• HOME
  • »
  • NEWS
  • »
  • film
  • »
  • Vaashi movie | മുഖത്തോടു മുഖം നോക്കി ചിരിച്ച് ടൊവിനോയും കീർത്തിയും; 'വാശി' സെക്കന്റ് ലുക്ക്

Vaashi movie | മുഖത്തോടു മുഖം നോക്കി ചിരിച്ച് ടൊവിനോയും കീർത്തിയും; 'വാശി' സെക്കന്റ് ലുക്ക്

Second look poster from Vaashi movie is here | ടൊവിനോ തോമസ്, കീർത്തി സുരേഷ് എന്നിവർ വക്കീൽ വേഷത്തിൽ എത്തുന്ന സിനിമയാണിത്

ടൊവിനോ, കീർത്തി

ടൊവിനോ, കീർത്തി

  • Share this:
    രേവതി കലാമന്ദിറിന്റെ ബാനറിൽ ജി. സുരേഷ് കുമാർ നിർമ്മിച്ച് വിഷ്ണു രാഘവ് തിരക്കഥയും, സംവിധാനവും നിർവഹിക്കുന്ന 'വാശി' (Vaashi movie) എന്ന പുതിയ ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിന്റെ കഥ ജാനിസ് ചാക്കോ സൈമൺന്റേതാണ്.

    മേനക സുരേഷ്, രേവതി സുരേഷ് എന്നിവരാണ് കോ പ്രൊഡ്യൂസർമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - നിതിൻ മോഹൻ, ലൈൻ പ്രൊഡ്യൂസർ - കെ. രാധാകൃഷ്ണൻ. ടൊവിനോ തോമസ്, കീർത്തി സുരേഷ് എന്നിവർ വക്കീൽ വേഷത്തിൽ എത്തുന്ന ചിത്രത്തിൽ അനു മോഹൻ, അനഘ നാരായണൻ, ബൈജു, രമേഷ് കോട്ടയം എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഡ്വ. എബി, അഡ്വ. മാധവി എന്നിങ്ങനെയാണ് ഇരുവരുടെയും റോൾ.

    വിതരണം - ഉർവ്വശി തിയറ്റർ, ഛായാഗ്രാഹകൻ- നീൽ ഡി. കുഞ്ഞ, സംഗീതം - കൈലാസ് മേനോൻ, ഗാനരചന - വിനായക് ശശികുമാർ, പശ്ചാത്തല സംഗീതം - യാക്സൻ & നേഹ, എഡിറ്റർ - അർജുൻ ബെൻ, ക്രിയെറ്റിവ് സൂപ്പർവൈസർ - മഹേഷ് നാരായണൻ, മേക്കപ്പ് - പി.വി. ശങ്കർ, വസ്ത്രാലങ്കാരം - ദിവ്യ ജോർജ്, ചീഫ് അസോസിയേറ്റ് - നിതിൻ മൈക്കിൾ, ശബ്ദ മിശ്രണം - എം.ആർ. രാജാകൃഷ്ണൻ, കലാ സംവിധാനം - സാബു മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ - പ്രതാപൻ കള്ളിയൂർ, സ്റ്റിൽസ് - രോഹിത് കെ എസ്, പോസ്റ്റർ ഡിസൈൻ - ഓൾഡ് മോങ്ക്‌സ്, VFX - കോക്കനട്ട് ബഞ്ച് ക്രീയേഷൻസ്, മീഡിയ പ്ലാനിംഗ് & മാർക്കറ്റിംഗ് ഡിസൈനിങ് - പപ്പെറ്റ് മീഡിയ.





    പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ 'മരക്കാർ: അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിലാണ് കീർത്തി സുരേഷ് അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. മഹേഷ് ബാബു നായകനാകുന്ന 'സർക്കാർ വാരി പാട' എന്ന ആക്ഷൻ-കോമഡി ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്.

    Summary: Second look poster from the movie Vaashi starring Tovino Thomas and Keerthy Suresh in the lead roles is out on social media. Both play the roles of lawyers, in their first movie as lead actors
    Published by:user_57
    First published: