• HOME
 • »
 • NEWS
 • »
 • film
 • »
 • അഹാനയും സണ്ണി വെയ്‌നും; 'പിടികിട്ടാപ്പുള്ളി' സെക്കന്റ് ലുക്ക്

അഹാനയും സണ്ണി വെയ്‌നും; 'പിടികിട്ടാപ്പുള്ളി' സെക്കന്റ് ലുക്ക്

Second look poster of Pidikittaappulli movie starring Ahaana Krishna and Sunny Wayne | സണ്ണി വെയ്ൻ, അഹാന കൃഷ്ണകുമാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിഷ്ണു ശ്രീകണ്ഠൻ സംവിധാനം ചെയ്യുന്ന സിനിമയാണ് 'പിടികിട്ടാപ്പുള്ളി'

പിടികിട്ടാപ്പുള്ളി

പിടികിട്ടാപ്പുള്ളി

 • Last Updated :
 • Share this:
  ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച് സണ്ണി വെയ്ൻ നായകനാകുന്ന ‘പിടികിട്ടാപ്പുള്ളി’ എന്ന സിനിമയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസായി. സണ്ണി വെയ്ൻ, അഹാന കൃഷ്ണകുമാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിഷ്ണു ശ്രീകണ്ഠൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അൻജോയ് സാമുവൽ നിർവ്വഹിക്കുന്നു.

  ബൈജു സന്തോഷ്, ഷൈജു കുറുപ്പ്, ലാലും അലക്സ്, മേജർ രവി, അനൂപ് രമേശ്, കൊച്ചു പ്രേമൻ, കണ്ണൻ പട്ടാമ്പി, ചെമ്പിൽ അശോകൻ, ശശി കലിംഗ, മെറീന മൈക്കിൽ, പ്രവീണ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.

  സുമേഷ് വി. റോബിൻ തിരക്കഥയും സംഭാഷണവുമെഴുതുന്നു. വിനായക് ശശികുമാറിന്റെ വരികൾക്ക് പി. എസ്. ഹരി സംഗീതം പകരുന്നു. എഡിറ്റർ-ബിബിൻ പോൾ സാമുവൽ, കോ പ്രൊഡ്യൂസർ- വി. സി. പ്രവീൺ, ബൈജു ഗോപാലൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണമൂർത്തി, സുധാകർ ചെറുകുറു, പ്രൊഡക്ഷൻ കൺട്രോളർ- ബിനു മുരളി. കല-ശ്രീകുമാർ കരിക്കൂട്ട്, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രാകേഷ് കെ. രാജൻ, അസോസിയേറ്റ് ഡയറക്ടർ- എം. എസ്. നിതിൻ, ആക്ഷൻ- ജോളി ബാസ്റ്റിൻ, സ്റ്റിൽസ്- ജിയോ മുരളി, പരസ്യകല- ഷിബിൻ സി. ബാബു, പ്രൊഡക്ഷൻ മാനേജർ- റിയാസ് പട്ടാമ്പി, വാർത്താ പ്രചരണം- എ. എസ്. ദിനേശ്.  Also read: 'ഹൃദയം' ചിത്രീകരണം പൂര്‍ത്തിയായി; തിയേറ്ററില്‍ റിലീസ് ചെയ്യണമെന്നാണ് ആഗ്രഹമെന്ന് വിനീത് ശ്രീനിവാസന്‍

  'ഇരുപത്തൊന്നാം നൂറ്റാണ്ടിന്' ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രമായ 'ഹൃദയം' സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രത്തിന്റെ സംവിധായകനായ വിനീത് ശ്രീനിവാസനാണ് ഇക്കാര്യം അറിയിച്ചത്. ചിത്രം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യമെന്നാണ് ആഗ്രഹമെന്ന് വിനീത് പറയുന്നു.

  'മനോഹരമായൊരു യാത്രയായിരുന്നു ഇത്. ഈ പ്രതിസന്ധി സമയം കടന്ന് പോകുമെന്നും പ്രേക്ഷകരിലേക്ക് സിനിമ എത്തിക്കാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നു. തീര്‍ച്ചയായും ഹൃദയം തിയറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്നാണ് ആഗ്രഹം. അതിനായി ഞങ്ങള്‍ പരമാവധി ശ്രമിക്കുകയും ചെയ്യും. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ വേണം" എന്നാണ് വിനീത് ഫേസ്ബുക്കില്‍ കുറിച്ചത്.

  വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം മെരിലാന്‍ഡ് സിനിമാസ് ആണ് നിര്‍മ്മിക്കുന്നത്. ഒരു കാലത്ത് മലയാള സിനിമയിലെ പ്രമുഖ ബാനര്‍ ആയിരുന്ന മെരിലാന്‍ഡ് സിനിമാസ് 42 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരികെയെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്.

  അജു വര്‍ഗ്ഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. മേരിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റര്‍ടൈയ്‌മെന്റിന്റെ ബാനറില്‍ വൈശാഖ് സുബ്രഹ്‌മണ്യന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍ നിര്‍വ്വഹിക്കുന്നു.
  Published by:user_57
  First published: