• HOME
  • »
  • NEWS
  • »
  • film
  • »
  • അമ്മ മീറ്റിംഗിനിടെ മോഹൻലാലിൻറെ സ്കെച്ച് വരച്ച് കുസൃതി ഒപ്പിച്ച താരം

അമ്മ മീറ്റിംഗിനിടെ മോഹൻലാലിൻറെ സ്കെച്ച് വരച്ച് കുസൃതി ഒപ്പിച്ച താരം

Guess who did this? | നടൻ ബാലയാണ് ഈ രസകരമായ സംഭവം ഫേസ്ബുക്കിൽ ഷെയർ ചെയ്തത്

മോഹൻലാലിൻറെ സ്കെച്ച്

മോഹൻലാലിൻറെ സ്കെച്ച്

  • Last Updated :
  • Share this:
    താരങ്ങൾ പങ്കെടുക്കുന്ന അമ്മ മീറ്റിങ്ങിലാണ് എല്ലാവരും. വേദിയിൽ അമ്മ പ്രസിഡന്റ് മോഹൻലാൽ സംസാരിക്കുന്നു. കൂട്ടത്തിൽ ഒരാൾക്ക് അൽപ്പം കലാവാസന കൂടുതലാണ്. തൊട്ടടുത്തിരുന്ന പെൻസിൽ എടുത്തു ഒന്നും നോക്കാതെ ഒരു വര. പേപ്പറിൽ ലാലേട്ടൻ. അതും കേവലം ഒരു മിനിട്ടു മാത്രമേ വേണ്ടി വന്നുള്ളൂ ഈ വരകളും കുറികളും കൃത്യമായി പതിക്കാൻ. നടൻ ബാലയാണ് ഈ രസകരമായ സംഭവം ഫേസ്ബുക്കിൽ ആരാധകരുടെ മുന്നിൽ അവതരിപ്പിച്ചത്. ആ വരക്കാരൻ മറ്റാരുമല്ല, സംവിധായകനും, നടനും, പാട്ടുകാരനും, സംഗീത സംവിധായകനുമൊക്കെയായി നമ്മൾ പരിചയപ്പെട്ട നാദിർഷായാണ്.



    കട്ടപ്പനയിലെ ഋഥ്വിക് റോഷന് ശേഷം 'മേരാ നാം ഷാജി' എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു നാദിർഷ. ഇനി ദിലീപ് നായകനായ ചിത്രം ശുഭരാത്രിയിൽ നാദിർഷ വേഷമിടുന്നുണ്ട്. ജൂലൈ 6ന് ചിത്രം തിയേറ്ററുകളിലെത്തും.

    First published: