സൽമാൻ ഖാൻ, കത്രീന കൈഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ടൈഗർ 3 ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. താരങ്ങൾ ഓൺലൈനിൽ ഷെയർ ചെയ്ത ഷൂട്ടിന്റെ ചില ക്ലിപ്പുകൾ കണ്ട് തന്നെ ആരാധകർ ഏറെ ആകാംക്ഷയിലാണ്. എന്നാൽ മഹാരാഷ്ട്രയിലെയും ഗുജറാത്തിലെയും തീരപ്രദേശങ്ങളെ തകർത്ത ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്ന് മുംബൈയിലെ സിനിമയുടെ സെറ്റിന് നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ടുകൾ.
ഫെബ്രുവരിയിൽ സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. എന്നാൽ ഏപ്രിലിൽ നായിക കത്രീന കൈഫിന് കോവിഡ് പോസിറ്റീവായി. കോവിഡിന്റെ രണ്ടാം തരംഗം സിനിമയെ വീണ്ടും അനിശ്ചിതത്തിലാക്കി. മിഡ്-ഡേ റിപ്പോർട്ട് അനുസരിച്ച്, ടൈഗർ 3യിലെ ദുബായ് മാർക്കറ്റിന്റെ മാതൃകയിൽ, ഗോരേഗാവിലെ എസ്ആർപിഎഫ് ഗ്രൌണ്ടിൽ ഷൂട്ടിംഗിനായി സജ്ജീകരിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസത്തെ ടൗട്ടെ ചുഴലിക്കാറ്റിൽ സെറ്റിന് കേടുപാടുകൾ സംഭവിച്ചതായാണ് വിവരം.
ഫിലിം സിറ്റിയെ ചുഴലിക്കാറ്റ് സാരമായി ബാധിച്ചിട്ടുണ്ടെന്നും സിനിമകൾ താൽക്കാലികമായി നിർത്തിവച്ചതിനാൽ സെറ്റുകൾക്ക് മാത്രമേ കേടുപാടുകൾ സംഭവിച്ചുള്ളൂവെന്നും ആരുടെയും ജീവൻ നഷ്ടപ്പെട്ടിട്ടില്ലെന്നും ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് (FWICE) പ്രസിഡന്റ് ബിഎൻ തിവാരി പോർട്ടലിനോട് പറഞ്ഞു. എന്നാൽ സെറ്റുകൾക്ക് വൻതോതിൽ കേടുപാടുകൾ സംഭവിച്ചിച്ചുണ്ട്. അതിശക്തമായ ചുഴലിക്കാറ്റ് മെയ് 18 ന് ഗുജറാത്തിൽ മണ്ണിടിച്ചിലുണ്ടാക്കുകയും പിന്നീട് മഹാരാഷ്ട്രയിലേയ്ക്ക് നീങ്ങുകയും ചെയ്തു.
സൽമാന്റെ ഏക് താ ടൈഗറിന്റെ തുടർച്ചയാണ് ടൈഗർ 3. ഏക് താ ടൈഗറിന്റെ രണ്ടാം ഭാഗമായി ടൈഗർ സിന്ദ ഹയ് പുറത്തിറക്കിയിരുന്നു. ആദ്യ ഭാഗം 2012ലാണ് പുറത്തിറങ്ങിയത്. ഇത് ബോക്‌സോഫീസിൽ 200 കോടിയിലധികം വരുമാനം നേടി. അഞ്ച് വർഷത്തിന് ശേഷം, ടൈഗർ സിന്ദ ഹയി പുറത്തിറക്കി. ഇതും വൻ വിജയമായിരുന്നു. രണ്ട് സിനിമകൾക്കും പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചതിനെ തുടർന്നാണ് മൂന്നാം ഭാഗം പുറത്തിറക്കാൻ സിനിമയുടെ അണിയറ പ്രവർത്തകർ തയ്യാറായത്.
അതേസമയം, നിരവധി ബോളിവുഡ് താരങ്ങളെ ചുഴലിക്കാറ്റ് ബാധിച്ചിരുന്നു. ചുഴലിക്കാറ്റ് തന്റെ ഓഫീസിന് സാരമായ കേടുപാടുകൾ വരുത്തിയതായി അമിതാഭ് ബച്ചൻ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. നടി രവീന ടണ്ടൻ തന്റെ വീട്ട് വളപ്പിൽ മരങ്ങൾ വീണതിന്റെ ചിത്രങ്ങൾ പങ്കുവച്ചിരുന്നു.
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സിനിമ പ്രവര്‍ത്തകര്‍ക്ക് ധനസഹായവുമായി നടന്‍ സല്‍മാന്‍ ഖാന്‍ രംഗത്തെത്തിയിരുന്നു. സിനിമ മേഖലയില്‍ ജോലി ചെയ്യുന്ന സാങ്കേതിക പ്രവര്‍ത്തകര്‍, ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ എന്നിവരുള്‍പ്പെടെ ദിവസവേതനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കാണ് താരം ധനസഹായം നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം സിനിമ പ്രവര്‍ത്തകര്‍ക്ക് സൽമാൻ ഖാൻ 3,000 രൂപ വീതം ധനസഹായം നല്‍കിയിരുന്നു. 1500 രൂപയാണ് ആദ്യ ഗഡുക്കളായി പ്രവര്‍ത്തകര്‍ക്ക് നല്‍കുക. സല്‍മാന്‍ ഖാന് പുറമേ യഷ്‌രാജ് ഫിലിംസും സിനിമ പ്രവര്‍ത്തകര്‍ക്ക് സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
Keywords: EK THA TIGER, KATRINA KAIF, SALMAN KHAN, TIGER 3, TIGER ZINDA HAI, TAUKTAE CYCLONE, ടൈഗർ 3, സൽമാൻ ഖാൻ, കത്രീന കൈഫ്, ടൗട്ടെ ചുഴലിക്കാറ്റ്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cyclone Tauktae, Salman Khan, Tiger 3