നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Thrayam movie | സണ്ണി, ധ്യാൻ, അജു; 'ത്രയം' സിനിമയുടെ രണ്ടാമത്തെ പോസ്റ്റർ റിലീസ് ചെയ്തു

  Thrayam movie | സണ്ണി, ധ്യാൻ, അജു; 'ത്രയം' സിനിമയുടെ രണ്ടാമത്തെ പോസ്റ്റർ റിലീസ് ചെയ്തു

  Second poster of Thrayam movie got released | പൂർണ്ണമായും രാത്രിയിൽ ചിത്രീകരിച്ച സിനിമയാണ് 'ത്രയം'

  ത്രയം

  ത്രയം

  • Share this:
   സണ്ണി വെയ്ൻ (Sunny Wayne), ധ്യാൻ ശ്രീനിവാസൻ (Dhyan Sreenivasan), അജു വർഗ്ഗീസ് (Aju Varghese) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന 'ത്രയം' (Thrayam movie) എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ റിലീസായി. പൂർണ്ണമായും രാത്രിയിൽ ചിത്രീകരിച്ച 'ത്രയത്തിൽ' നിരഞ്ജ് രാജു, രാഹുൽ മാധവ്, ശ്രീജിത്ത് രവി, ചന്തുനാഥ്, കാർത്തിക് രാമകൃഷ്ണൻ, തിരികെ ഫെയിം ഗോപീകൃഷ്ണൻ കെ. വർമ്മ, ഡെയ്ൻ ഡേവിസ്, സുരഭി സന്തോഷ്, നിരഞ്ജന അനൂപ്, സരയൂ മോഹൻ, അനാർക്കലി മരയ്ക്കാർ, ഷാലു റഹീം, ഡയാന ഹമീദ് തുടങ്ങിയവരും അഭിനയിക്കുന്നു.

   അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിജു സണ്ണി നിർവ്വഹിക്കുന്നു.'ഗോഡ്സ് ഓൺ കൺട്രി' എന്ന ചിത്രത്തിനു ശേഷം അരുൺ കെ. ഗോപിനാഥ് തിരക്കഥയും സംഭാഷണവുമെഴുതുന്ന സിനിമയാണ് 'ത്രയം'.

   സംഗീതം- അരുൺ മുരളീധരൻ, എഡിറ്റർ- രതീഷ് രാജ്, പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്തിരുർ, കല- സൂരജ് കുറവിലങ്ങാട്, വസ്ത്രാലങ്കാരം- സുനിൽ ജോർജ്ജ്, ബുസി ബേബി ജോൺ, മേക്കപ്പ്-പ്രദീപ് ഗോപാലകൃഷ്ണൻ, സ്റ്റിൽസ്- നവീൻ മുരളി, പരസ്യകല- ആന്റെണി സ്റ്റീഫൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഷിബു രവീന്ദ്രൻ, അസിസ്റ്റന്റ് ഡയറക്ടർ-വിവേക്, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്- സഫി ആയൂർ, വാർത്താ പ്രചരണം-എ.എസ്. ദിനേശ്,
   ആതിര ദിൽജിത്ത്.   Also read: തിരുവിതാംകൂറിലെ ചന്ദ്രക്കാരൻ രാമൻ തമ്പിയായി അലൻസിയർ; പത്തൊൻപതാം നൂറ്റാണ്ടിലെ ക്യാരക്റ്റർ പോസ്റ്റർ

   പത്തൊൻപതാം നൂറ്റാണ്ടിൻെറ (Pathonpatham Noottandu) പതിനാലാമത്തെ ക്യാരക്ടർ പോസ്റ്റർ തിരുവിതാംകൂറിലെ ചന്ദ്രക്കാരൻ ആയിരുന്ന രാമൻ തമ്പിയുടേതാണ്. ഇന്നത്തെ വില്ലേജ് ഓഫീസർ (Village Officer) ആ കാലഘട്ടത്തിൽ ചന്ദ്രക്കാരൻ എന്നാണു വിളിക്കുന്നത്. കരം അടയ്ക്കാത്ത പ്രജകളെ തൽക്ഷണം ശിക്ഷിക്കാനും അധഃസ്ഥിതർ അയിത്തം പാലിക്കുന്നുണ്ടൊയെന്ന് നിരീക്ഷിക്കനും അധികാരമുള്ളവനായിരുന്നു ചന്ദ്രക്കാരൻ.

   നടൻ അലൻസിയറാണ് (Alencier) രാമൻ തമ്പിയെ അവതരിപ്പിക്കുന്നുത്. ഒരു ഉദ്യോഗസ്ഥൻ മാത്രമായിരുന്ന തമ്പി കൊട്ടാരത്തിലെ മന്ത്രിയോടും ദിവാനോടും വരെ നേരിട്ട് ഇടപഴകാൻ സ്വാതന്ത്ര്യം നേടിയെടുത്ത അതീവ തന്ത്രശാലിയും ബുദ്ധിമാനും ആയിരുന്നു.

   ആറാട്ടുപുഴ വേലായുധ പണിക്കരെന്ന പോരാളിയെ എങ്ങനെയും ഇല്ലാതാക്കാനുള്ള പ്രമാണിമാരുടെ ഗൂഢാലോചന നടപ്പാക്കാൻ ശ്രമിക്കുന്ന വക്രബുദ്ധിക്കാരനെ അലൻസിയർ അവതരിപ്പിക്കുന്നു.

   ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച് വിനയന്‍ സംവിധാനം ചെയ്യുന്ന 'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന ചിത്രത്തിന്റെ ചിത്രീകരണം നവംബർ 22-ന് പൂർത്തിയാകും.

   Summary: Second poster from the movie Thrayam got released. The film stars Sunny Wayne, Dhyan Sreenivasan and Aju Varghese in lead roles. Thrayam was shot entirely during night
   Published by:user_57
   First published:
   )}