• HOME
  • »
  • NEWS
  • »
  • film
  • »
  • Paappan | പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും കാക്കിയണിഞ്ഞ് സുരേഷ് ഗോപി; 'പാപ്പന്‍' സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍

Paappan | പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും കാക്കിയണിഞ്ഞ് സുരേഷ് ഗോപി; 'പാപ്പന്‍' സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍

'എബ്രഹാം മാത്യൂസ് പാപ്പന്‍ ഐപിഎസ്' എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.

  • Share this:
    പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും പൊലീസ് വേഷത്തില്‍ സുരേഷ് ഗോപി(Suresh Gopi). ജോഷി ഒരുക്കുന്ന പാപ്പന്‍ (Paappan) എന്ന ചിത്രത്തിലൂടെയാണ് സുരേഷ് ഗോപി പൊലീസ് വേഷത്തിലെത്തുന്നത്. പൊലീസ് ഗെറ്റപ്പിലുള്ള സുരേഷ് ഗോപിയുടെ ചിത്രം അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തു. 'എബ്രഹാം മാത്യൂസ് പാപ്പന്‍ ഐപിഎസ്' എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.

    പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി ഒരുക്കുന്ന പാപ്പന്‍ സുരേഷ്‌ഗോപിയുടെ കരിയറിലെ 252-ാമത്തെ ചിത്രംകൂടിയാണ്. സുരേഷ് ഗോപിയെ സോളോ ഹീറോ ആക്കി 22 വര്‍ഷത്തെ ഇടവേളക്ക് ശേഷം ജോഷി ഒരുക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി പാപ്പന് അവകാശപ്പെട്ടതാണ്. 'വാഴുന്നോര്‍' ആണ് ഇതിനു മുന്‍പ് സുരേഷ് ഗോപി സോളോ ഹീറോ ആയി വന്ന ജോഷി ചിത്രം.

    ഗോകുല്‍ സുരേഷ്, നീത പിള്ള, നൈല ഉഷ, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങി വമ്പന്‍ താര നിരയാണ് അണിനിരക്കുന്നത്. ആദ്യമായാണ് സുരേഷ് ഗോപിയും ഗോകുലും ഒരു സിനിമയില്‍ ഒന്നിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

    1986ല്‍ പുറത്തിറങ്ങിയ 'സായം സന്ധ്യ' എന്ന സിനിമയിലൂടെയാണ് ജോഷി-സുരേഷ് ഗോപി കൂട്ടുകെട്ടിന്റെ തുടക്കം. മമ്മൂട്ടി നായകനായ ചിത്രത്തിലെ രവി എന്ന കഥാപാത്രമായിരുന്നു സുരേഷ് ഗോപിയുടേത്. പിന്നീട് അങ്ങോട്ട് നായര്‍ സാബ് (1989), ഭൂപതി (1997), ലേലം (1998), വാഴുന്നോര്‍ (1998), പത്രം (1999), ട്വന്റി ട്വന്റി (2008), സലാം കശ്മീര്‍ (2014) തുടങ്ങിയ ചിത്രങ്ങളില്‍ സുരേഷ് ഗോപിയും ജോഷിയും ഒന്നിച്ചു.


    പാലാ, ഈരാറ്റുപേട്ട പരിസര പ്രദേശങ്ങളിലുമായി ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രം ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്റെയും ഇഫാര്‍ മീഡിയയുടെയും ബാനറില്‍ ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിരയും ചേര്‍ന്ന് നിര്‍മ്മിക്കുന്നു. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആര്‍.ജെ. ഷാനാണ്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, സഹനിര്‍മ്മാണം - സുജിത് ജെ. നായര്‍, ഷാജി.

    എഡിറ്റര്‍- ശ്യാം ശശിധരന്‍, സംഗീതം- ജേക്‌സ് ബിജോയ്, സൗണ്ട് ഡിസൈന്‍- വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍; ആര്‍ട്ട്- നിമേഷ് എം. താനൂര്‍, മേക്കപ്പ്- റോണെക്‌സ് സേവ്യര്‍, കോസ്റ്റ്യൂം- പ്രവീണ്‍ വര്‍മ്മ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- എസ്. മുരുകന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സിബി ജോസ് ചാലിശ്ശേരി, സ്റ്റില്‍സ്- നന്ദു ഗോപാലകൃഷ്ണന്‍, ഡിസൈന്‍സ്- ഓള്‍ഡ് മങ്ക്‌സ്, പി.ആര്‍.ഒ.- മഞ്ജു ഗോപിനാഥ്. ഡ്രീം ബിഗ് ഫിലിംസ് ചിത്രം തിയെറ്ററുകളില്‍ എത്തിക്കുന്നു.
    Published by:Jayesh Krishnan
    First published: