• HOME
  • »
  • NEWS
  • »
  • film
  • »
  • Saudi Vellakka | 'ഓപ്പറേഷൻ ജാവ'ക്ക് ശേഷം തരുൺ മൂർത്തിയുടെ 'സൗദി വെള്ളയ്ക്ക' പ്രദർശനത്തിന് തയാറെടുക്കുന്നു

Saudi Vellakka | 'ഓപ്പറേഷൻ ജാവ'ക്ക് ശേഷം തരുൺ മൂർത്തിയുടെ 'സൗദി വെള്ളയ്ക്ക' പ്രദർശനത്തിന് തയാറെടുക്കുന്നു

Saudi Vellakka movie gearing up for theatre release | ചിത്രം മെയ് റിലീസ്

സൗദി വെള്ളക്കയിലെ രംഗത്തിന്റെ ചിത്രീകരണം

സൗദി വെള്ളക്കയിലെ രംഗത്തിന്റെ ചിത്രീകരണം

  • Share this:
    ഉർവ്വശി തിയേറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ് സേനൻ നിർമ്മിച്ച് തരുൺ മൂർത്തി രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'സൗദി വെള്ളയ്ക്ക' (Saudi Vellakka) എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ചിത്രം മെയ് 20ന് പ്രദർശനത്തിനെത്തുന്നു. 'ഓപ്പറേഷൻ ജാവ' (Operation Java) എന്ന ചിത്രത്തിൻ്റെ ശ്രദ്ധേയമായ വിജയത്തിനു ശേഷം തരുൺ മൂർത്തി ഒരുക്കുന്ന ചിത്രം കൂടിയാണിത്.

    പശ്ചിമ കൊച്ചിയിലെ തികച്ചും സാധാരണക്കാരായ മനുഷ്യരുടെ അതിജീവനത്തിൻ്റെ കഥയാണ് തികഞ്ഞ യാഥാർത്ഥ്യത്തോടെ അവതരിപ്പിക്കുന്നത്. പ്രധാനമായും തീരപ്രദേശത്തു താമസിക്കുന്നവരാണ് ഈ ചിത്രത്തിലെ കഥാപാത്രങ്ങൾ. സാധാരണക്കാരായ ഇവരുടെ പ്രശ്നങ്ങളാണ് ചിത്രം ചൂണ്ടിക്കാണിക്കുന്നത്.

    സമൂഹത്തിൻ്റെ പ്രശ്നങ്ങളിലേക്ക് പൊലീസിൻ്റെ കടന്നുകയറ്റവും നിയമവാഴ്ച്ചയുടെ നടപടികളുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഇവർക്കിടയിലെ ആയിഷ ഉമ്മയെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് കഥാവികസനം. ഇവർക്കൊപ്പം കുഞ്ഞുമോനിലൂടെയും സത്താറിലൂടെയും ബ്രിട്ടോസ്സിലൂടെയുമൊക്കെയാണു ഈ ചിത്രം കടന്നു പോകുന്നത്.

    താരപ്പൊലിമയില്ലാതെ നിരവധി പുതുമുഖങ്ങളും ഏതാനും ജനപ്രിയരായ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ ആയിഷ ഉമ്മ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖം ദേവി വർമ്മയാണ്.

    ബിനു പപ്പു, സുധിക്കോപ്പ, ലുക്മാൻ, ഗോകുലൻ, സുജിത് ശങ്കർ, ഐ.ടി. ജോസ്, വിൻസി അഭിലാഷ്, ദേവി രാജേന്ദ്രൻ, ധന്യ അനന്യ, റിയാ സൈനു, സ്മിനു സിജോ, സജീദ് പട്ടാളം, അബു വലിയകുളം എന്നിവരും പ്രധാന അഭിനേതാക്കളാണ്. അൻവർ അലിയുടെ വരികൾക്ക് പാലി ഫ്രാൻസിസ് ഈണം പകർന്നിരിക്കുന്നു.

    ശരൺ വേലായുധൻ ഛായാഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം - സാബു വിതുര, മേക്കപ്പ് - മനു, കോസ്റ്റ്യും ഡിസൈൻ - മഞ്ജുഷാ രാധാകൃഷ്ണൻ, അസ്സോസ്സിയേറ്റ് ഡയറക്ടർ - ബിനു പപ്പു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സംഗീത് സേനൻ, കോ- പ്രൊഡ്യൂസർ -ഹരീന്ദ്രൻ. പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ - മന്നു ആലുക്കൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ- ജിനു പി.കെ. ഉർവ്വശി തിയേറ്റേഴ്സ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
    പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ് - ഹരി തിരുമല.

    Summary: Malayalam movie Saudi Vellakka is gearing up for a May release. The film is the second directorial of director Tarun Moorthy, whose debut movie, 'Operation Java' was a superhit. This time around, the director tries out a cocktail formula, driving in fresh and known faces alike. The plot centered around the struggles of a common man tells the narrative through Ayesha Umma, main character of the film
    Published by:user_57
    First published: