ജിന്നിന് ശേഷം സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചതുരത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ഗ്രീൻവിച്ച് എന്റർടൈൻമെന്റിന്റെയും, യെല്ലോ ബേർഡ് പ്രൊഡക്ഷനസിന്റെയും ബാനറിൽ വിനീത അജിത്, ജോർജ് സാന്റിയാഗോ, ജംനേഷ് തയ്യിൽ, സിദ്ധാർഥ് ഭരതൻ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.
റോഷൻ മാത്യു, സ്വാസിക വിജയ്, അലൻസിയർ ലെ ലോപസ്, ശാന്തി ബാലചന്ദ്രൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരക്കഥ സിദ്ധാർഥ് ഭരതൻ, വിനോയ് തോമസ്. ഛായാഗ്രഹണം - പ്രദീഷ് വർമ്മ, സംഗീതം - പ്രശാന്ത് പിള്ള, എഡിറ്റർ- ദീപു ജോസഫ്, വസ്ത്രാലങ്കാരം - സ്റ്റെഫി സേവ്യർ, കലാ സംവിധാനം - അഖിൽ രാജ് ചിറയിൽ, മേക്കപ്പ് - അഭിലാഷ് എം., പ്രൊഡക്ഷൻ കൺട്രോളർ - മനോജ് കാരന്തൂർ, അസ്സോസിയേറ്റ് ഡയറക്ടർ - അംബ്രോ, ശബ്ദ രൂപകല്പന - വിക്കി, ശബ്ദ മിശ്രണം - എം ആർ രാജകൃഷ്ണൻ, സ്റ്റിൽസ് - ജിതിൻ മധു, പ്രൊമോഷൻസ് - പപ്പെറ്റ് മീഡിയ, ടൈറ്റിൽ ഡിസൈൻ - സീറോ ഉണ്ണി.
ജിന്ന് എന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിറും ശാന്തി ബാലചന്ദ്രനുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഷൈൻ ടോം ചാക്കോ, ഷറഫുദീൻ, ലിയോണ ലിഷോയ്, സാബു, നിഷാന്ത് സാഗർ എന്നിവരാണ് മറ്റഭിനേതാക്കൾ. കലി എന്ന സിനിമയുടെ തിരക്കഥാകൃത്ത് രാജേഷ് ഗോപിനാഥാണ് ജിന്നിന്റെ രചയിതാവ്. സ്ട്രെയ്റ്റ് ലൈൻ സിനിമയാണ് ചിത്രം നിര്‍മിക്കുന്നത്. ഗിരീഷ് ഗംഗാധരന്‍ ക്യാമറ ചലിപ്പിക്കും. ദീപു ജോസഫിന്റേതാണ് എഡിറ്റിംഗ്. പ്രശാന്ത് പിള്ള ചിത്രത്തിന് സംഗീതം നല്‍കും.
Also read: ശൈലജ ടീച്ചർക്ക് ആരോഗ്യമന്ത്രി സ്ഥാനം തിരിച്ചുകൊടുക്കാൻ പറ്റുമോ? പോസ്റ്റുമായി രൂപേഷ് പീതാംബരൻഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയഭേദമന്യേ പലരുടെയും മുഖത്ത് നിരാശ പടർത്തിയ തീരുമാനമായിരുന്നു രണ്ടാം പിണറായി സർക്കാരിൽ മുൻ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ഉണ്ടാവില്ല എന്നത്. സോഷ്യൽ മീഡിയ കലിപൂണ്ടു എന്ന് വേണം പറയാൻ. ടീച്ചറമ്മ എന്ന് വിളിച്ച് ഏവരും നെഞ്ചിലേറ്റിയ ശൈലജയുടെ അഭാവവുമായി മലയാളി എത്രത്തോളം പൊരുത്തപ്പെട്ടു എന്നും പറയാനൊക്കില്ല.
ഈ സാഹചര്യത്തിൽ ഒരു പോസ്റ്റുമായി വരികയാണ് നടനും സംവിധായകനുമായ രൂപേഷ് പീതാംബരൻ. 'സ്ഫടികം' സിനിമയിൽ മോഹൻലാലിൻറെ ആട് തോമ എന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലം അവതരിപ്പിച്ചതും രൂപേഷ് ആണ്. ഒരു ഫേസ്ബുക്ക് കുറിപ്പിലാണ് രൂപേഷ് തന്റെ ഒരു ആഗ്രഹം ചുരുങ്ങിയ വാക്കുകളിൽ പ്രകടിപ്പിച്ചത്.
പലരും ശൈലജ ടീച്ചറുടെ അഭാവത്തിൽ പ്രതിഷേധസ്വരം ഉയർത്തിയപ്പോൾ മുഖ്യമന്ത്രി വിശദീകരണം നൽകിയിരുന്നു. അഭിപ്രായങ്ങളെ മാനിക്കുന്നതായും, പുതിയ ആളുകൾ വരികയെന്നതാണ് തങ്ങളുടെ സമീപനമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പകർച്ചവ്യാധിയുടെ ആദ്യ തരംഗത്തിൽ നേതൃത്വ പാടവത്തിന് അന്താരാഷ്ട്ര പ്രശംസ നേടിയ കെ.കെ. ശൈലജ 61,035 വോട്ടുകൾക്ക് റെക്കോർഡ് ലീഡ് നേടിയാണ് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് വിജയിച്ചത്.
Summary: Second look poster of Sidharth Bharathan movie Chathuram releasedഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.