‘ഓപ്പറേഷൻ ജാവ’ (Operation Java) സംവിധായകൻ തരുൺ മൂർത്തിയുടെ (Tharun Moorthy) രണ്ടാമത് ചിത്രം ‘സൗദി വെള്ളയ്ക്ക’ (Saudi Vellakka movie) ഡിസംബർ രണ്ടിന് പ്രദർശനത്തിനെത്തുന്നു. ഇൻഡ്യൻ പനോരമയിൽ സെലക്ഷൻ ലഭിച്ചതുൾപ്പടെ നിരവധി ദേശീയ – അന്തർദേശീയാംഗീകാരങ്ങൾ നേടിക്കൊണ്ടാണ് ഈ ചിത്രം പ്രേഷകർക്കു മുന്നിലെത്തുന്നത്. ഉർവ്വശി തിയേറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനൻ നിർമ്മിക്കുന്നു.
റിലീസിനു മുന്നോടിയായി ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങിയിരുന്നു. പശ്ചിമ കൊച്ചിയിലെ തികച്ചും സാധാരണക്കാരായ മനുഷ്യരുടെ അതിജീവനത്തിൻ്റെ കഥയാണ് തികഞ്ഞ യാഥാർത്ഥ്യത്തോടെ അവതരിപ്പിക്കുന്നത്. പ്രധാനമായും തീരപ്രദേശത്തു താമസിക്കുന്നവരാണ് ഈ ചിത്രത്തിലെ കഥാപാത്രങ്ങൾ. സാധാരണക്കാരായ ഇവരുടെ പ്രശ്നങ്ങളാണ് ചിത്രം ചൂണ്ടിക്കാണിക്കുന്നത്.
View this post on Instagram
സമൂഹത്തിൻ്റെ പ്രശ്നങ്ങളിലേക്ക് പൊലീസിൻ്റെ കടന്നുകയറ്റവും നിയമവാഴ്ച്ചയുടെ നടപടികളുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഇവർക്കിടയിലെ ആയിഷ ഉമ്മയെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് കഥാവികസനം. ഇവർക്കൊപ്പം കുഞ്ഞുമോനിലൂടെയും സത്താറിലൂടെയും ബ്രിട്ടോസ്സിലൂടെയുമൊക്കെയാണു ഈ ചിത്രം കടന്നു പോകുന്നത്.
താരപ്പൊലിമയില്ലാതെ നിരവധി പുതുമുഖങ്ങളും ഏതാനും ജനപ്രിയരായ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ ആയിഷ ഉമ്മ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖം ദേവി വർമ്മയാണ്.
ബിനു പപ്പു, സുധിക്കോപ്പ, ലുക്മാൻ, ഗോകുലൻ, സുജിത് ശങ്കർ, ഐ.ടി. ജോസ്, വിൻസി അഭിലാഷ്, ദേവി രാജേന്ദ്രൻ, ധന്യ അനന്യ, റിയാ സൈനു, സ്മിനു സിജോ, സജീദ് പട്ടാളം, അബു വലിയകുളം എന്നിവരും പ്രധാന അഭിനേതാക്കളാണ്. അൻവർ അലിയുടെ വരികൾക്ക് പാലി ഫ്രാൻസിസ് ഈണം പകർന്നിരിക്കുന്നു.
View this post on Instagram
ശരൺ വേലായുധൻ ഛായാഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം – സാബു വിതുര, മേക്കപ്പ് – മനു, കോസ്റ്റ്യും ഡിസൈൻ – മഞ്ജുഷാ രാധാകൃഷ്ണൻ, അസ്സോസ്സിയേറ്റ് ഡയറക്ടർ – ബിനു പപ്പു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സംഗീത് സേനൻ, കോ- പ്രൊഡ്യൂസർ -ഹരീന്ദ്രൻ. പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ – മന്നു ആലുക്കൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ- ജിനു പി.കെ., പി.ആർ.ഒ.- വാഴൂർ ജോസ്.
Summary: Releasing on December 2, 2022, Saudi Vellakka is director Tharun Moorthy’s follow-up to Operation Java. Similar to his first film, a cast of new actors has been assembled. Among the cast’s well-known members are Binu Pappu, Sudhi Koppa, Lukman Avaran, Gokulan, Sujit Sankar among others
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.