• HOME
 • »
 • NEWS
 • »
 • film
 • »
 • Mission C | 'മിഷൻ സി' രണ്ടാമത്തെ ട്രെയ്‌ലർ പുറത്തിറങ്ങി; ചിത്രം ഫെബ്രുവരി 3-ന് നീസ്ട്രീമിൽ റിലീസ്

Mission C | 'മിഷൻ സി' രണ്ടാമത്തെ ട്രെയ്‌ലർ പുറത്തിറങ്ങി; ചിത്രം ഫെബ്രുവരി 3-ന് നീസ്ട്രീമിൽ റിലീസ്

Second trailer from the movie Mission C released | മേജര്‍ രവി, ജയകൃഷ്ണന്‍, കെെലാഷ്, ഋഷി തുടങ്ങിയവരും അഭിനയിക്കുന്നു

മിഷൻ-സി

മിഷൻ-സി

 • Last Updated :
 • Share this:
  ഫെബ്രുവരി 3-ന് നീസ്ട്രീം ഒടിടിയിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുന്ന ഒരു റോഡ് ത്രില്ലർ മൂവിയായ 'മിഷൻ സിയുടെ' (Mission C movie) രണ്ടാമത്തെ ട്രെയ്‌ലർ റിലീസായി. യുവ നടൻ അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മിഷന്‍ സി‘. എം സ്‌ക്വയർ സിനിമയുടെ ബാനറില്‍ മുല്ല ഷാജി നിർമിക്കുന്ന 'മിഷൻ-സി' എന്ന റിയലിസ്റ്റിക് ക്രെെം ആക്ഷന്‍ എൻഗേജിങ് ത്രില്ലർ ചിത്രത്തിൽ മീനാക്ഷി ദിനേശാണ് നായിക.

  മേജര്‍ രവി, ജയകൃഷ്ണന്‍, കെെലാഷ്, ഋഷി തുടങ്ങിയവരും അഭിനയിക്കുന്നു.

  ഓടിക്കൊണ്ടിരിക്കുന്ന ബസ്‌ ഹൈജാക്ക് ചെയ്യുന്നതും, പോലീസ് ചെയ്‌സിംഗും, തുടർന്നുള്ള കമാൻഡോ ഓപ്പറേഷനും കൊണ്ട് ഓരോ നിമിഷവും പ്രേക്ഷകനെ എൻഗേജ് ചെയ്യിപ്പിക്കുന്ന ഒരു ത്രില്ലർ സിനിമയാണ് 'മിഷൻ സി'.

  സുശാന്ത് ശ്രീനി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സുനില്‍ ജി. ചെറുകടവ് എഴുതിയ വരികള്‍ക്ക് ഹണി, പാര്‍ത്ഥസാരഥി എന്നിവര്‍ സംഗീതം പകരുന്നു. വിജയ് യേശുദാസ്, അഖില്‍ മാത്യു എന്നിവരാണ് ഗായകര്‍. എഡിറ്റര്‍- റിയാസ് കെ. ബദര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബിനു മുരളി, കല- സഹസ് ബാല, മേക്കപ്പ്- മനോജ് അങ്കമാലി, വസ്ത്രാലങ്കാരം- സുനിൽ റഹ്മാന്‍, സ്റ്റില്‍സ്- ഷാലു പേയാട്, ആക്ഷന്‍- കുങ്ഫ്യൂ സജിത്ത്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- അബിന്‍, പി.ആർ.ഒ. - എ.എസ്. ദിനേശ്.  Also read: ദൃശ്യത്തിലെ കോൺസ്റ്റബിൾ സഹദേവന് ശേഷം പോലീസ് വേഷത്തിൽ കലാഭവൻ ഷാജോൺ; 'പുള്ളി'യിൽ സൈമൺ പാത്താടൻ

  കോൺസ്റ്റബിൾ സഹദേവനെ (Constable Sahadevan) ആർക്കാണ് മറക്കാൻ കഴിയുക. ശരിക്കും പോലീസ് ബുദ്ധിയുള്ള പൊലീസുകാരനായി ദൃശ്യം ഒന്നാം (Drishyam 1) ഭാഗത്തിൽ നിറഞ്ഞു നിന്ന ഈ കലാഭവൻ ഷാജോൺ (Kalabhavan Shajohn) കഥാപാത്രത്തെ രണ്ടാം ഭാഗത്തിലും തിരഞ്ഞവർ ഏറെയാണ്. ബിഗ് സ്‌ക്രീനിൽ ഒട്ടേറെത്തവണ കാക്കി അണിഞ്ഞെങ്കിലും, ഇത്രയും കാമ്പുള്ള പോലീസ് കഥാപാത്രം ആദ്യമായാണ് ഷാജോൺ കൈകാര്യം ചെയ്തത്. ഇപ്പോഴിതാ, നെഗറ്റിവ് ടച്ചുള്ള മറ്റൊരു പോലീസ് വേഷവുമായി ഷാജോൺ വരികയായി.

  ഏതു വേഷവും തന്റെ ശൈലിയിൽ കയ്യടക്കത്തോടെ പ്രതിഫലിപ്പിക്കാൻ ശ്രമിച്ചിട്ടുള്ള ഷാജോൺ ജീത്തു ജോസഫിന്റെ ദൃശ്യത്തിലൂടെ മികച്ച പ്രകടനം കാഴ്ച വച്ചു. പിന്നീട് 'ഉറുമ്പുകൾ ഉറങ്ങാറില്ല' എന്ന ചിത്രത്തിലെ കാർലോസ് എന്ന വില്ലനിലൂടെ, തന്റെ ട്രാൻസ്‌ഫോർമേഷൻ കപ്പാസിറ്റി അദ്ദേഹം തെളിയിച്ചു. ജിജു അശോകൻ സംവിധാനം ചെയ്യുന്ന 'പുള്ളി'യിൽ നെഗറ്റീവ് ടച്ച്‌ ഉള്ള, സൈമൺ പാത്താടൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

  'സൂഫിയും സുജാതയും' എന്ന ചിത്രത്തിലെ സൂഫിയായെത്തി പ്രേക്ഷകഹൃദയങ്ങളിലിടം നേടിയ ദേവ് മോഹൻ ആണ് നായകൻ.

  Summary: Trailer drops for Malayalam movie Mission C, a road thriller movie starring Appani Sarath in the lead
  Published by:user_57
  First published: