നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Roy movie | സുരാജ് വെഞ്ഞാറമൂട് ചിത്രം 'റോയ്'യിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി

  Roy movie | സുരാജ് വെഞ്ഞാറമൂട് ചിത്രം 'റോയ്'യിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി

  Second song from Suraj Venjaramood movie Roy is here | സുരാജ് വെഞ്ഞാറമൂട്, ഷെെന്‍ ടോം ചാക്കോ, സിജാ റോസ് എന്നിർ പ്രധാന കഥാപാത്രങ്ങളാവുന്ന സിനിമയാണ് 'റോയ്'

  റോയ്

  റോയ്

  • Share this:
   സുരാജ് വെഞ്ഞാറമൂട്, ഷെെന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ ഇബ്രാഹിം കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്ന 'റോയ്' എന്ന ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം റിലീസായി.

   വിനായക് ശശികുമാർ എഴുതി മുന്ന പി.എം. സംഗീതം പകർന്ന് നേഹ നായർ, രാഖിൽ എന്നിവർ ആലപിച്ച 'കൺവാതിൽ ചാരാതെ...' എന്ന ഗാനമാണ് റിലീസായത്. നെട്ടൂരാന്‍ ഫിലിംസ്, വിശ്വദീപ്തി ഫിലിംസ് എന്നിവയുടെ ബാനറില്‍ സജീഷ് മഞ്ചേരി, സനൂബ് കെ. യൂസഫ് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന 'റോയ്' എന്ന ചിത്രത്തിൽ റോണി ഡേവിഡ്, ജിന്‍സ് ഭാസ്ക്കര്‍, വി.കെ. ശ്രീരാമൻ, വിജീഷ് വിജയന്‍, റിയ സെെറ, ഗ്രേസി ജോൺ, ബോബന്‍ സാമുവല്‍, അഞ്ജു ജോസഫ്, ആനന്ദ് മന്മഥൻ, ജെനി പള്ളത്ത്, രാജഗോപാലന്‍, യാഹിയ ഖാദര്‍, ദില്‍ജിത്ത്, അനൂപ് കുമാർ, അനുപ്രഭ, രേഷ്മ ഷേണായി തുടങ്ങിയവരും അഭിനയിക്കുന്നു.

   ജയേഷ് മോഹന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് മുന്ന പി.എം. സംഗീതം പകരുന്നു. പശ്ചാത്തല സംഗീതം- ഗോപി സുന്ദർ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ ഡിസെെന്‍- എം. ബാവ, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം- രമ്യ സുരേഷ്, എഡിറ്റര്‍- വി. സാജന്‍, സ്റ്റില്‍സ്- സിനറ്റ് സേവ്യര്‍, പരസ്യകല- ഫണല്‍ മീഡിയ, അസ്സോസിയേറ്റ് ഡയറക്ടര്‍- എം.ആര്‍. വിബിന്‍, സുഹെെല്‍ ഇബ്രാഹിം, ഷമീര്‍ എസ്., പ്രൊഡക്ഷന്‍ മാനേജര്‍-സുഹെെല്‍ VPL, ജാഫര്‍, വാര്‍ത്താ പ്രചരണം- എ.എസ്. ദിനേശ്.

   Also read: സൂര്യയും ജ്യോതികയും നിർമ്മാതാക്കൾ, കാർത്തി നായകൻ, ഷങ്കറിൻ്റെ മകൾ നായിക; 'വിരുമൻ' വരുന്നു

   മികച്ച സിനിമകൾ നിർമ്മിക്കുക എന്നതാണ് സൂര്യയുടെ 2ഡി എൻ്റർടെയ്ൻമെൻ്റിൻ്റെ സിദ്ധാന്തം. 36 വയതിനിലെ, പസങ്ക, കടൈയ്ക്കുട്ടി സിങ്കം, പൊൻമകൾ വന്താൾ, സൂരരൈ പോട്ര് എന്നിവ ഉദാഹരണങ്ങളാണ്. ഈ സിനിമകളെല്ലാം തന്നെ പ്രേക്ഷക പ്രീതിയും നിരൂപകരുടെ പ്രശംസയും നേടിയിരുന്നു. ഈ സിനിമകളെ തുടർന്ന് 2ഡി എൻ്റർടെയ്ൻമെൻ്റ്‌സ് നിർമ്മിക്കുന്ന പുതിയ ചിത്രമാണ് 'വിരുമൻ'.

   'പരുത്തി വീരൻ' എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ തമിഴ് സിനിമയിൽ വേരോട്ടം നടത്തിയ കാർത്തിക്ക് ഗ്രാമീണ വേഷത്തിൽ മറ്റൊരു വഴിത്തിരിവായിരുന്നു മുത്തയ്യ സംവിധാനം ചെയ്ത 'കൊമ്പൻ'. ഈ വൻവിജയ ചിത്രത്തിന് ശേഷം കാർത്തിയും മുത്തയ്യയും ഒന്നിക്കുന്ന ചിത്രമാണ് 'വിരുമൻ'. ചിത്രത്തിൻ്റെ പൂജ ചെന്നൈയിൽ നടന്നു. ഷൂട്ടിംഗ് സെപ്റ്റംബർ 18 മുതൽ തേനിയിൽ നടക്കും.

   സംവിധായകൻ ഷങ്കറിൻ്റെ ഇളയപുത്രി പുതുമുഖം അതിഥി ഷങ്കറാണ് നായിക. രാജ്കിരൺ, പ്രകാശ് രാജ്, സൂരി എന്നിവർക്കൊപ്പം തെന്നിന്ത്യൻ സിനിമയിലെ മറ്റു പ്രമുഖ അഭിനേതാക്കളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'വിരുമൻ' ഗ്രാമീണ പശ്ചത്തലത്തിലുള്ള വൈകാരികമായ ആക്ഷൻ എൻ്റർടൈനറായിരിക്കും.
   Published by:user_57
   First published: