ലോകത്തിൽ തന്നെ ഒരുപക്ഷെ ഏറ്റവും വെറുക്കപ്പെട്ട സെൽഫിയുടെ (selfie) ഓർമ്മപ്പെടുത്തലുമായി 'ആദിവാസി' (Adivasi movie) എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ റിലീസായി. ആദിവാസി യുവാവായ മധുവിനെ ആൾകൂട്ടം ചേർന്ന് മർദ്ദിച്ച് അവശനാക്കി എടുത്ത സെൽഫി ഏറെ ചർച്ചയായിരുന്നു. ഉടൻ പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്റെ ട്രീസറും ശ്രദ്ധിക്കപ്പെട്ടിരുന്നു.
മധുവിന്റെ ജീവിതം പ്രമേയമാകുന്ന സിനിമ 'ആദിവാസി' ഏരിസിന്റെ ബാനറിൽ കവിയും സംവിധായകനുമായ ഡോ: സോഹൻ റോയ് നിർമ്മിക്കുന്നു. ശരത് അപ്പാനി പ്രധാന വേഷത്തിൽ അഭിനയിച്ച ഈ സിനിമയുടെ കഥയെഴുതി സംവിധാനം ചെയ്യുന്നഥ് വിജീഷ് മണിയാണ്. മധുവിന്റെ കൊലപാതക കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ട് എന്ന ബന്ധുക്കളുടെ ആരോപണം നിലനിൽക്കെയാണ് പോസ്റ്റർ റിലീസായത്.
അപ്പാനി ശരത്തിനോടൊപ്പം ചന്ദ്രൻ മാരി, വിയാൻ, മുരുകേഷ് ഭുതുവഴി, മുത്തുമണി, രാജേഷ് ബി., പ്രകാശ് വാടിക്കൽ, റോജി പി. കുര്യൻ, വടികയമ്മ, ശ്രീകുട്ടി, അമൃത, മാസ്റ്റർ മണികണ്ഠൻ, ബേബി ദേവിക തുടങ്ങിയവരും അഭിനയിക്കുന്നു.
പ്രൊഡക്ഷൻ ഹൗസ്- അനശ്വര ചാരിറ്റബിൾ ട്രസ്റ്റ്, ഛായാഗ്രാഹണം- പി. മുരുഗേശ്, എഡിറ്റർ- ബി. ലെനിൻ, സംഭാഷണം, ഗാനരചന- ചന്ദ്രൻ മാരി, സംഗീതം- രതീഷ് വേഗ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- മാരുതി ക്രിഷ്, ആർട്ട് ഡയറക്ടർ- കൈലാഷ്, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂർ, കോസ്റ്റ്യൂമർ-ബുസി ബേബിജോൺ, സൗണ്ട് ഡിസൈൻ- ഗണേഷ് മാരാർ, ലൈൻ പ്രൊഡ്യൂസർ- വിയാൻ, പ്രൊജക്റ്റ് ഡിസൈനർ- ബാദുഷ, സ്റ്റിൽസ്- രാമദാസ് മാത്തൂർ. പി.ആർ.ഒ. - എ.എസ്. ദിനേശ്.
Also read: Bheeshma Parvam | ശ്രീനാഥ് ഭാസിയുടെ ശബ്ദത്തിൽ ഭീഷ്മപർവ്വത്തിലെ 'പറുദീസ'; വീഡിയോ ഗാനം പുറത്ത്
മമ്മൂട്ടിയെ (Mammootty) നായകനാക്കി അമല്‍ നീരദ് (Amal Neerad) സംവിധാനം ചെയ്യുന്ന ഭീഷ്മപര്‍വ്വത്തിന്റെ (Bheeshma Parvam) പുതിയ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
'പറുദീസ' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രീനാഥ് ഭാസിയാണ്.വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന് ശ്യാം ആണ് സംഗീതം നല്‍കിയിരിക്കുന്നത്.
14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അമല്‍ നീരദും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'ഭീഷ്മ പര്‍വ്വം'. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഭീഷ്മ വര്ധന് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
ബിഗ് ബിയുടെ തുടര്‍ച്ചയായ 'ബിലാല്‍' ആണ് അമല്‍ നീരദ് അടുത്തതായി തിയേറ്ററിലെത്തിക്കും എന്ന് തീരുമാനിച്ചിരുന്നതെങ്കിലും, കോവിഡ് പശ്ചാത്തലത്തില്‍ 'ഭീഷ്മ പര്‍വ്വം' പ്രഖ്യാപിക്കുകയായിരുന്നു. മാര്‍ച്ച് മൂന്നിനായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക.
Summary: Second-look poster of the movie Adivasi released. The poster reminds the mob-lynching incident involving Adivasi youth Madhuഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.