നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Ethire Movie | റഹ്‌മാന്‍, ഗോകുല്‍ സുരേഷ്, നമിത; പുതിയ ചിത്രം ഡിസംബര്‍ 24ന് ആരംഭിക്കുന്നു

  Ethire Movie | റഹ്‌മാന്‍, ഗോകുല്‍ സുരേഷ്, നമിത; പുതിയ ചിത്രം ഡിസംബര്‍ 24ന് ആരംഭിക്കുന്നു

  അഭിഷേക് ഫിലിംസ് നിർമ്മിക്കുന്ന ' എതിരെ ' യുടെ തിരക്കഥ രചിച്ചിരക്കുന്നത് സേതുവാണ്

  • Share this:
   റഹ്‌മാന്റെ പുതിയ മലയാള സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപിച്ചു. ' എതിരെ ' എന്ന ചിത്രത്തിന്റെ നവാഗതനായ അമല്‍ കെ ജോബിയാണ്  സംവിധായകന്‍. സേതുവാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. നമിത പ്രമോദാണ് നായികയായി എത്തുന്നത്.

   ഡിസംബര്‍ 24 ന് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. സാധാരണക്കാരായമനുഷ്യരുടേയും ഒരിടത്തരം ഗ്രാമത്തിന്റേയും പശ്ചാത്തലത്തിലൂടെ പൂര്‍ണ്ണമായും ഒരു സസ്‌പെന്‍സ് ത്രില്ലര്‍ സിനിമ അണിയിച്ചൊരുക്കുകയാണ് തിരക്കഥാകൃത്തു കൂടിയായ അമല്‍ കെ.ജോബി. 'എതിരെ' എന്ന ചിത്രത്തിലൂടെയാണ് അമല്‍ .കെ .ജോബി സംവിധായകനിരയിലേക്ക് കടന്നു വരുന്നത്.

   സംവിധായകനായ കെ മധുവിന്റെ ബാങ്കിംഗ് ഹവേഴ്‌സ്10-4 എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചു കൊണ്ടാണ് അമല്‍ രംഗത്തെത്തിയിരിക്കുന്നത്. ഒരു ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് പൂര്‍ണ്ണമായും ത്രില്ലോടെ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

   ഗ്രാമീണ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന ഈ ചിത്രം നമ്മുടെ നിത്യജീവിതത്തിന്റെ ഒരു നേര്‍ക്കാഴ്ച്ചയുടെ ചലച്ചിത്രാവിഷ്‌ക്കാരണം കൂടിയാണ്. പൂര്‍ണ്ണമായും ഉദ്വേഗത്തോടെയും സസ്‌പെന്‍സും കോര്‍ത്തിണക്കിയാണ് ഈ ചിത്രത്തിന്റെ അവതരണം.

   മോഹന്‍ലാല്‍-ജിത്തു ജോസഫ് കൂട്ടുകെട്ടിലെ റാം' എന്ന ചിത്രം നിര്‍മ്മിച്ച അഭിഷേക് ഫിലിംസാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. രമേഷ് പി.പിള്ളയാണ് നിര്‍മ്മാതാവ്. മണിയന്‍ പിള്ള രാജു, ശാന്തികൃഷ്ണാ ഇന്ദ്രന്‍സ്, ഡോ.റോണി, എന്നിവര്‍ക്കൊപ്പം വിജയ് നെല്ലീസ് എന്ന പുതു മുഖവുമാണ് മറ്റു പ്രധാന അഭിനേതാക്കള്‍.

   അമല്‍.കെ.ജോബി - അമല്‍ദേവ്. കെ.ആര്‍. എന്നിവരുടെ കഥക്ക് പ്രശസ്ത തിരക്കഥാകൃത്ത് സേതു തിരക്കഥ രചിക്കുന്നു. സംഗീതം.കേദാര്‍, വിഷ്ണുനാരായണന്‍ ഛായാഗ്രഹണവും നിഖില്‍ വേണു എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - കുടമാളൂര്‍ രാജാജി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. അലക്‌സ്. ഈ കുര്യന്‍, പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് -രാജേഷ് മേനോന്‍, പ്രോജക്റ്റ് ഡിസൈനര്‍ - വിജയ് നെല്ലിസ്.
   Published by:Jayesh Krishnan
   First published:
   )}