• HOME
  • »
  • NEWS
  • »
  • film
  • »
  • അന്ന് സത്യൻ അന്തിക്കാടിന് 'പൊന്മുട്ടയിടുന്ന താറാവിനെ' സമ്മാനിച്ച ആളാണിത്, കണ്ടിട്ട് മനസ്സിലാവുന്നുണ്ടോ?

അന്ന് സത്യൻ അന്തിക്കാടിന് 'പൊന്മുട്ടയിടുന്ന താറാവിനെ' സമ്മാനിച്ച ആളാണിത്, കണ്ടിട്ട് മനസ്സിലാവുന്നുണ്ടോ?

Sathyan Anthikkad about Reghunath Paleri donning an actor's garb | കൂട്ടുകാരൻ രഘുനാഥ് പലേരിയുടെ പുതിയ വേഷം ആരാധകരോട് പങ്ക് വച്ച് തന്റെ ഓർമ്മകൾ അയവിറക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്

  • Share this:
    വിനായകൻ നായകനാവുന്ന തൊട്ടപ്പൻ പോസ്റ്റർ പുറത്തു വന്നപ്പോൾ മലയാള സിനിമയിൽ വളരെക്കാലം മുതലേ പരിചയമുള്ള ഒരു മുഖം കൂടിയുണ്ടായിരുന്നു. പക്ഷെ ഈ മുഖം കണ്ടാൽ പലർക്കും മനസ്സിലാവില്ല. അതിനു ചില സിനിമ പേരുകൾ തന്നെ വേണം. ഒന്ന് മുതൽ പൂജ്യം വരെ, പൊന്മുട്ടയിടുന്ന താറാവ്, മഴവിൽ കാവടി, മേലേപ്പറമ്പിൽ ആൺവീട്, പിൻഗാമി അങ്ങനെ പോകുന്നു ഒരു നീണ്ട ചിത്രങ്ങളുടെ നിര. കൂട്ടുകാരൻ രഘുനാഥ് പലേരിയുടെ പുതിയ വേഷം ആരാധകരോട് പങ്ക് വച്ച് തന്റെ ഓർമ്മകൾ അയവിറക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്. ആ പോസ്റ്റ് ഇങ്ങനെ:



    ഒരു 'നാടോടിക്കാറ്റ്' പോലെയാണ് രഘുനാഥ് പലേരി. എപ്പോൾ വരുമെന്നോ, വന്നാൽ എത്രനേരം നിൽക്കുമെന്നോ ഒന്നും പറയാൻ പറ്റില്ല. പലപ്പോഴും പലതരത്തിൽ രഘു എന്നെ ഞെട്ടിച്ചിട്ടുണ്ട്. ഒരുപാടുകാലം മനസ്സിലിട്ട് ഉരുക്കിയിട്ടാണെങ്കിലും വെറും രണ്ടാഴ്ചകൊണ്ടാണ് 'പൊന്മുട്ടയിടുന്ന തട്ടാൻ' എന്ന പൊന്നുപോലൊരു തിരക്കഥയെഴുതി എന്നെ ഏൽപിച്ചത്! ഒരു പണത്തൂക്കം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാതെ ഞാനത് സിനിമയാക്കി. മഴവിൽക്കാവടിയും പിൻഗാമിയുമൊക്കെ രഘു എനിക്കു തന്ന സമ്മാനങ്ങളാണ്. ഇപ്പോഴും രഘുവിന്റെ സരസമായ ഒരു തിരക്കഥക്കുവേണ്ടി കാത്തിരിക്കുകയാണ് ഞാൻ. പക്ഷെ പിടിതരുന്നില്ല. ഇപ്പൊ ഇതാ വീണ്ടും രഘു ഞെട്ടിക്കുന്നു...
    "തൊട്ടപ്പൻ" എന്ന സിനിമയിലെ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട്.

    പോസ്റ്റർ കണ്ടപ്പോൾ അതിശയവും സന്തോഷവും തോന്നി. ഇത് രഘുവല്ല,അദ്രുമാൻ തന്നെ. എനിക്കുറപ്പുണ്ട് ഇതും പത്തരമാററുള്ള പൊന്നാക്കാൻ രഘുവിന് കഴിയുമെന്ന്. കൂടെയുള്ളത് സിനിമയെ ഗൗരവത്തോടെ കാണുന്ന ഒരുകൂട്ടം നല്ല ചെറുപ്പക്കാരാണല്ലോ. തൊട്ടപ്പൻ കാണാൻ കാത്തിരിക്കുന്നു. രഘുവിന്റെ ചിത്രമുള്ള പോസ്റ്റർ ഇതോടൊപ്പം, കൂടെ എന്റെ മനസ്സുനിറഞ്ഞ ആശംസകളും!

    First published: