ്പ് തേച്ച നായികയില്ല. എന്നാലും ഇവിടെ ഒരു നായകനും ഛായാഗ്രാഹകനും സംഘവും, കൂട്ടത്തിൽ ഒരു ക്യാമറയും, അരയ്ക്കു മുകളിൽ വെള്ളത്തിൽ നിൽക്കുകയാണ്. നായകൻ മോഹൻലാൽ, ഛായാഗ്രാഹകൻ സന്തോഷ് ശിവൻ. ഏതാണ്ട് രണ്ടര പതിറ്റാണ്ടു മുൻപത്തെ ഓർമ്മ ചിത്രം പൊടിതട്ടിയെടുത്തിരിക്കയാണ് സന്തോഷ് ശിവൻ. അതാരാധകരുമായി പങ്കു വയ്ക്കുകയാണദ്ദേഹം. കാലാപാനിയുടെ ചിത്രീകരണ വേളയിലെ മറക്കാനാവാത്ത നിമിഷമാണിത്.
ബ്രിട്ടീഷ് രാജ് കാലത്ത് തടവിലാക്കപ്പെട്ട ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥ പറഞ്ഞ ചിത്രമാണ് പ്രിയദർശൻ സംവിധാനം ചെയ്ത കാലാപാനി. സന്തോഷ് ശിവനെ തേടി മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരം വന്നതും ഇതിൽ തന്നെയാണ്. കൂടാതെ മികച്ച കലാസംവിധാനത്തിന് സാബു സിറിലും, ഓഡിയോഗ്രാഫിക്ക് ദീപൻ ചാറ്റർജിയും, മികച്ച സ്പെഷ്യൽ എഫക്ട്സിന് എസ്.ടി. വെങ്കിയും ദേശീയ അവാർഡുകൾ നേടി. സംസ്ഥാന അവാർഡിൽ മോഹൻലാൽ മികച്ച നടനായും തിരഞ്ഞെടുക്കപ്പെട്ടു.
എന്നാൽ മോഹൻലാൽ വീണ്ടുമൊരു പ്രിയദർശൻ ചിത്രത്തിൽ ഭാഗമായിട്ടുള്ളപ്പോൾ തന്നെ ഈ ഓർമ്മ ചിത്രം പൊന്തി വന്നു എന്നതും പ്രത്യേകതയാണ്. കൂടാതെ നീണ്ട ഇടവേളയ്ക്കു ശേഷം സന്തോഷ് ശിവൻ മലയാളത്തിൽ സംവിധാനം നിർവ്വഹിക്കുന്ന ജാക്ക് ആൻഡ് ജിൽ അണിയറയിൽ തയ്യാറെടുക്കുകയാണ്. മഞ്ജു വാര്യരും കാളിദാസ് ജയറാമുമാണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Actor Mohanlal Padmabhbushan, Kaalapani movie, Mohanlal, Mohanlal movie, Santosh Sivan, Santosh Sivan cinematographer