• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഒരു യുവ സംവിധായകനോട് ടൊവിനോ തോമസ് ചെയ്തത്!

Hilarious video of Tovino Thomas playing a prank to his director | കണ്ടാൽ ആരാണെങ്കിലും ഇങ്ങനെയൊക്കെ ചെയ്യാമോ എന്ന് ചോദിച്ചു പോകും

news18-malayalam
Updated: September 13, 2019, 1:17 PM IST
ഒരു യുവ സംവിധായകനോട് ടൊവിനോ തോമസ് ചെയ്തത്!
വീഡിയോ ദൃശ്യങ്ങൾ
news18-malayalam
Updated: September 13, 2019, 1:17 PM IST
'യുവസംവിധായകനോട് ടൊവിനോ ചെയ്യുന്നത് കണ്ടാൽ നിങ്ങൾ ഞെട്ടി പോകും!' ടൊവിനോയെ നായകനാക്കി അടുത്ത സിനിമ ചെയ്യാൻ കാത്തിരിക്കുന്ന ജിതിൻ ലാലിൻറെ ഫേസ്ബുക് പോസ്റ്റിലെ വരികളാണിത്. ഒപ്പം ഒരു വിഡിയോയും. കണ്ടാൽ ആരാണെങ്കിലും ഇങ്ങനെയൊക്കെ ചെയ്യാമോ എന്ന് ചോദിച്ചു പോകും. വെറുതെ നടന്നു പോകുന്ന സംവിധായകനെ പിറകിലൂടെ പോയി തൊഴിക്കുകയാണ് ടൊവിനോ.

സംഗതി അത്ര സീരിയസ് ആക്കാനൊന്നും ഇല്ല കേട്ടോ. സ്ഥിരം ജിമ്മും ബോഡി ബിൽഡിങ്ങും ഒക്കെയായി നടക്കുന്ന ടൊവിനോ വെറുതെ ഒരു രസത്തിന് ചെയ്തതാണിത്.



വീഡിയോ കണ്ടാൽ മനസ്സിലാവും പരിക്കേൽക്കാൻ തക്കവണ്ണം ആർക്കും ഒന്നും സംഭവിച്ചിട്ടില്ലെന്ന്.

ഗോദ, കൽക്കി ചിത്രങ്ങളുടെ സഹ സംവിധായകനായി പ്രവർത്തിച്ച ആളാണ് ജിതിൻ. ടൊവിനോ തോമസ് ചിത്രത്തിലൂടെ ആദ്യ സംവിധാന സംരംഭത്തിനൊരുങ്ങുകയാണ്. ലെന, നൈല, വമിഖ എന്നിവർ ഉൾപ്പെട്ട 'ബോധി, ഗതി, മുക്തി' എന്ന ആൽബം സംവിധാനം ചെയ്തതും ജിതിൻ ആണ്. ആൽബം ഉടൻ തന്നെ റിലീസ് ആവും. ജിതിൻ സംവിധാനം ചെയ്ത മരവൈരി എന്ന ആൽബം ഇറ്റലിയിലെ സ്വതന്ത്ര ചലച്ചിത്ര മേളയായ മിലിറ്റലോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ചിരുന്നു.

First published: September 13, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...