നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Naradan second look | സ്വന്തം മുഖം ടി.വിയില്‍ കാണുന്ന ടൊവിനോ; 'നാരദന്‍' സെക്കന്റ് ലുക്ക് പോസ്റ്റര്‍ നൽകുന്ന സൂചനയെന്ത്?

    Naradan second look | സ്വന്തം മുഖം ടി.വിയില്‍ കാണുന്ന ടൊവിനോ; 'നാരദന്‍' സെക്കന്റ് ലുക്ക് പോസ്റ്റര്‍ നൽകുന്ന സൂചനയെന്ത്?

    Second look poster of Naradan movie starring Tovino Thomas | 'നാരദൻ' സെക്കന്റ് ലുക്ക് പോസ്റ്റര്‍

    നാരദൻ

    നാരദൻ

    • Share this:
      മിന്നല്‍ മുരളിക്ക് (Minnal Murali) ശേഷം ടൊവിനോ തോമസ് (Tovino Thomas) നായകനാകുന്ന ‘നാരദന്റെ’ (Naradan) സെക്കന്റ് ലുക്ക് പോസ്റ്റര്‍ (second look poster) റിലീസ് ചെയ്‌തു. ടി.വിയില്‍ വാര്‍ത്ത വായിക്കുന്ന തന്നെ തന്നെ നോക്കിനില്‍ക്കുന്ന ടൊവിനോയാണ് പോസ്റ്ററിൽ.

      മാധ്യമലോകത്തെ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആഷിഖ് അബുവാണ്. അന്ന ബെൻ ആണ് നായിക. രണ്ട് ഗെറ്റപ്പിലാണ് ടൊവിനോ ഈ ചിത്രത്തിലെത്തുക.

      ഡാര്‍ക്ക് ഷേഡിലുള്ള പോസ്റ്ററുകള്‍ ചിത്രത്തിന്റെ ദുരൂഹ സ്വഭാവം വര്‍ധിപ്പിക്കുന്നതാണ്. സിനിമ ഒരു പൊളിറ്റിക്കല്‍ ത്രില്ലറായിരിക്കും. മായാനദിക്കും വൈറസിനും ശേഷം ടൊവിനോയും ആഷിക് അബുവും ഒന്നിക്കുന്ന ചിത്രം കൂടിയാണ് നാരദന്‍.

      കഴിഞ്ഞ 25ന് പുറത്തിറങ്ങിയ ട്രെയ്‌ലറിൽ 'ഇത് അമേരിക്കയോ യൂറോപ്പോ അല്ല, ഭാരതമാണ്' എന്ന ടൊവിനോയുടെ ഡയലോഗ് ശ്രദ്ധ നേടിയിരുന്നു. വളരെ മികച്ച പ്രതികരണമാണ് ട്രെയ്‌ലറിന് സമൂഹ മാധ്യമങ്ങളിൽ ലഭിച്ചത്.

      ഒന്നിലധികം കാരണങ്ങള്‍ കൊണ്ട് ഈ ചിത്രത്തില്‍ അഭിനയിക്കുന്നതില്‍ തനിക്ക് വളരെയധികം ആവേശമുണ്ടെന്ന് ടൊവിനോ പറഞ്ഞിരുന്നു. 2022 ജനുവരി 27 നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.

      ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയരാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.

      സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജാഫര്‍ സാദിഖ് ആണ് ക്യാമറ, സൈജു ശ്രീധരനാണ് എഡിറ്റിംഗ്.

      സംഗീത സംവിധാനം ഡി.ജെ ശേഖര്‍ മേനോനും ഒര്‍ജിനല്‍ സൗണ്ട് ട്രാക്ക് നേഹയും, യാക്‌സണ്‍ പെരേരയുമാണ് ഒരുക്കിയിരിക്കുന്നത്. ആര്‍ട്ട് ഗോകുല്‍ ദാസ്.

      ഉണ്ണി ആര്‍. ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സിനിമയുടേത് വേള്‍ഡ് വൈഡ് റിലീസ് ആയിരിക്കും.



      Also read: ഇതിനപ്പുറം ചാടിക്കടന്നവനാണീ... ടൊവിനോയുടെ പറക്കും ചലഞ്ച് ഏറ്റെടുത്ത് സുരാജ് വെഞ്ഞാറമൂട്

      ഉയരത്തിൽ പൊന്തിപ്പറക്കാൻ മിന്നൽ മുരളിക്ക് (Minnal Murali) മാത്രമല്ല, ശ്രമിച്ചാൽ മറ്റുള്ളവർക്കും സാധിക്കും എന്നതിന് ഉദാഹരണവുമായി സുരാജ് വെഞ്ഞാറമൂട് (Suraj Venjaramood). കഴിഞ്ഞ ദിവസങ്ങളിൽ വായുവിൽ കൈവിട്ടു പറക്കുന്ന തന്റെ വീഡിയോ ടൊവിനോ തോമസ് (Tovino Thomas) പോസ്റ്റ് ചെയ്തിരുന്നു. തൊട്ടുപിന്നാലെ അതുപോലെ ഉയരുന്ന തന്റെ ചിത്രം സൂരജ് പോസ്റ്റ് ചെയ്തു. ചലഞ്ച് സ്വീകരിച്ചിരിക്കുന്നു എന്ന് ക്യാപ്‌ഷൻ നൽകിയ ശേഷം ടൊവിനോ, മിന്നൽ മുരളി സംവിധായകൻ ബേസിൽ ജോസഫ് എന്നിവരെയും ടാഗ് ചെയ്തിട്ടുണ്ട്. ഒപ്പം #flying #minnalmurali #challenge എന്നീ ഹാഷ്ടാഗുകളുമുണ്ട്.

      സുരാജിന്റെ പോസ്റ്റിനു മുക്ത, ജുവൽ മേരി, സൂരജ് തേലെക്കാട് തുടങ്ങിയവർ കമന്റ് ചെയ്തിട്ടുണ്ട്.
      Published by:user_57
      First published: