• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

വീണ്ടും സത്യൻ അന്തിക്കാട്-ശ്രീനിവാസൻ; 'ഞാൻ പ്രകാശൻ' തുടങ്ങി


Updated: July 17, 2018, 9:18 AM IST
വീണ്ടും സത്യൻ അന്തിക്കാട്-ശ്രീനിവാസൻ; 'ഞാൻ പ്രകാശൻ' തുടങ്ങി

Updated: July 17, 2018, 9:18 AM IST
കൊച്ചി: മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റ് ജോഡികളായ സത്യൻ അന്തിക്കാട്-ശ്രീനവാസൻ കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്നുവെന്ന വാർത്തകൾ ആവേശത്തോടെയാണ് സിനിമാപ്രേമികൾ സ്വീകരിച്ചത്. 16 വർഷത്തിന് ശേഷം പതിനാറാം ചിത്രവുമായാണ് സത്യൻഅന്തിക്കാട്-ശ്രീനിവാസൻ കൂട്ടുകെട്ടിന്‍റെ വരവ്. ഫഹദ് ഫാസിലിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന ചിത്രത്തിന് "ഞാൻ പ്രകാശൻ" എന്നാണ് പേരിട്ടിരിക്കുന്നത്. ആദ്യം മലയാളി എന്നാണ് പേരിട്ടതെങ്കിലും ഈ പേരിൽ മറ്റൊരു ചിത്രമുള്ളതിനാൽ പേര് മാറ്റുകയായിരുന്നു. ചിത്രത്തിൽ പി ആർ ആകാശ് എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസിൽ അവതരിപ്പിക്കുന്നത്. നിഖില വിമലാണ് ചിത്രത്തിലെ നായിക.

ചിത്രത്തിന്‍റെ ഷൂട്ടിങ് തുടങ്ങിയെന്ന വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ സത്യൻ അന്തിക്കാടാണ് അറിയിച്ചത്.

സത്യൻ അന്തിക്കാടിന്‍റെ ഫേസ്ബുക്ക് കുറിപ്പ്...

പ്രകാശനും സലോമിയും ഗോപാൽജിയുമൊക്കെ ഇത്രയും ദിവസം മനസ്സിലും കടലാസ്സിലും മാത്രമായിരുന്നു. ഇന്നു മുതൽ അവർക്ക് ജീവൻ വെച്ചു തുടങ്ങുകയാണ്.

എസ് കുമാറിന്റെ ക്യാമറയ്ക്ക് മുന്നിൽ പ്രകാശനായി ഫഹദ് ഫാസിലും സലോമിയായി നിഖില വിമലും ഗോപാൽജിയായി ശ്രീനിവാസനും വന്നു.

പ്രകാശനാണ് ഈ കഥയുടെ ജീവൻ. നമുക്ക് ചുറ്റും നമ്മൾ എന്നും കാണുന്ന ഒരു ടിപ്പിക്കൽ മലയാളി യുവാവ്.

ഗസറ്റിൽ പരസ്യം ചെയ്ത് പ്രകാശൻ തന്റെ പേര് 'പി.ആർ.ആകാശ് ' എന്ന് പരിഷ്കരിച്ചിരുന്നു. ഞങ്ങൾ പക്ഷേ ഗസറ്റിനെയൊന്നും ആശ്രയിക്കുന്നില്ല.
Loading...

സിനിമയ്ക്ക് "ഞാൻ പ്രകാശൻ" എന്ന് പേരിടുന്നു.

ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് നിർമ്മിക്കുന്ന ഈ ചിത്രത്തിലെ രംഗങ്ങൾ ഇനി ക്യാമറയിൽ പതിഞ്ഞു തുടങ്ങുകയാണ്. പതിനാറ് വർഷങ്ങൾക്ക് ശേഷം ശ്രീനിവാസന്റെ തിരക്കഥയിൽ ഒരു സിനിമയൊരുക്കാൻ കഴിയുന്നു എന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷം. ഒപ്പം ഫഹദ് ഫാസിൽ എന്ന അനുഗ്രഹീത നടന്റെ സാന്നിദ്ധ്യവും.

"ഞാൻ പ്രകാശൻ" ഒരു നല്ല അനുഭവമായി മാറ്റാൻ ആത്മാർഥമായി ശ്രമിക്കും എന്നു മാത്രം വാക്ക് തരുന്നു.

ടി പി ബാലഗോപാലൻ എം എ യിൽ തുടങ്ങിയ സത്യൻ-ശ്രീനി കൂട്ടുകെട്ടിന്റേതായി ഒടുവിൽ വന്നത് 'യാത്രക്കാരുടെ ശ്രദ്ധയ്ക്ക്' ആയിരുന്നു. ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, വരവേൽപ്പ് സന്ദേശം എന്നിവയാണ് ഇവരുടെ പ്രധാന ചിത്രങ്ങൾ. പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ഒരുപിടി ചിത്രങ്ങളൊരുക്കിയ സത്യൻ-ശ്രീനി കൂട്ടുകെട്ടിന്‍റെ പുതിയ ചിത്രത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ.
First published: July 17, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626