നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • അഭിനന്ദനെയും വ്യോമസേനയെയും അധിക്ഷേപിച്ച്‌ ട്വീറ്റ് ചെയ്ത പാക് നടിക്ക് ചുട്ടമറുപടി

  അഭിനന്ദനെയും വ്യോമസേനയെയും അധിക്ഷേപിച്ച്‌ ട്വീറ്റ് ചെയ്ത പാക് നടിക്ക് ചുട്ടമറുപടി

  അഭിനന്ദന്റെ വീഡിയോ പോസ്റ്റ് ചെയ്തായിരുന്നു വീണയുടെ അധിക്ഷേപം

  • Share this:
   അഭിനന്ദൻ വർധമാനെയും ഇന്ത്യൻ വ്യോമ സേനയെയും അധിക്ഷേപിച്ച്‌ ട്വീറ്റ് ചെയ്ത, ഇന്ത്യൻ ടെലിവിഷൻ ഷോയിലൂടെ ശ്രദ്ധേയയായ പാക് നടി വീണ മാലിക്കിന്, ചുട്ടമറുപടിയുമായി സൗമ്യ ടണ്ടൻ. പ്രമുഖ ടെലിവിഷൻ നടിയാണ് സൗമ്യ. ഇൻഡോ-പാക് അതിർത്തി സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് വീണയുടെ ട്വീറ്റ്. മാത്രമല്ല, ഇവർ പോസ്റ്റിനൊപ്പം ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ, അജയ് ദേവ്ഗൺ, കങ്കണ റാണത് എന്നിവരെ ടാഗ് ചെയ്യുകയും ചെയ്തു. 2010ലെ ബിഗ് ബോസ് റിയാലിറ്റി ഷോയിലും, ശേഷം 'സൂപ്പർസ്റ്റഡ്' എന്ന പരിപാടിയിലും ഇവർ പ്രത്യക്ഷപ്പെട്ടിരുന്നു. അഭിനന്ദന്റെ വീഡിയോ പോസ്റ്റ് ചെയ്തായിരുന്നു വീണയുടെ അധിക്ഷേപം. ഇത് ഇന്ത്യൻ സെലിബ്രിറ്റികളെ ചൊടിപ്പിച്ചിരുന്നു.   "ഞാൻ ഇത്തരത്തിലെ മീശ കണ്ടിട്ടില്ലായിരുന്നു" എന്നാണ് ഒരു വീഡിയോയിലെ അടിക്കുറിപ്പ്. മറ്റൊന്നിലേത് "നിങ്ങൾ (ഐ.എ.എഫ്. പൈലറ്റ്) വന്നിരിക്കുന്നു. ഞങ്ങൾ നിങ്ങളെ നല്ല പോലെ നോക്കിക്കൊള്ളാം" എന്നുമായിരുന്നു. വീണയുടെ ട്വീറ്റ് റീട്വീറ് ചെയ്തു കൊണ്ടായിരുന്നു സൗമ്യയുടെ മറുപടി. എങ്ങനെ ഒരാൾക്കിത്തരത്തിൽ ട്വീറ്റ് ചെയ്യാൻ കഴിയും എന്നായിരുന്നു സൗമ്യ ചോദിക്കുന്നത്.

   "ഇന്ത്യയിൽ ഉപ്പും ചോറും തന്നവർക്കുള്ള കരണത്തടി" എന്നാണ് ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് മുഖ്യ ഉപദേഷ്ടാവ് അശോക് പണ്ഡിറ്റ് പ്രതികരിച്ചത്. മറ്റു ചില ഇന്ത്യൻ അഭിനേത്രികളും വീണക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.

   First published: