പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരുന്ന നിവിൻ പോളി (Nivin Pauly), അജു വർഗീസ് (Aju Varghese), സിജു വിൽസൺ (Siju Wilson), സൈജു കുറുപ്പ് (Saiju Kurup) എന്നിവർ പ്രധാന വേഷത്തിലെത്തുന്ന 'സാറ്റർഡേ നൈറ്റി'ന്റെ (Saturday Night) ടീസർ പുറത്തിറങ്ങി. പുത്തൻ തലമുറയിലെ യുവാക്കളുടെ സൗഹൃദത്തിന്റെ കഥപറയുന്ന ഒരു ആഘോഷചിത്രമായിരിക്കും 'സാറ്റർഡേ നൈറ്റ്' എന്ന ടീസർ സൂചന നൽകുന്നു. കായംകുളം കൊച്ചുണ്ണി'യ്ക്ക് ശേഷം നിവിൻ പോളിയും റോഷൻ ആൻഡ്രൂസും (Rosshan Andrrews) ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'സാറ്റർഡേ നൈറ്റ്'.
ചിത്രത്തിൽ സ്റ്റാൻലി എന്ന കഥാപാത്രമായാണ് നിവിൻ പോളി എത്തുന്നത്. ഗ്രേസ് ആന്റണി, സാനിയ അയ്യപ്പൻ, മാളവിക, പ്രതാപ് പോത്തൻ, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു തുടങ്ങിയവരും ചിത്രത്തിൽ ഒന്നിക്കുന്നു. നവീൻ ഭാസ്കറാണ് 'സാറ്റർഡേ നൈറ്റിന്റെ' തിരക്കഥ ഒരുക്കുന്നത്. ആഗസ്റ്റ് 17-ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് സിനിമയുടെ നിര്‍മ്മാണം.
View this post on Instagram
തിരക്കഥ: നവീൻ ഭാസ്കർ, ഛായാഗ്രഹണം: അസ്‌ലം പുരയിൽ, ചിത്രസംയോജനം: ടി. ശിവനടേശ്വരൻ, സംഗീതം: ജേക്ക്സ് ബിജോയ്, പ്രൊഡക്ഷൻ ഡിസൈനർ: അനീഷ് നാടോടി, മെയ്ക്കപ്പ്: സജി കൊരട്ടി, കോസ്റ്റ്യൂം ഡിസൈനർ: സുജിത്ത് സുധാകരൻ, കളറിസ്റ്റ്: ആശിർവാദ്, ഡി ഐ: പ്രൈം ഫോക്കസ് മുംബൈ, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, ഓഡിയോഗ്രഫി: രാജാകൃഷ്ണൻ എം. ആർ, ആക്ഷൻ ഡിറക്ടേഴ്സ്: അലൻ അമിൻ, മാഫിയാ ശശി, കൊറിയോഗ്രാഫർ: വിഷ്ണു ദേവ, സ്റ്റിൽസ്: സലിഷ് പെരിങ്ങോട്ടുകര, പൊമോ സ്റ്റിൽസ്: ഷഹീൻ താഹ, പ്രൊഡക്ഷൻ കൺട്രോളർ: നോബിൾ ജേക്കബ്, ആർട്ട് ഡയറക്ടർ: ആൽവിൻ അഗസ്റ്റിൻ, മാർക്കറ്റിംഗ് കൺസൾട്ടന്റ്സ്: കാറ്റലിസ്റ്റ്, ഡിസൈൻസ്: ആനന്ദ് രാജേന്ദ്രൻ, പി.ആർ.ഒ: ശബരി, ഡിജിറ്റൽ മാർക്കറ്റിംഗ്: ഹെയിൻസ്.
View this post on Instagram
Summary: Rosshan Andrrews, Nivin Pauly team to join hands for the next movie 'Saturday Movie'. First teaser form the movie hints that to be a outing of four friends and a few interesting turns in their lives. Nivin Pauly, Siju Wilson, Aju Varghese, Saiju Kurup, Grace Antony, Saniya Iyappan and Malavika Sreenath play the key roles
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Aju varghese, Nivin pauly, Rosshan Andrrews, Saiju Kurup, Saturday Night movie, Siju Wilson