• HOME
  • »
  • NEWS
  • »
  • film
  • »
  • Sasiyum Shakunthalayum | ആർ.എസ്. വിമൽ വീണ്ടും എഴുപതുകളിലെ കഥ പറയുമ്പോൾ; ട്യൂട്ടോറിയൽ കാലവുമായി 'ശശിയും ശകുന്തളയും'

Sasiyum Shakunthalayum | ആർ.എസ്. വിമൽ വീണ്ടും എഴുപതുകളിലെ കഥ പറയുമ്പോൾ; ട്യൂട്ടോറിയൽ കാലവുമായി 'ശശിയും ശകുന്തളയും'

സിനിമ എഴുപതുകാലഘട്ടത്തിൻ്റെ പശ്ചാത്തലത്തിലൂടെ രണ്ടു ട്യൂട്ടോറിയൽ കോളജുകളുടെ പരസ്പര കലഹവും പ്രണയവും ഇതിവൃത്തമാക്കുന്നു

  • Share this:

    ‘എന്ന് നിന്റെ മൊയ്തീൻ’ എന്ന ചിത്രത്തിൻ്റെ വൻ വിജയത്തിനു ശേഷം ആർ.എസ്. വിമൽ തിരക്കഥ രചിച്ച് നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ശശിയും ശകുന്തളയും. നവാഗതനായ ബച്ചാൾ മുഹമ്മദ് ചിത്രം സംവിധാനം ചെയ്യുന്നു. കൊല്ലങ്കോട്, ചിറ്റൂർ, പാലക്കാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ സിനിമ എഴുപതുകാലഘട്ടത്തിൻ്റെ പശ്ചാത്തലത്തിലൂടെ രണ്ടു ട്യൂട്ടോറിയൽ കോളജുകളുടെ പരസ്പര കലഹവും പ്രണയവും ഇതിവൃത്തമാക്കുന്നു.

    പുതുമുഖങ്ങളായ ഷാഹിൻ, ആമി, എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സിദ്ദിഖ്, ബാലാജി ശർമ്മ, അശ്വിൻ കുമാർ, ബിനോയ് നമ്പ്യാല, സൂര്യ കൃഷ്ണ എന്നിവരും പ്രധാന താരങ്ങളാണ്.

    Also read: R.S. Vimal | ‘എന്ന് നിന്റെ മൊയ്‌തീൻ’ സംവിധായകൻ ആർ.എസ്. വിമൽ നിർമ്മാതാവാകുന്നു; ‘ശശിയും ശകുന്തളയും’ ഫസ്റ്റ് ലുക്ക്

    ആമി ഫിലിംസിൻ്റെ ബാനറിൽ, ആർ.എസ്. വിമൽ, സലാം താലിക്കാട്ട്, നേഹ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. മാർച്ച് മാസത്തിൽ ചിത്രം പ്രദർശനത്തിനെത്തുന്നു.

    സംഗീതം – പ്രകാശ് അലക്സ്, പശ്ചാത്തല സംഗീതം – കെ. പി., ഛായാഗ്രഹണം – വിഷ്ണുപ്രസാദ്, എഡിറ്റിംഗ് – വിനയൻ എം. ജെ.,
    കലാസംവിധാനം – വസന്ത് പെരിങ്ങോട്, മേക്കപ്പ് – വിപിൻ ഓമശ്ശേരി, കോസ്റ്റ്യും ഡിസൈൻ – കുമാർ എടപ്പാൾ, സംഘട്ടനം – അഷറഫ് ഗുരുക്കൾ, പി.ആർ.ഒ. – വാഴൂർ ജോസ്, സ്റ്റിൽസ് – ഷിബി ശിവദാസ്.

    Published by:user_57
    First published: