• HOME
  • »
  • NEWS
  • »
  • film
  • »
  • MOVIES SECOND POSTER FROM UNNI MUKUNDAN MOVIE MEPPADIYAN IS OUT

ഉണ്ണി മുകുന്ദൻ നായകനാവുന്ന 'മേപ്പടിയാൻ' സിനിമയിലെ രണ്ടാമത്തെ പോസ്റ്റർ പുറത്തിറങ്ങി

'മേപ്പടിയാൻ' എന്ന ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

മേപ്പടിയാൻ

മേപ്പടിയാൻ

  • Share this:
    നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്ത്‌ ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന 'മേപ്പടിയാൻ' എന്ന ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഈ സിനിമയിലെ ഈയിടെ റിലീസായ കാർത്തിക്, നിത്യ മാമൻ എന്നിവർ ചേർന്ന് ആലപിച്ച 'കണ്ണിൽ മിന്നും...' എന്നാരംഭിക്കന്ന ഗാനം ശ്രദ്ധ നേടിയിരുന്നു. ജോ പോൾ എഴുതിയ വരികൾക്ക് രാഹുൽ സുബ്രഹ്മണ്യൻ സംഗീതം പകരുന്ന ഗാനമായിരുന്നു അത്.

    ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്‌. ഒരു പക്കാ ഫാമിലി എന്റർടൈനറായ മേപ്പടിയാനിൽ അഞ്ജു കുര്യന്‍ നായികയാവുന്നു.

    ഒരു സാധരണക്കാരന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില സംഭവങ്ങൾ ആണ് മേപ്പടിയാൻ പറയുന്നത്. ഈരാറ്റുപേട്ട, പാലാ, പൂഞ്ഞാർ എന്നിവിടങ്ങളിൽ ആയി ചിത്രീകരിച്ച സിനിമ പൂർണമായും ഒരു കുടുംബ ചിത്രമാണ്. നാളിതുവരെ കാണാത്ത ഒരു ഉണ്ണി മുകുന്ദനെയാകും മേപ്പടിയാനിൽ കാണാൻ സാധിക്കുക. വർക്ഷോപ്പ് നടത്തിപ്പുകാരനായ ജയകൃഷ്ണൻ എന്ന തനി നാട്ടിൻപുറംകാരൻ യുവാവായിട്ടാണ് ഉണ്ണി അഭിനയിക്കുന്നത്.



    ഇന്ദ്രൻസ്‌, കോട്ടയം രമേഷ്‌, സൈജു കുറുപ്പ്‌, അജു വർഗീസ്‌, കലാഭവൻ ഷാജോൺ, മേജർ രവി, ശങ്കർ രാമകൃഷ്ണൻ, ശ്രീജിത്ത്‌ രവി, സ്മിനു തുടങ്ങിയ അഭിനേതാക്കളും ഈ ചിത്രത്തില്‍ വേഷമിടുന്നു. നീൽ ഡി. കുഞ്ഞ ഛായാഗ്രഹണം നിർവഹിക്കുന്നു.

    എല്ലാത്തരം പ്രേക്ഷകരും കാണാൻ ഇഷ്ടപ്പെടുന്ന നിരവധി അഭിനയ മുഹൂർത്തങ്ങൾ ഉള്ള കഥാപാത്രമാണിത്. കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് ചിത്രീകരിച്ച ചിത്രത്തിൽ ഉണ്ണി മുകുന്ദൻ ആലപിച്ച ഗാനമടക്കം നാല് ഗാനങ്ങൾ ആണുള്ളത്. തിയേറ്റർ റിലീസ് ആയി തന്നെ എടുത്ത സിനിമയാണ് മേപ്പടിയാൻ.

    ഈ ചിത്രത്തിനായി ഉണ്ണി മുകുന്ദൻ സിക്സ് പാക്ക് ലുക്ക് വെടിഞ്ഞ് ശരീരഭാരം വർധിപ്പിച്ചിരുന്നു. എന്നാൽ ശരീരഭാരം കൂടിയ ശേഷമാണ് നിർമ്മാതാവിന്റെ സ്ഥാനത്തേക്ക് ആളെക്കണ്ടെത്തേണ്ടതായി വന്നത്. ഇതേ സമയം തന്നെ ആദ്യ കോവിഡ് ലോക്ക്ഡൗണും ഉണ്ടായി. അടുത്ത നിർമ്മാതാവ് എത്തുന്നത് വരെ ഇതേനിലയിൽ തുടരുക എന്ന അവസ്ഥയിലേക്ക് കടന്നപ്പോൾ ഉണ്ണി നിർമ്മാണ ചുമതല കൂടി ഏറ്റെടുത്തു.

    സംഗീതം- രാഹുൽ സുബ്രമണ്യന്‍, എഡിറ്റര്‍- ഷമീർ മുഹമ്മദ്, ലൈൻ പ്രൊഡ്യൂസർ- ഹാരിസ്‌ ദേശം, പോസ്റ്റർ ഡിസൈനര്‍- ആനന്ദ് രാജേന്ദ്രന്‍, വാര്‍ത്താ പ്രചരണം- എ.എസ്. ദിനേശ്.

    Summary: New poster from Unni Mukundan movie Meppadiyan is out. The film which has completed shooting abiding to Covid norms is kept aside for a theatre release. The movie is produced under the banner of Unni Mukundan Films helmed by Unni himself
    Published by:user_57
    First published:
    )}