നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • തട്ടിൻപുറത്ത് അച്യുതൻ സംവിധായകൻ തട്ടിൻപുറത്ത് കയറിയപ്പോൾ കണ്ടത്

  തട്ടിൻപുറത്ത് അച്യുതൻ സംവിധായകൻ തട്ടിൻപുറത്ത് കയറിയപ്പോൾ കണ്ടത്

  See what Lal Jose discovered from the attic | ആ കാഴ്ച പ്രേക്ഷകരുമായി പങ്കു വയ്ക്കുകയാണ് ലാൽ ജോസ്

  ലാൽജോസ്

  ലാൽജോസ്

  • Share this:
   കുഞ്ചാക്കോ ബോബനെ നായകനാക്കി തട്ടിൻപുറത്ത് അച്യുതൻ സംവിധാനം ചെയ്തത് ലാൽ ജോസ് ആയിരുന്നു. മലയാള സിനിമയിൽ ഒരു തട്ടിൻപുറത്ത് നിന്നുമുള്ള കാഴ്ചകൾ കോർത്തിണക്കി രസകരമായി അവതരിപ്പിച്ച ചിത്രമായിരുന്നു കഴിഞ്ഞ ഡിസംബറിൽ പുറത്തിറങ്ങിയ തട്ടിൻപുറത്ത് അച്യുതൻ. എന്നാൽ സംവിധായകന്റെ വീട്ടിലെ തട്ടിൻപുറത്ത് എന്ത് കാഴ്ചയാവും ഉണ്ടാവുക എന്നാലോചിച്ചിട്ടുണ്ടോ? ആ കാഴ്ച പ്രേക്ഷകരുമായി പങ്കു വയ്ക്കുകയാണ് ലാൽ ജോസ്.    
   View this post on Instagram
    

   Thattinpurathu ninnu kittiyathu 😃 #memoriesbundled


   A post shared by laljose (@laljosemechery) on


   സംവിധായകന്റെ വീടിന്റെ തട്ടുമ്പുറത്തെ കാഴ്ചയാണിത്. തന്റെ മുഖം കവറിൽ അടിച്ചു വന്ന സിനിമാ മാസികയും ഒരു കെട്ട് പുസ്തകങ്ങളും പഴയ പുസ്തകങ്ങൾക്കൊപ്പം തട്ടിൻപുറത്ത് കെട്ടി വച്ചിരിക്കുന്ന ചിത്രമാണ് ഇത്. പൊടിതട്ടിയപ്പോൾ കിട്ടിയ കെട്ട് ഉടൻ തന്നെ ലാൽ ജോസ് ഇൻസ്റാഗ്രാമിലാക്കി.

   ഇനി ബിജു മേനോൻ നായകനാവുന്ന നാല്പത്തിയൊന്നാണ് ലാൽ ജോസ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം. കണ്ണൂരിലെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലങ്ങളിൽ ഒരുങ്ങുന്ന ചിത്രം ഒരു ദൈവ വിശ്വാസിക്കും നിരീശ്വരവാദിക്കും ഇടയിൽ നടക്കുന്ന സംഭവ വികാസങ്ങളെ ചുറ്റിപ്പറ്റിയാണ്.

   First published:
   )}