• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മംമ്തക്കൊപ്പം അങ്ങ് കാലിഫോർണിയയിൽ കാർ ഡ്രൈവിംഗ് ആസ്വദിക്കുന്ന ഈ സെലിബ്രിറ്റി സുഹൃത്തിനെ അറിയുമോ?

See who is enjoying the ride with Mamtha Mohandas in California | ടെലിവിഷൻ നൃത്ത ഷോകളിലൂടെ പരിചിതമായ മുഖമാണത്

news18india
Updated: May 14, 2019, 1:53 PM IST
മംമ്തക്കൊപ്പം അങ്ങ് കാലിഫോർണിയയിൽ കാർ ഡ്രൈവിംഗ് ആസ്വദിക്കുന്ന ഈ സെലിബ്രിറ്റി സുഹൃത്തിനെ അറിയുമോ?
മംമ്ത മോഹൻദാസ്
  • Share this:
കാലിഫോർണിയയിലെ വിശാലമായ റോഡിലൂടെ കാർ ഓടിച്ചു പോവുകയാണ് മലയാളികളുടെ പ്രിയ നായിക മംമ്ത മോഹൻദാസ്. മാലിബുവിലെ ആ യാത്രക്ക് മംമ്തക്കൊപ്പം മറ്റൊരാൾ കൂടിയുണ്ട്. അദ്ദേഹത്തെയും മലയാളി പ്രേക്ഷകർ അറിയും. ടെലിവിഷൻ നൃത്ത ഷോകളിലൂടെ പരിചിതമായ മുഖമാണത്. മലയാളി അല്ലെങ്കിൽ പോലും മലയാളി പ്രേക്ഷകർ സ്നേഹം കൊണ്ട് പൊതിഞ്ഞ നീരവ് ബാവ്‌ലെചയാണ് ആ സുഹൃത്ത്. സോഷ്യൽ മീഡിയയിൽ ചെറു വിഡിയോയായാണ് ഇവരുടെ ആ യാത്രയുടെ രസകരമായ നിമിഷങ്ങൾ പ്രേക്ഷക മുന്നിൽ എത്തുന്നത്.



പൃഥ്വിരാജ് ചിത്രം നയൻ, ദിലീപ് നായകനായ കോടതി സമക്ഷം ബാലൻ വക്കീൽ തുടങ്ങിയ ചിത്രങ്ങളിലാണ് മംമ്ത നായികയായി ഏറ്റവും അടുത്തു വേഷമിട്ടത്. അതിനു മുൻപ് കുഞ്ചാക്കോ ബോബൻ ചിത്രം ജോണി ജോണി യെസ് അപ്പയിൽ മംമ്ത ശ്രദ്ധേയമായ റോൾ കൈകാര്യം ചെയ്തിരുന്നു. ദിലീപും മമ്തയും ജോഡികളായെത്തുന്ന നാലാമത്തെ ചിത്രമായിരുന്നു കോടതി സമക്ഷം ബാലൻ വക്കീൽ. പാസ്സന്ജർ, മൈ ബോസ്, ടൂ കൺട്രീസ് എന്നിവയാണ് ഇതിനു മുൻപ് ഇരുവരും ഒന്നിച്ചെത്തിയ ചിത്രം. എല്ലാ ചിത്രങ്ങളും ജനപ്രീതി നേടിയവയായിരുന്നു. ടു കണ്ട്രീസിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങാൻ തയ്യാറെടുക്കുകയാണ്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: May 14, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍