നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • ശിശുദിനത്തിൽ ആൻഡ്രോയിഡ് കുഞ്ഞപ്പന് സ്പൂഫ് ഒരുക്കി സ്‌കൂൾ വിദ്യാർത്ഥികൾ

    ശിശുദിനത്തിൽ ആൻഡ്രോയിഡ് കുഞ്ഞപ്പന് സ്പൂഫ് ഒരുക്കി സ്‌കൂൾ വിദ്യാർത്ഥികൾ

    School children make a spoof of Android Kunjappan movie trailer | സ്കൂൾ കുട്ടികൾ നിർമ്മിച്ച റോബോട്ടിന്റെ അനാവരണ ചടങ്ങിലാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ ട്രെയ്‌ലറിന് സ്പൂഫ് വീഡിയോ ഒരുങ്ങിയത്

    സിനിമയിലെയും സ്പൂഫിലെയും രംഗങ്ങൾ

    സിനിമയിലെയും സ്പൂഫിലെയും രംഗങ്ങൾ

    • Share this:
      സൗബിൻ ഷാഹിറും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളാകുന്ന കുഞ്ഞപ്പൻ വേർഷൻ 5.25 ട്രെയ്‌ലറിന്റെ സ്പൂഫ് കൊല്ലം സിദ്ധാർത്ഥ സെൻട്രൽ സ്‌കൂളിലെ വിദ്യാർത്ഥികൾ പുറത്തിറക്കി.

      സിദ്ധാർത്ഥ സ്കൂളിലെ റോബോട്ടിക്‌സ് വിഭാഗം നിർമിച്ച 'ടെസ്സ' എന്ന ഹ്യൂമനോയ്ഡ് റോബോട്ടിന്റെ അനാവരണ ചടങ്ങിൽ പുറത്തിറക്കിയ സ്പൂഫ് ശിശു ദിനത്തിൽ ആൻഡ്രോയിഡ് കുഞ്ഞപ്പന്റെ ഔദ്യോഗിക പേജിലൂടെ അണിയറ പ്രവർത്തകർ പങ്കുവെച്ചു.

      സൗബിൻ ഷാഹിറും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25 ന്റെ താരങ്ങളും അണിയറ പ്രവർത്തകരും കൊല്ലം സിദ്ധാർത്ഥ സെൻട്രൽ സ്കൂളിലെ റോബോട്ടിക്‌സ് വിഭാഗം നിർമിച്ച 'ടെസ്സ' എന്ന ഹ്യൂമനോയ്ഡ് റോബോട്ടിന്റെ അനാവരണ ചടങ്ങിൽ പങ്കെടുത്തു. താരനിബിഡമായ ചടങ്ങിൽ വെച് ആൻഡ്രോയിഡ് കുഞ്ഞപ്പന്റെ ട്രെയ്‌ലർ അനുകരിച്ചുകൊണ്ട് സിദ്ധാർത്ഥ സ്കൂളിലെ വിദ്യാർത്ഥികൾ വീഡിയോ പുറത്തിറക്കി.

      സിനിമയുടെ വിജയം എല്ലാ കുട്ടികൾക്കും ഒപ്പം ആഘോഷിച്ചുകൊണ്ട് സുരാജ് വെഞ്ഞാറമൂട്, മാല പാർവതി, സംവിധായകൻ രതീഷ് പൊതുവാൾ തുടങ്ങിയവർ ചടങ്ങിന്റെ ഭാഗമായി. ശിശു ദിനത്തിൽ വിദ്യാർത്ഥികളെ അഭിനന്ദിച്ചു കൊണ്ട് സിനിമയുടെ ഔദ്യോഗിക പേജിലൂടെ വീഡിയോ അണിയറ പ്രവർത്തകർ പങ്കുവെച്ചു.

      മൂൺഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള നിർമിച്ചു നവാഗതനായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25 കുടുംബത്തെയും, ബന്ധങ്ങളെയും, സ്നേഹത്തെയും കുറിച്ചുള്ള അപൂർവമായ കഥയാണ് പറയുന്നത്. പ്രശസ്തനായ ഛായാഗ്രാഹകൻ സാനു ജോൺ വർഗീസ് കാമറ കൈകാര്യം ചെയ്തിരിക്കുന്ന കുഞ്ഞപ്പൻ വേർഷൻ 5.25ന്റെ എഡിറ്റിംഗ് സൈജു ശ്രീധരനും സംഗീതം ബിജി ബാലുമാണ്.



      First published:
      )}