• HOME
  • »
  • NEWS
  • »
  • film
  • »
  • Ponniyin Selvan | പഴുവേട്ടരായര്‍ സഹോദരങ്ങളായി ശരത് കുമാറും പാർത്ഥിപനും; 'പൊന്നിയിൻ സെൽവനിലെ' ഏറ്റവും പുതിയ കാഴ്ച

Ponniyin Selvan | പഴുവേട്ടരായര്‍ സഹോദരങ്ങളായി ശരത് കുമാറും പാർത്ഥിപനും; 'പൊന്നിയിൻ സെൽവനിലെ' ഏറ്റവും പുതിയ കാഴ്ച

വലിയ പഴുവേട്ടരായനെയും ചിന്ന പഴുവേട്ടരായരിനെയും പരിചയപ്പെടുത്തികൊണ്ടുള്ള പുതിയ ക്യാരക്ടർ പോസ്റ്റർ

പഴുവേട്ടരായര്‍ സഹോദരങ്ങളായി ശരത് കുമാറും പാർത്ഥിപനും

പഴുവേട്ടരായര്‍ സഹോദരങ്ങളായി ശരത് കുമാറും പാർത്ഥിപനും

  • Last Updated :
  • Share this:
    ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കിയ ബ്രഹ്മാണ്ഡ ചിത്രമായ 'പൊന്നിയിൻ സെൽവനിലെ' (Ponniyin Selvan) വലിയ പഴുവേട്ടരായനെയും ചിന്ന പഴുവേട്ടരായരിനെയും പരിചയപ്പെടുത്തികൊണ്ടുള്ള പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. കഥാപാത്രങ്ങളെ യഥാക്രമം ശരത്കുമാറും പാർത്ഥിപനുമാണ് അവതരിപ്പിക്കുന്നത്. ആദിത്യ കരികാലനായി തമിഴ് സൂപ്പർ താരം വിക്രമും ചിത്രട്ടത്തിൽ ഉണ്ട്.

    Also read: Ponniyin Selvan | ബ്രഹ്മാണ്ഡ ചിത്രം 'പൊന്നിയൻ സെൽവൻ' കേരള വിതരണവകാശം സ്വന്തമാക്കി ശ്രീ ​ഗോകുലം മൂവീസ്

    500 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രം മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രോഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. പത്താം നൂറ്റാണ്ടിൽ, ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടർ പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കൾക്കും ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്.



    വിക്രം, ഐശ്വര്യാ റായ്, തൃഷ, ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്. പ്രകാശ് രാജ് അവതരിപ്പിക്കുന്ന സുന്ദര ചോഴര്‍ എന്ന കഥാപാത്രം ആദ്യം അമിതാഭ് ബച്ചനായിരുന്നു ചെയ്യാനിരുന്നത്.



    കുന്ദവൈ എന്നാണ് തൃഷ ചെയ്യുന്ന കഥാപാത്രത്തിന്റെ പേര്. ചോഴ രാജകുമാരിയാണ് കുന്ദവൈ. എ.ആർ. റഹ്മാനാണ് സംഗീത സംവിധായകൻ. തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബർ 30ന് ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കും. പി.ആർ.ഒ. - ശബരി.

    Summary: Character posters of Sarathkumar and Parthiban in Ponniyin Selvan have been released. 'Meet the fearless protectors of Chola pride! Presenting @realsarathkumar as Periya Pazhuvettarayar and @rparthiepan as Chinna Pazhuvettarayar! #PS1 #PonniyinSelvan #ManiRatnam @arrahman @madrastalkies_ @LycaProductions @Tipsofficial', Lyca productions captioned the Twitter post
    Published by:user_57
    First published: