സ്വാഭാവിക പ്രകടനത്തിന്റെ പേരിൽ എപ്പോഴും ശ്രദ്ധ നേടുന്ന ജോണി ആന്റണി (Johny Antony) പുതിയ ചിത്രം 'സബാഷ് ചന്ദ്രബോസ്' (Sabaash Chandrabose) ടീസറിലും തിളങ്ങുന്നു. വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്റണിയും മുഖ്യവേഷത്തിൽ എത്തുന്ന വി.സി. അഭിലാഷ് ചിത്രം സബാഷ് ചന്ദ്രബോസിന്റെ രണ്ടാമത്തെ ടീസർ റിലീസ് ചെയ്തു. ടീസർ നടൻ മമ്മൂട്ടി ഔദ്യോഗികമായി പുറത്തിക്കി.
ജോളിവുഡ് മൂവീസിന്റെ ബാനറിൽ ജോളി ലോനപ്പൻ നിർമ്മിച്ച ചിത്രം ആഗസ്റ്റ് 5ന് തീയറ്ററുകളിലെത്തും. ജുറാസിക് പാർക്ക് അടക്കമുള്ള വിദേശ സിനിമകൾ കേരളത്തിലെത്തിച്ച ക്യാപ്പിറ്റൽ സ്റ്റുഡിയോസ് ആണ് ചിത്രം തിയെറ്ററുകളിൽ എത്തിയ്ക്കുന്നത്.
ഇന്ദ്രൻസിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത ആളൊരുക്കത്തിന് ശേഷം ദേശീയ അവാർഡ് ജേതാവ് വി.സി. അഭിലാഷ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് 'സബാഷ് ചന്ദ്രബോസ്'. സ്നേഹ പാലിയേരി നായികയാവുന്ന ചിത്രത്തിൽ ധര്മ്മജന് ബോള്‍ഗാട്ടി, ജാഫര്‍ ഇടുക്കി, ഇര്‍ഷാദ്, സുധി കോപ്പ, കോട്ടയം രമേശ്, രമ്യ സുരേഷ്, ശ്രീജ ദാസ്, അദിതി മോഹൻ, ഭാനുമതി പയ്യന്നൂർ, മുഹമ്മദ് എരവട്ടൂർ, ബാലു തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
'ഉണ്ട', 'സൂപ്പർ ശരണ്യ' എന്നീ ചിത്രങ്ങൾക്ക് ശേഷം സജിത്ത് പുരുഷനാണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ഗാനങ്ങൾ എഴുതിയിരിക്കുന്നത് സംവിധായകനായ വി.സി. അഭിലാഷും അജയ് ഗോപാലുമാണ്.
എഡിറ്റിംഗ്- സ്റ്റീഫൻ മാത്യു, ലൈൻ പ്രൊഡ്യൂസർ- ജോസ് ആന്റണി, ആർട്ട്- സാബുറാം, മിക്സിങ്ങ് - ഫസൽ എ. ബക്കർ, സൗണ്ട് ഡിസൈൻ- ഷെഫിൻ മായൻ, ഡി.ഐ.: ശ്രിക് വാര്യർ, വസ്ത്രലങ്കാരം- അരുൺ മനോഹർ, മേക്കപ്പ്- സജി കോരട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വർഗീസ് ഫെർണാണ്ടെസ്, പ്രൊഡക്ഷൻ കൺട്രോളർ- എസ്.എൽ. പ്രദീപ്, കൊറിയോഗ്രാഫി- സ്പ്രിംഗ്, ആക്ഷൻ- ഡ്രാഗൺ ജെറോഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- പ്രവീൺ ഉണ്ണി, അസോസിയേറ്റ് ഡയറക്ടർ- രോഹിത് നാരായണൻ, അരുൺ വിജയ് വി.സി., വി.എഫ്.എക്സ്.: ഷിനു, സബ് ടൈറ്റിൽ- വൺ ഇഞ്ച് വാര്യർ, ഡിസൈൻ- ജിജു ഗോവിന്ദൻ, പ്രോമോ പോസ്റ്റർ ഡിസൈൻസ്- ബിജേഷ് ശങ്കർ, ഫിലിം മാർക്കറ്റിങ്- ദി നയൺ സ്റ്റോക്ക്, സ്റ്റിൽസ്- സലീഷ് പെരിങ്ങോട്ടുകര, നിഖിൽ സൈമൺ.
Summary: The second teaser from the movie Sabaash Chandrabose starring Vishnu Unnikrishnan and Johny Antony is getting attention for its hilarious performance of Johny Antony. Slated as an August 2022 release, the film is directed by V.C. Abhilash who made the award-winning film Aalorukkam starring Indrans in the leadഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.