നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Pushpa | സിദ് ശ്രീറാമിന്റെ ആലാപനത്തില്‍ അല്ലു അര്‍ജുന്‍ ചിത്രം 'പുഷ്പയിലെ' രണ്ടാമത്തെ മെലഡി ഗാനം പുറത്തിറങ്ങി

  Pushpa | സിദ് ശ്രീറാമിന്റെ ആലാപനത്തില്‍ അല്ലു അര്‍ജുന്‍ ചിത്രം 'പുഷ്പയിലെ' രണ്ടാമത്തെ മെലഡി ഗാനം പുറത്തിറങ്ങി

  തെലുങ്കിലും തമിഴിലും മലയാളത്തിലും കന്നടയിലും പാട്ട് പാടിയിരിയ്ക്കുന്നത് സിദ് ശ്രീറാം ആണ്.

  Image Youtube

  Image Youtube

  • Share this:
   ഇന്ത്യന്‍ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന പുഷ്പ(Pushpa) എന്ന ചിത്രത്തിലെ മെലഡി ഗാനം പുറത്തിറങ്ങി. ഇന്ത്യന്‍ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന പുഷ്പ എന്ന ചിത്രത്തിലെ മെലഡി ഗാനം പുറത്തിറങ്ങി. മാജിക്കല്‍ മെലഡി എന്ന് പറഞ്ഞുകൊണ്ടാണ് ശ്രീവല്ലി എന്ന് തുടങ്ങുന്ന പാട്ട് റിലീസ് ചെയ്തിരിയ്ക്കുന്നത്. കേട്ട് കഴിയുമ്പോള്‍ ഇത് ശരിയ്ക്കുമൊരു മാജിക്കല്‍ മെലഡി എന്ന് അല്ലാതെ മറ്റൊന്നും പറയാന്‍ സാധിയ്ക്കില്ല.

   തെലുങ്കിലും, തമിഴിലും മലയാളത്തിലും ഹിന്ദിയിലും , കന്നടയിലും ആയിട്ടാണ് ഗാനം റിലീസ് ചെയ്തിരിയ്ക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് എല്ലാം ഈണം നല്‍കിയിരിയ്ക്കുന്നത്. സിദ് ശ്രീറാം ആണ് ഗായകന്‍. തെലുങ്കിലും തമിഴിലും മലയാളത്തിലും കന്നടയിലും പാട്ട് പാടിയിരിയ്ക്കുന്നത് സിദ് ശ്രീറാം ആണ്.


   Also Read-'ഓട് ഓട് ആടെ പുലി തിന്നിടും അല്ലെ': പുഷ്പരാജിന്റെ മാസ് ഗാനവുമായി 'പുഷ്പ'

   അല്ലു അര്‍ജ്ജുന്‍ നായകനാകുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. ശ്രീവല്ലി എന്ന കഥാപാത്രത്തെയാണ് രശ്മിക ചിത്രത്തില്‍ അവതരിപ്പിയ്ക്കുന്നത്. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളത്തിന്റെ യുവ സൂപ്പര്‍സ്റ്റാര്‍ ഫഹദ് ഫാസില്‍ ആണ് പ്രതിനായക വേഷത്തിലെത്തുന്നത്. ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രമെനന പ്രത്യേകതയും പുഷ്പയ്ക്കുണ്ട്. ജഗപതി ബാബു, പ്രകാശ് രാജ്, ധനന്‍ജയ്, സുനില്‍, ഹാരിഷ് ഉത്തമന്‍, വെണ്ണില കിഷോര്‍, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്‍.

   Also Read-Pushpa | 'പുഷ്പ' ഡിസംബറില്‍ എത്തും; ആദ്യ ഭാഗത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

   കള്ളക്കടത്തുക്കാരനും ട്രക്ക് ഡ്രൈവറുമായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജ്ജുന്‍ അവതരിപ്പിയ്ക്കുന്നത്. സുകുമാര്‍ തന്നെ തിരക്കഥ എഴുതുന്ന ചിത്രം രണ്ട് ഭാഗങ്ങളായിട്ടാണ് റിലീസ് ചെയ്യുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനിയും മുട്ടംസെട്ടിയുടെ ബാനറില്‍ വൈ രവിശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മിയ്ക്കുന്നത്. മിറോസ്ലോ കുബ ബറോസേക് ഛായാഗ്രഹണം നിര്‍വ്വഹിയ്ക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം നടത്തുന്നത് കാര്‍ത്തിക് ശ്രീനിവാസാണ്. 250 കോടി ബഡ്ജറ്റിലൊരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് പുഷ്പ. സിനിമ ഡിസംബര്‍ 17 ന് തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യും.
   Published by:Jayesh Krishnan
   First published:
   )}