ഇന്റർഫേസ് /വാർത്ത /Film / Varayan | റിയാലിറ്റി ഷോയിലെ കുട്ടിക്കൂട്ടുകാരുടെ പാട്ടുമായി സിജു വിത്സന്റെ 'വരയൻ'

Varayan | റിയാലിറ്റി ഷോയിലെ കുട്ടിക്കൂട്ടുകാരുടെ പാട്ടുമായി സിജു വിത്സന്റെ 'വരയൻ'

വരയൻ

വരയൻ

Second song from Siju Wilson movie Varayan is here | പ്രസന്ന മാസ്റ്ററുടേതാണ് കൊറിയോഗ്രഫി

  • Share this:

സിജു വിത്സൻ (Siju Wilson) നായകനായെത്തുന്ന 'വരയൻ' (Varayan movie) എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രം കപ്പൂച്ചിനച്ചന്റെ കളളുപാട്ടിനു ശേഷം അടുത്ത പാട്ടും റിലീസായി. ഡാൻസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകശ്രദ്ധ നേടി സമ്മാനർഹരായ ചൈതിക്കും കാശിനാഥനും നിറഞ്ഞാടിയ ഈ ഗാനത്തിന്റെ കോറിയോഗ്രാഫി പ്രസന്ന മാസ്റ്ററുടേതാണ്. സായി ഭദ്രയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

കലിപ്പക്കര എന്ന ഗ്രാമത്തിന്റെ വശ്യതയിലൂടെ നാടിന്റെ കഥ പറയുന്ന ഈ ചിത്രത്തിലെ ഗാനരചന ബി.കെ. ഹരിനാരായണനും സംഗീത സംവിധാനം പ്രകാശ് അലക്സുമാണ്. 'കായലോണ്ട് വട്ടം വളച്ചേ...' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ചിത്രീകരണത്തിൽ നിന്നു തന്നെ 'വരയൻ' സിനിമയുടെ പശ്ചാതലവും ശക്തമായ പ്രമേയത്തിന്റെ സ്വഭാവവും പ്രേക്ഷകരെ ആകർഷിച്ചിട്ടുണ്ട്.

സത്യം സിനിമാസിന്റെ ബാനറിൽ എ.ജി. പ്രേമചന്ദ്രനാണ് ചിത്രം നിർമ്മിച്ചു തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ഫാദർ ഡാനി കപ്പൂച്ചിൻ തിരക്കഥ എഴുതി ജിജോ ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രജീഷ് രാമൻ നിർവ്വഹിക്കുന്നു.

' isDesktop="true" id="529964" youtubeid="MvsPVlJX-10" category="film">

ലിയോണ ലിഷോയ്‌, മണിയൻപിള്ള രാജു, ജോയ് മാത്യു, വിജയരാഘവൻ, ബിന്ദു പണിക്കർ, ജയശങ്കർ, ജൂഡ്‌ ആന്റണി ജോസഫ്‌, ഡാവിഞ്ചി, അരിസ്റ്റോ സുരേഷ്, ബൈജു എഴുപുന്ന, അംബിക മോഹൻ, രാജേഷ്‌ അമ്പലപ്പുഴ, ശ്രീലക്ഷ്മി, ഹരിപ്രശാന്ത്‌, സുന്ദർ പാണ്ഡ്യൻ തുടങ്ങിയവരാണ്‌ മറ്റു പ്രധാന അഭിനേതാക്കൾ. സിജു വിൽസനോടൊപ്പം ബെൽജിയൻ മലിനോയ്സ്‌ ഇനത്തിൽപ്പെട്ട‌ നാസ്‌ എന്ന നായ‌ ടൈഗർ എന്ന മുഴുനീള കഥാപാത്രമായി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്‌.

എഡിറ്റിങ്ങ്- ജോൺകുട്ടി, പ്രോജക്റ്റ് ഡിസൈൻ- ജോജി ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ- ബിനു മുരളി, ആർട്ട്- നാഥൻ മണ്ണൂർ, വസ്ത്രാലങ്കാരം- സമീറ സനീഷ്, സംഘട്ടനം- ആൽവിൻ അലക്സ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- കൃഷ്ണ കുമാർ, മേക്കപ്പ്- സിനൂപ് രാജ്‌, സൗണ്ട് ഡിസൈൻ- വിഘ്നേഷ്, കിഷൻ & രജീഷ്, സൗണ്ട് മിക്സ്- വിപിൻ നായർ, കൊറിയോഗ്രഫി- സി. പ്രസന്ന സുജിത്ത്. മെയ്‌ 20ന്‌ 'വരയൻ' കേരളമെമ്പാടുമുള്ള തിയെറ്ററുകളിൽ സത്യം സിനിമാസ്‌ റിലീസ്‌ ചെയ്യും. പി.ആർ.ഒ. - എ.എസ്. ദിനേശ്.

Summary: Second song from the movie Varayan starring Siju Wilson has been out

First published:

Tags: Siju Wilson, Varayan movie