• HOME
  • »
  • NEWS
  • »
  • film
  • »
  • Mammootty in Rorschach | ആ കണ്ണുകൾ മമ്മൂട്ടിയുടേതല്ലേ? 'റോഷാക്ക്' സെക്കന്റ് ലുക്ക്

Mammootty in Rorschach | ആ കണ്ണുകൾ മമ്മൂട്ടിയുടേതല്ലേ? 'റോഷാക്ക്' സെക്കന്റ് ലുക്ക്

Second look poster from Mammootty movie Rorschach is here | നിഗൂഢതകളുമായി മമ്മൂട്ടി ചിത്രം റോഷാക്ക് സെക്കന്റ് ലുക്ക്

റോഷാക്ക്

റോഷാക്ക്

  • Last Updated :
  • Share this:
    വീണ്ടും നിഗൂഢതകളുമായി മമ്മൂട്ടി (Mammootty) ചിത്രം റോഷാക്ക് (Rorschach) സെക്കന്റ് ലുക്ക്. ഭയത്തിന്റെ മൂടുപടവുമായെത്തി പ്രേക്ഷകരിൽ ആകാംക്ഷ ഉളവാക്കിയ മമ്മൂട്ടി ചിത്രം റോഷാക്കിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ആദ്യ പോസ്റ്റർ പോലെ തന്നെ ഉദ്വേഗം ജനിപ്പിക്കുന്നതാണ് രണ്ടാമത്തെ പോസ്റ്ററും. തന്റെ ആദ്യചിത്രമായ 'കെട്ട്യോളാണ് എന്റെ മാലാഖ' വിജയമാക്കി തീർത്ത നിസാം ബഷീർ ഒരുക്കുന്ന മമ്മൂട്ടിയുടെ ത്രില്ലർ ചിത്രം റോഷാക്കിന്റെ നിർമാണം നിർവഹിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്.

    മമ്മൂക്കയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന 'നൻപകൽ നേരത്ത് മയക്കം' എന്ന ചിത്രവും നിർമ്മിക്കുന്നത് മമ്മൂട്ടി കമ്പനി തന്നെയാണ്. വേഫെറർ ഫിലിംസാണ് ചിത്രം തിയെറ്ററുകളിൽ എത്തിക്കുന്നത്.

    കൊച്ചിയിലും ദുബായിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അഡ്വേഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ, ഇബ്‌ലീസ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ സമീർ അബ്ദുളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

    പ്രൊഡക്ഷൻ ഡിസൈനർ – ബാദുഷ, ചിത്രസംയോജനം – കിരൺ ദാസ്, സംഗീതം – മിഥുൻ മുകുന്ദൻ, കലാസംവിധാനം – ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ, ചമയം – റോണക്സ് സേവ്യർ, എസ്. ജോർജ്, വസ്ത്രാലങ്കാരം – സമീറ സനീഷ് എന്നിവരാണ് അണിയറപ്രവർത്തകർ. പി.ആർ.ഒ.- പ്രതീഷ് ശേഖർ, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ, വിഷ്ണു സുഗതൻ.



    ഈ ഓണക്കാലത്ത് സിനിമ റിലീസ് ചെയ്യും എന്നായിരുന്നു പ്രതീക്ഷ. എന്നാൽ, ആറ് മലയാള ചിത്രങ്ങൾ റിലീസ് ഷെഡ്യൂൾ ചെയ്‌തിരിക്കുന്നതിനാൽ, മമ്മൂട്ടി ചിത്രത്തിന്റെ റിലീസ് രണ്ടാഴ്‌ച നീട്ടിയേക്കാൻ സൂചനയുണ്ട് എന്ന് റിപ്പോർട്ട് പുറത്തുവന്നിരുന്നു.

    റോഷാക്ക് ടെസ്റ്റ്, റോഷാക്ക് ഇൻക്ബ്ലോട്ട് ടെസ്റ്റ് എന്നും അറിയപ്പെടുന്നു. മനഃശാസ്ത്രപരമായ പരിശോധനാ രീതിയിൽ ഒരു വ്യക്തിയോട് 10 മഷി ബ്ലോട്ടുകളിൽ എന്താണ് കാണുന്നതെന്ന് വിവരിക്കാൻ ആവശ്യപ്പെടുന്നു. അവയിൽ ചിലത് കറുപ്പും ചാരനിറവുമാണ്, മറ്റുള്ളവയ്ക്ക് നിറമുള്ള പാച്ചുകൾ ഉണ്ട്.

    1921-ൽ സ്വിസ് സൈക്യാട്രിസ്റ്റ് ഹെർമൻ റോഷാക്ക് ആണ് ഈ ടെസ്റ്റ് അവതരിപ്പിച്ചത്. 1960-കളിൽ ഇത് ജനപ്രീതി നേടിയെടുത്തു. അറിവും വ്യക്തിത്വവും വിലയിരുത്തുന്നതിനും ചില മാനസിക അവസ്ഥകൾ കണ്ടെത്തുന്നതിനും ഇത് വ്യാപകമായി ഉപയോഗിച്ചു പോരുന്നു. സിനിമയിൽ ഈ പേരിന് എന്ത് ബന്ധം എന്ന് കാത്തിരുന്നു കാണാം.

    Summary: Second look poster from Mammootty movie Rorschach has been out. This poster too conveys an eerie note as in the first look poster released in May 2022. The film may hit the big screens soon 
    Published by:user_57
    First published: