• HOME
  • »
  • NEWS
  • »
  • film
  • »
  • Aaro song | ബിജി ബാലിന്റെ സംഗീതം, സിത്താര കൃഷ്ണകുമാറിന്റെ ആലാപനം; 'ആരോ' സിനിമയിലെ ഗാനം പുറത്തിറങ്ങി

Aaro song | ബിജി ബാലിന്റെ സംഗീതം, സിത്താര കൃഷ്ണകുമാറിന്റെ ആലാപനം; 'ആരോ' സിനിമയിലെ ഗാനം പുറത്തിറങ്ങി

Second song from the movie Aaro released | 'കണ്ണാ നീ ...' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്

  • Share this:
    ജോജു ജോർജ്ജ് (Joju George), കിച്ചു ടെല്ലസ്, അനുമോൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കരീം കഥയെഴുതി സംവിധാനം ചെയ്യുന്ന 'ആരോ' എന്ന ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം റിലീസായി. റഫീഖ് അഹമ്മദ് എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകർന്ന് സിത്താര കൃഷ്ണകുമാർ ആലപിച്ച 'കണ്ണാ നീ ...' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.

    സുധീർ കരമന, ജയരാജ് വാര്യർ, ടോഷ് ക്രിസ്റ്റി, കലാഭവൻ നവാസ്,
    സുനിൽ സുഖദ, ഹരീഷ് പേങ്ങൻ, മാസ്റ്റർ ഡെറിക് രാജൻ, മാസ്റ്റർ അൽത്താഫ്, അഞ്ജു കൃഷ്ണ, ജാസ്മിൻ, അനീഷ്യ, നിയുക്ത എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

    വി ത്രീ പ്രൊഡക്ഷൻസ്, അഞ്ജലി എന്റർടൈയ്മെന്റ്സ് എന്നിവയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം കരീം, റഷീദ് പാറയ്ക്കൽ എന്നിവർ ചേർന്നെഴുതുന്നു.

    ക്യാമറ- മാധേഷ്, ഗാനരചന- റഫീഖ് അഹമ്മദ്, സംഗീതം-ബിജിബാൽ, എഡിറ്റർ- നൗഫൽ. പ്രൊഡക്ഷൻ കൺട്രോളർ- താഹീർ മട്ടാഞ്ചേരി, കല-സുനിൽ ലാവണ്യ, മേക്കപ്പ്- രാജീവ് അങ്കമാലി, വസ്ത്രാലങ്കാരം- പ്രദീപ് കടകശ്ശേരി, സ്റ്റിൽസ്- സമ്പത്ത് നാരായണൻ, പരസ്യകല- എല്ലി മീഡീയ, ഓഫീസിൽ നിർവഹണം- അശോക് മേനോൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സി.കെ. ജീവൻ ദാസ്, അസോസിയേറ്റ് ഡയറക്ടർ- ബാബു, അസിസ്റ്റന്റ് ഡയറക്ടർ- സബീഷ്, സുബീഷ് സുരേന്ദ്രൻ, സനീഷ് ശിവദാസൻ, പ്രൊഡക്ഷൻ മാനേജർ- പി.സി. വർഗ്ഗീസ്, പി.ആർ.ഒ.- എ.എസ്. ദിനേശ്.



    Also read: ഇതാണ് കൊഴുമ്മൽ രാജീവൻ; 'ന്നാ താൻ കേസ് കൊട്' വേറിട്ട ഗെറ്റപ്പിൽ കുഞ്ചാക്കോ ബോബൻ

    ആൻഡ്രോയിഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം സിനിമകൾക്ക് ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രമായ 'ന്നാ താൻ കേസ് കൊട്' (Nna Thaan Case Kodu) പോസ്റ്ററിൽ തീർത്തും വേറിട്ട റോളിൽ കുഞ്ചാക്കോ ബോബൻ (Kunchacko Boban). കൊഴുമ്മൽ രാജീവൻ അല്ലെങ്കിൽ അംബാസ് രാജീവൻ എന്നാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

    ആന്‍ഡ്രോയിഡ് കുഞ്ഞപ്പൻ എന്ന ചിത്രത്തിനു ശേഷം വീണ്ടും സന്തോഷ് ടി. കുരുവിളയോടൊപ്പം രതീഷ് പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗായത്രി ശങ്കർ നായികയാവുന്നു. ഗായത്രി ശങ്കർ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമാണിത്.

    'നടുവിലെ കൊഞ്ചം പക്കത്തെ കാണോം', 'സൂപ്പര്‍ ഡീലക്‌സ്'എന്നീ തമിഴ് ചിത്രങ്ങളില്‍ ഗായത്രി ശങ്കര്‍ അഭിനയിച്ചിട്ടുണ്ട്. സന്തോഷ് ടി. കുരുവിള നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹണം രാകേഷ് ഹരിദാസ് നിർവ്വഹിക്കുന്നു.

    Summary: New song from the movie Aaro starring Joju George and Anumol in the lead roles, released. The song composted by Bijibal is sung by Sithara Krishnakumar
    Published by:user_57
    First published: