പൃഥ്വിരാജ് സുകുമാരൻ (Prithviraj Sukumaran), സുരാജ് വെഞ്ഞാറമൂട് (Suraj Venjaramoodu) എന്നിവർ മത്സരിച്ചഭിനയിച്ച മലയാള ചിത്രം ‘ഡ്രൈവിംഗ് ലൈസൻസിന്റെ’ ഹിന്ദി പതിപ്പായ ‘സെൽഫി’ (Selfie movie) 2023 ഫെബ്രുവരി മാസത്തിൽ റിലീസിനൊരുങ്ങുന്നു. ധര്‍മ്മ പ്രൊഡക്ഷന്‍സ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ്, കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന, അക്ഷയ് കുമാറും ഇമ്രാന് ഹാഷ്മിയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന സിനിമയാണ് ‘സെല്‍ഫി’.
2023 ഫെബ്രുവരി മാസം 24ന് ‘സെൽഫി’ തിയേറ്ററുകളിലെത്തും.
ധര്‍മ്മ പ്രൊഡക്ഷന്‍സും പൃഥ്വിരാജ് സുകുമാരനും മാജിക് ഫ്രെയിംസും ഈ കഥയിലൂടെ തങ്ങളുടെ ഏറ്റവും വലിയ ഹിന്ദി സിനിമാ അരങ്ങേറ്റം കുറിക്കുന്നു. കേപ്പ് ഓഫ് ഗുഡ് ഫിലിംസ് കൂടി ചേർന്ന ‘സെൽഫി’ രാജ് മെത്ത സംവിധാനം ചെയ്യുന്നു.
#SELFIEE In theatres worldwide on 24/02/2023! ❤️@akshaykumar @emraanhashmi @Nushrratt @DianaPenty #KaranJohar @apoorvamehta18 @PrithviOfficial #SupriyaMenon #ListinStephen @raj_a_mehta #RishhabhSharrma @starstudios_ @DharmaMovies #CapeOfGoodFilms @PrithvirajProd @magicframes2011 pic.twitter.com/xnA4Xa8KwF
— Prithviraj Sukumaran (@PrithviOfficial) December 13, 2022
സച്ചിയുടെ തിരക്കഥയിൽ ലാൽ ജൂനിയർ ആണ് ‘ഡ്രൈവിംഗ് ലൈസൻസ്’ സംവിധാനം ചെയ്തത്. ഡ്രൈവിംഗ് മികവിന് പേരുകേട്ട ഒരു സൂപ്പർസ്റ്റാറിനെ (പൃഥ്വിരാജ് സുകുമാരൻ) ചുറ്റിപ്പറ്റിയാണ് ഇത്. എന്നിരുന്നാലും, നടന്റെ ആരാധകനായ ഒരു മോട്ടോർ ഇൻസ്പെക്ടറുമായി (സുരാജ് വെഞ്ഞാറമൂട്) അദ്ദേഹം കൊമ്പുകോർത്തതിനെത്തുടർന്ന് പ്രശ്നം കൈവിട്ടുപോകുന്നതാണ് ഇതിവൃത്തം.
Summary: In February 2023, Selfie, a remake of the Malayalam film ‘Driving License,’ will be released. The film, which stars Akshay Kumar and Imran Hashmi, is co-produced by Prithviraj Productions and Magic Frames, who also provided funding for the Malayalam release. The script for ‘Driving License,’ which Lal Jr. directed, was written by the late Sachy. Suraj Venjaramoodu and Prithviraj Sukumaran respectively performed the key roles of a movie star and a vehicle inspector respectively
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.