HOME » NEWS » Film » MOVIES SECOND PRE LOOK POSTER FOR ALLU SIRISH ANU EMMANUEL MOVIE RELEASED N

Allu Sirish | അല്ലു സിരീഷ് ചിത്രത്തിന്റെ രണ്ടാമത് പ്രീ-ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Second pre-look poster for Allu Sirish, Anu Emmanuel movie released | നായകനും നായികയും കൈകോർത്ത് പിടിച്ചുള്ള പ്രണയ നിമിഷമാണ് ഈ ലുക്കിലെ ഹൈലൈറ്റ്

News18 Malayalam | news18-malayalam
Updated: May 29, 2021, 12:08 PM IST
Allu Sirish | അല്ലു സിരീഷ് ചിത്രത്തിന്റെ രണ്ടാമത് പ്രീ-ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
സെക്കന്റ് പ്രീ-ലുക്ക്
  • Share this:
പ്രണയാർദ്രമായ ഫസ്റ്റ് പ്രീ-ലുക്കിന് ശേഷം സെക്കന്റ് പ്രീ-ലുക്ക് പുറത്തുവിട്ട് അല്ലു സിരീഷ്- അനു ഇമ്മാനുവൽ ചിത്രത്തിന്റെ അണിയറക്കാർ. ഫസ്റ്റ് പ്രീ-ലുക്കിനെക്കാൾ വ്യത്യസ്തമായ പശ്ചാത്തലത്തിലാണ് സെക്കന്റ് പ്രീ-ലുക്ക് ഒരുക്കിയിരിക്കുന്നത്. നായകനും നായികയും കൈകോർത്ത് പിടിച്ചുള്ള പ്രണയ നിമിഷമാണ് ഈ ലുക്കിലെ ഹൈലൈറ്റ്.

അല്ലു സിരീഷിന്റെ ജന്മദിനമായ മെയ് 30നാണ് ഫസ്റ്റ് ലുക്ക് പുറത്തിറങ്ങുക. ഫസ്റ്റ് ലുക്ക് പുറത്തിറങ്ങുന്നതിന് മുന്പ് സെക്കന്റ് പ്രീ-ലുക്ക് കൂടി ഇറങ്ങും എന്നും സൂചന നൽകിയിരുന്നു. ടോളിവുഡ് സിനിമാ ലോകത്ത് ഇതൊരു പുതിയ ട്രെന്റിന് തുടക്കം കുറിക്കുക കൂടിയാണ്.

അല്ലു സിരീഷിന്റെ ഏറ്റവും ഒടുവിലത്തെ ചിത്രം ABCD പുറത്തിറങ്ങിയിട്ട് രണ്ട് വർഷങ്ങൾ പിന്നിട്ടു. 'വിലായതി ശരാബ്' എന്ന ഹിന്ദി സിംഗിൾ ആണ് ഏറ്റവും ഒടുവിൽ അല്ലു സിരീഷിന്റേതായി റിലീസ് ചെയ്തത്. ഈ ഗാനം വളരെയധികം ശ്രദ്ധ നേടിയിരുന്നു.



'വിജേത' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രാകേഷ് ശശി സംവിധാനം ചെയ്യുന്ന സിനിമയാണ്. GA2 പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് അല്ലു അരവിന്ദ് നിർമ്മിക്കുന്നു.

ABCD, ഒക്കാ ക്ഷണം തുടങ്ങിയ അല്ലു സിരീഷ് ചിത്രങ്ങൾ ഹിന്ദിയിൽ ഡബ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ചിത്രത്തിന് ശേഷം അല്ലുവിന്റെ സിനിമയ്ക്ക് മേൽ ആരാധകർക്ക് ഒട്ടേറെ പ്രതീക്ഷയുണ്ട്.

ദുൽഖർ സൽമാൻ 'ജോണി മോനെ ജോണി...' എന്ന ഗാനം പാടി എത്തിയ ABCD യുടെ തെലുങ്ക് പതിപ്പിന്റെ ട്രെയ്‌ലറിൽ അല്ലു സിരീഷാണ് എത്തിയത്. സഞ്ജീവ് റെഡ്‌ഡി സംവിധാനം ചെയ്യുന്ന ചിത്രം സുരേഷ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡി. സുരേഷ് ബാബുവാണ് പുറത്തിറക്കിയത്. മധുര എന്റർടൈൻമെന്റ്, ബിഗ്ബെൻ സിനിമാസ് എന്നിവയ്‌ക്കൊപ്പം ധീരജ് മോഗിളിനേനിയും ചേർന്നാണ് നിർമ്മാണം. അമേരിക്കൻ ബോൺ കൺഫ്യൂസ്ഡ് ദേശി എന്നതാണ് ABCDയുടെ പൂർണ്ണരൂപം.

മലയാളത്തിൽ മാർട്ടിൻ പ്രക്കാട്ട് സംവിധാനം നിർവഹിച്ച് ഷിബു തമീൻസ് നിർമ്മിച്ച ചിത്രമാണ് ABCD. 2013ൽ തിയേറ്ററുകളിലെത്തിയ ചിത്രമാണിത്. ദുൽഖറിനെ കൂടാതെ ജേക്കബ് ഗ്രിഗറി, അപർണ ഗോപിനാഥ്, ടൊവിനോ തോമസ്, വിജയരാഘവൻ, ലാലു അലക്സ് തുടങ്ങിയവർ വേഷമിട്ടു.

'ആക്ഷൻ ഹീറോ ബിജു' എന്ന മലയാള ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായാണ് അനു ഇമ്മാനുവേൽ വേഷമിട്ട് തുടങ്ങിയത്. അന്യഭാഷാ ചിത്രങ്ങളിലെ തിരക്കേറിയ നായികയാണ് അനു.

Summary: Second pre-look from the Allu Sirish- Anu Emmanuel movie has been out. The movie is starting a new trend with release of pre-looks. First look of the movie is kept for a release on May 30, which is also the birthday of Allu Sirish
Published by: user_57
First published: May 29, 2021, 12:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories