സെലിബ്രിറ്റികളും മാധ്യമങ്ങളും തമ്മിലുള്ള പോരുകൾ പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. ഫോട്ടോ എടുക്കാനോ മാധ്യമങ്ങളോട് സംസാരിക്കാനോ താത്പര്യമില്ലാത്തപ്പോൾ താരങ്ങൾ മാധ്യമങ്ങളെ അവഗണിക്കാറുണ്ട്. അതുപോലെ തന്നെ സെലിബ്രിറ്റികളുടെ സമ്മതമില്ലാതെ ഫോട്ടോകളെടുക്കുന്ന പാപ്പരാസികളും വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. എന്നാൽ അടുത്തിടെ ഇത്തരത്തിൽ അനുവാദമില്ലാതെ ഫോട്ടോയെടുത്ത പാപ്പരാസിയോട് കയർക്കുന്ന അമേരിക്കൻ സിനിമാതാരവും ഗായികയുമായ സെലീന ഗോമസിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. തന്റെ സ്വകാര്യതയിലേക്ക് കടന്നുകയറിയ ആളോട് സെലീന വളരെ ദേഷ്യത്തിലാണ് പെരുമാറിയത്.
പുതിയ കോമഡി ടിവി സീരീസായ ‘Only Murders in the Building’ന്റെ ഷൂട്ടിൽ സെറ്റിൽ വച്ചായിരുന്നു സംഭവം. കറുത്ത വസ്ത്രമണിഞ്ഞ് മഞ്ഞ നിറത്തിലുള്ള ഓവർകോട്ട് ധരിച്ചെത്തിയ സെലീന പാപ്പരാസിയ്ക്ക് നേരെ നടുവിരൽ ഉയർത്തിക്കാട്ടുന്ന ചിത്രങ്ങളും വൈറലായിട്ടുണ്ട്. അനുവാദമില്ലാതെ തന്റെ ചിത്രങ്ങൾ ക്ലിക്ക് ചെയ്തപ്പോഴാണ് സെലീന പ്രകോപിതയായത്.
24 de febrero: Selena Gomez confrontando a paparazzi que la acosaba en el set de “Only Murders in the Building” en la Ciudad de Nueva York, Nueva York. pic.twitter.com/UygXYzpn19
സെറ്റിലെ ആ ദിവസത്തെ മുഴുവൻ ചിത്രങ്ങളും ഇന്റർനെറ്റിൽ വൈറലായിട്ടുണ്ട്. ഷൂട്ടിങ്ങിനിടെ സെറ്റിൽ സഹ നടനായ ആരോൺ ഡൊമിൻഗ്യൂസിനൊപ്പമുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ കാണാം. ഒരു റൊമാന്റിക് രംഗമാണെന്ന് തോന്നുന്ന ചിത്രങ്ങളാണ് പുറത്തായിരിക്കുന്നത്.
ഫോട്ടോഗ്രാഫറോട് കയർത്തെങ്കിലും ആ ദിവസത്തെ മറ്റ് ചിത്രങ്ങളിൽ സെലീന സന്തോഷവതിയായിരുന്നു. മറ്റുള്ളവരോടൊപ്പം നൃത്തം ചെയ്യുന്നതും ചിത്രങ്ങൾക്ക് പോസ് ചെയ്യുന്നതും ഷൂട്ടിനിങ്ങിനിടെയുള്ള ചില വീഡിയോകളിൽ കാണാം. ഷൂട്ടിംഗിനിടെ സെറ്റിൽ ഉണ്ടായിരുന്നവരുമായി സെലീന സെൽഫികളും മറ്റും എടുക്കുന്നുമുണ്ട്.
24 de febrero: Selena Gomez junto a Aaron Dominguez en el set de “Only Murders in the Building” en la Ciudad de Nueva York, Nueva York. pic.twitter.com/htna7eZOOV
സോഷ്യൽ മീഡിയയിൽ ഒരു ഉപഭോക്താവിന്റെ അഭിപ്രായത്തോട് പ്രതികരിച്ച് ആരോണും അടുത്തിടെ വാർത്തകളിൽ ഇടം നിറഞ്ഞിരുന്നു. സെലീനയിൽ നിന്ന് വിട്ട് നിൽക്കാൻ ആരോണിനോട് ആവശ്യപ്പെട്ട ആരാധകരനാണ് അധിക്ഷേപകരമായി താരം മറുപടി നൽകിയത്. എന്നാൽ ഇതോടെ നിരവധി ട്രോളുകൾ ആരോണിന് നേരിടേണ്ടി വന്നു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.