• HOME
  • »
  • NEWS
  • »
  • film
  • »
  • Anikha Surendran | 'ഏത് സമയത്താണോ എന്തോ?'; അനിഖ സുരേന്ദ്രൻ നായികയാവുന്ന 'ഓ മൈ ഡാര്‍ലിംഗ്' സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍

Anikha Surendran | 'ഏത് സമയത്താണോ എന്തോ?'; അനിഖ സുരേന്ദ്രൻ നായികയാവുന്ന 'ഓ മൈ ഡാര്‍ലിംഗ്' സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍

അനിഖ ആദ്യമായി നായികയായി എത്തുന്ന ചിത്രമാണ് 'ഓ മൈ ഡാര്‍ലിംഗ്'

ഓ മൈ ഡാര്‍ലിംഗ്

ഓ മൈ ഡാര്‍ലിംഗ്

  • Share this:
അനിഖ സുരേന്ദ്രന്‍ (Anikha Surendran), മെല്‍വിന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ആല്‍ഫ്രഡ് ഡി സാമുവല്‍ സംവിധാനം ചെയ്യുന്ന 'ഓ മൈ ഡാര്‍ലിംഗ്' എന്ന ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അനിഖയും മെല്‍വിനും തന്നെയാണ് സെക്കന്‍ഡ് ലുക്ക് പോസ്റ്ററിലുമുള്ളത്. അനിഖ ആദ്യമായി നായികയായി എത്തുന്ന ചിത്രമാണ് 'ഓ മൈ ഡാര്‍ലിംഗ്'. നേരത്തേ പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററും ശ്രദ്ധിക്കപ്പെട്ടിരുന്നു.

ആഷ് ട്രീ വെഞ്ചേഴ്‌സിന്റെ ബാനറില്‍ മനോജ് ശ്രീകണ്ഠനാണ് ചിത്രം നിര്‍മിക്കുന്നത്.

മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു, ശ്യാമപ്രസാദ്, ഡെയ്ന്‍ ഡേവിസ്, ഫുക്രു, ഋതു, സോഹന്‍ സീനുലാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിനീഷ് കെ. ജോയ് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ വിജീഷ് പിള്ളയാണ് ക്രിയേറ്റീവ് ഡയറക്ടര്‍. മുന്‍പെങ്ങും അവതരിപ്പിക്കാത്ത മനോഹരമായൊരു കൗമാര പ്രണയകഥയാണ് 'ഓ മൈ ഡാര്‍ലിംഗ്' പറയുന്നത്.

അജിത് വേലായുധന്‍ ആണ് ചീഫ് അസോസിയേറ്റ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് ഷാന്‍ റഹ്‌മാന്‍. ക്യാമറ കൈകാര്യം ചെയ്യുന്നത് അന്‍സാര്‍ ഷാ. എഡിറ്റര്‍- ലിജോ പോള്‍, പ്രൊഡക്ഷന്‍- കണ്‍ട്രോളര്‍ ഷിബു ജി. സുശീലന്‍, ആര്‍ട്ട്- അനീഷ് ഗോപാല്‍, കോസ്റ്റ്യൂം- സമീറ സനീഷ്, മേക്കപ്പ്- റോണി വെള്ളത്തൂവല്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വിനോദ് എസ്, പി.ആര്‍.ഒ.- ആതിര ദില്‍ജിത്, ഡിസൈന്‍ കണ്‍സള്‍ട്ടന്റ്‌സ്- പോപ്‌കോണ്‍, പോസ്റ്റര്‍ ഡിസൈന്‍- യെല്ലോ ടൂത്ത്‌സ്, സ്റ്റില്‍സ്- ബിജിത് ധര്‍മ്മടം, അക്കൗണ്ട്‌സ് മാനേജര്‍-ലൈജു ഏലന്തിക്കര.
Also read: Prithviraj in Khalifa | 'പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും'; വരുന്നു പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ'

ജന്മദിനത്തിൽ മറ്റൊരു വമ്പൻ ചിത്രവുമായി പൃഥ്വിരാജ് (Prithviraj Sukumaran). പോക്കിരി രാജക്ക് ശേഷം മലയാളത്തിൻ്റെ ഹിറ്റ് മേക്കർ വൈശാഖും (Vysakh) പൃഥ്വിരാജും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'ഖലീഫ' എന്ന് പേര് നൽകിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 'പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും' എന്ന തലക്കെട്ടോടെയാണ് ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

ദുബായ് പശ്ചാത്തലം ആയിട്ടായിരിക്കും ബിഗ് ബജറ്റ് ക്യാൻവാസിൽ ചിത്രം ഒരുങ്ങുന്നത്. ജിനു ഏബ്രഹാം ആണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിനു എബ്രഹാം ഇന്നോവേഷൻ, യൂട്ട്‌ലി ഫിലിംസ്, സരിഗമ എന്നിവയുടെ ബാനറിൽ ജിനു എബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, സൂരജ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ജന്മദിനത്തിൽ തന്നെ പ്രഭാസ് ചിത്രം 'സലാർ'ലെ പൃഥ്വിരാജ് കഥാപാത്രത്തിന്റെ ലുക്ക് പുറത്തുവിട്ടിരുന്നു. വരദരാജ മന്നാർ ആയി പൃഥ്വിരാജ് വേഷമിടും. "പൃഥ്വിരാജ് സാറും സിനിമയിലുണ്ട്. സിനിമയിൽ അദ്ദേഹത്തെ ലഭിച്ചതിൽ ഞങ്ങൾ വളരെ ഭാഗ്യവാന്മാരാണ്. അദ്ദേഹം ചിത്രത്തിന്റെ ഭാഗമാകാൻ സമ്മതിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്," എന്ന് പ്രഭാസ് മുൻപ് പറഞ്ഞിരുന്നു.
Published by:user_57
First published: