• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ജോൺ ഡോൺ ബോസ്കോ വീണ്ടും വരുന്നു

news18
Updated: July 25, 2018, 1:00 PM IST
ജോൺ ഡോൺ ബോസ്കോ വീണ്ടും വരുന്നു
news18
Updated: July 25, 2018, 1:00 PM IST
2016ൽ പുറത്തിറങ്ങിയ ജയസൂര്യ ചിത്രം പ്രേതം വലിയൊരു ഹിറ്റായിരുന്നു. ചിത്രത്തിൽ ജയസൂര്യ അവതരിപ്പിച്ച മെൻഡലിസ്റ്റ് ജോൺ ഡോൺ ബോസ്കോ എന്ന കഥാപാത്രത്തെ ആരും അത്ര പെട്ടെന്നൊന്നും മറക്കില്ല. ആരാധകരെ ആവേശത്തിലാക്കാൻ ജോൺ ഡോൺ ബോസ്കോ വീണ്ടും വരുന്നു. പ്രേതത്തിന്‍റെ രണ്ടാംഭാഗം അണിയറയിൽ ഒരുങ്ങുന്നുവെന്നാണ് പുതിയ വിവരങ്ങൾ. ജയസൂര്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ജോൺ ഡോൺ ബോസ്കോ തിരിച്ചു വരുന്നു എന്ന് വ്യക്തമാക്കിക്കൊണ്ട് ചിത്രത്തിന്റെ പോസ്റ്റർ ജയസൂര്യ സമൂഹ മാധ്യമങ്ങൾ വഴി പുറത്തുവിട്ടിരിക്കുകയാണ്.

രഞ്ജിത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് പ്രേതം. രഞ്ജിത് ശങ്കറും ജയസൂര്യയും ചേർന്നാണ് ചിത്രം നിർമിച്ചത്. അജു വർഗീസ്, ഷറഫുദീൻ, ശ്രുതി രാമചന്ദ്രൻ, ഗോവിന്ദ് പദ്മസൂര്യ എന്നിവരായിരുന്നു മറ്റ് താരങ്ങൾ.

വൻ ഹിറ്റ് തന്നെയായിരുന്നു ചിത്രം. കേരളത്തിൽ നിന്ന് മാത്രം 23 ദിവസം കൊണ്ട് 12.45 കോടി രൂപയാണ് ചിത്രം നേടിയത്. ഇരുവരും ഒടുവിൽ ഒന്നിച്ച ചിത്രം ഞാൻ മേരിക്കുട്ടിയാണ്. ചിത്രത്തിൽ ട്രാൻസ് ജെൻഡറായിട്ടാണ് ജയസൂര്യ എത്തിയത്.

ജയസൂര്യ രഞ്ജിത് ശങ്കർ കൂട്ടുകെട്ടിലെ ചിത്രങ്ങളെല്ലാം ഹിറ്റ് തന്നെയായിരുന്നു. പുണ്യാളൻ അഗർബത്തീസ്, സു സു സുധി വാത്മീകം, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്എന്നിവയെല്ലാം ഹിറ്റ് ലിസ്റ്റിൽ ഇടംപിടിച്ച ചിത്രങ്ങളാണ്.
Loading...
First published: July 25, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍