• HOME
  • »
  • NEWS
  • »
  • film
  • »
  • Pookkaalam | പൂക്കാലം വന്നൂ പൂക്കാലം; 'ആനന്ദം' സംവിധായകൻ ഗണേഷ് രാജിന്റെ മൂന്നാമത്തെ ചിത്രം

Pookkaalam | പൂക്കാലം വന്നൂ പൂക്കാലം; 'ആനന്ദം' സംവിധായകൻ ഗണേഷ് രാജിന്റെ മൂന്നാമത്തെ ചിത്രം

വിജയരാഘവൻ, കെ.പി.എ.സി. ലീല, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, സുഹാസിനി മണിരത്നം, ജഗദീഷ് തുടങ്ങി ഒരു വൻ താരനിരയുടെ പേരുകൾ സിനിമയുടെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ടു

പൂക്കാലം

പൂക്കാലം

  • Share this:
പുതുതലമുറയുടെ ക്യാമ്പസ് കഥ പറഞ്ഞ ആനന്ദം (Aanandam) സിനിമയുടെ സംവിധായകൻ ഗണേഷ് രാജ് (Ganesh Raj) പുതിയ ചിത്രം പ്രഖ്യാപിച്ചു. 'പൂക്കാലം' (Pookkalam) എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പ്രഖ്യാപന പോസ്റ്റർ വിനീത് ശ്രീനിവാസൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കിട്ടു.

പ്രേക്ഷകർക്ക് സുപരിചിതരായ ഒട്ടേറെ പേരുകൾ പോസ്റ്ററിൽ തെളിയുന്നു. വിജയരാഘവൻ, കെ.പി.എ.സി. ലീല, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, സുഹാസിനി മണിരത്നം, ജഗദീഷ്, അബു സലിം, ജോണി ആന്റണി, അന്നു ആന്റണി, റോഷൻ മാത്യു, സരസ ബാലുശ്ശേരി, അരുൺ കുരിയൻ, ഗംഗ മീര, രാധ ഗോമതി, അരുൺ അജികുമാർ, ശരത് സഭ, അരിസ്റ്റോ സുരേഷ്, പുതുമുഖങ്ങൾ - കാവ്യ, നവ്യ, അമൽ, കമൽ.
View this post on Instagram


A post shared by Ganesh Raj (@onewordepic)


വിനോദ് ഷൊർണ്ണൂർ, തോമസ് തിരുവല്ല എന്നിവരാണ് നിർമ്മാതാക്കൾ.

ഗണേഷ് രാജിന്റെ ആദ്യ സംവിധാന സംരംഭമായ ‘ആനന്ദം’ 2016 ൽ പുറത്തിറങ്ങി, അതിൽ അഭിനേതാക്കളായ വിശാഖ് നായർ, അരുൺ കുര്യൻ, അനാർക്കലി മരിക്കാർ, റോഷൻ മാത്യു, സിദ്ധി മഹാജനകട്ടി, അന്നു എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.

Summary: Ganesh Raj, director of the movie Aanandam is back with a bang for the second time. He has announced his next, Pookkaalam, with a huge line-up of actor veterans, young faces and newcomers. The second outing is hinted to be a feel-good story on human bonding
Published by:user_57
First published: