• HOME
  • »
  • NEWS
  • »
  • film
  • »
  • പ്രേമിച്ചു കെട്ടിയതാണ്, ഒളിച്ചോടീട്ടില്ല; സത്യാവസ്ഥ വെളിപ്പെടുത്തി സീരിയൽ താരം ദർശന ദാസ്

പ്രേമിച്ചു കെട്ടിയതാണ്, ഒളിച്ചോടീട്ടില്ല; സത്യാവസ്ഥ വെളിപ്പെടുത്തി സീരിയൽ താരം ദർശന ദാസ്

Serial actor Darshana Das on elopement rumours and others | വിശ്വസിച്ചവർ ആണ് എതിർപക്ഷത്തെത്തിയതെന്നും ദർശനയും അനൂപും. കറുത്തമുത്ത് സീരിയലിലെ ബാലചന്ദ്രികയുടെ അനിയത്തിവാവയായി, പ്രേക്ഷക പ്രിയങ്കരിയായി മാറിയ നടിയാണ് ദർശന

ദർശനയും അനൂപും

ദർശനയും അനൂപും

  • Share this:
    ഏതാനും ദിവസങ്ങൾ മുൻപാണ് നടി ദർശന ദാസും സീരിയൽ അസിസ്റ്റന്റ് ഡയറക്റ്ററായ അനൂപും വിവാഹിതരായത്. വിവാഹ ചിത്രങ്ങൾക്ക് ആശംസകൾ നിറയുമ്പോഴും മറ്റൊരു പക്ഷത്ത് ദർശന ഒളിച്ചോടി എന്ന അഭ്യൂഹം പരന്നു. സത്യാവസ്ഥ എന്തെന്ന് ദർശന തന്നെ വെളിപ്പെടുത്തുന്നു.

    'സുമംഗലി ഭവ' എന്ന ടി.വി. സീരിയലിലാണ് ദർശനയും അനൂപും കണ്ടുമുട്ടുന്നത്.

    പ്രേമിക്കാൻ സമയം കിട്ടീട്ടില്ല. അനൂപ് അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു. രണ്ടു മൂന്നു മാസത്തോളം ഇരുവരും സംസാരിച്ചിട്ടുപോലും ഇല്ല. തിരക്കിൽ അനൂപ് അങ്ങനെ സംസാരിക്കാൻ തുനിഞ്ഞിട്ടില്ല എന്നതായിരുന്നു വാസ്തവം. സംസാരിക്കാത്ത ആൾ എന്നായിരുന്നു ദർശനയുടെ ചിന്ത. ശേഷം വളരെ പെട്ടെന്നായിരുന്നു ഇവരുടെ വിവാഹം. ഒളിച്ചോട്ടം ഇല്ലായിരുന്നു.

    അതിനിടയിൽ പ്രശ്നങ്ങൾ പാഞ്ഞെത്തി. ദർശനയുടെ വീട്ടിലായിരുന്നു പ്രശ്നങ്ങൾ കൂടുതലും. ഉടൻ തന്നെ കാര്യങ്ങൾ സെറ്റിലും വാർത്തയായി. എന്നാൽ ഒപ്പം നിന്ന ചിലർ മോശമായി സംസാരിച്ചതാണ് തങ്ങളെ വിഷമിപ്പിച്ചത് എന്ന് ദർശനയും അനൂപും പറയുന്നു. പ്രണയവും വിവാഹവും ജീവിതവും ഓൺലൈൻ മാധ്യമത്തിന് നൽകിയ ഇന്റർവ്യൂവിൽ ദർശന വ്യക്തമാക്കുന്നു.

    Published by:meera
    First published: