മഹാരാജാസ് കോളേജിൽ രാഷ്ട്രീയ കൊലക്കത്തിക്കിരയായ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിൻറെ ജീവിതം പറയുന്ന 'നാൻ പെറ്റ മകൻ' ചിത്രത്തിന്റെ പോസ്റ്റർ ധനമന്ത്രി തോമസ് ഐസക് പ്രകാശനം ചെയ്‌തു. സജി.എസ്.പാലമേൽ ഒരുക്കുന്ന ചിത്രമാണ് 'നാൻ പെറ്റ മകൻ'. ആറടി എന്ന ചിത്രത്തിന്റെ സംവിധായകനാണ് സജി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ മന്ത്രി പ്രകാശനം ചെയ്തത്.
2012 ലെ ഏറ്റവും മികച്ച ബാല താരത്തിനുള്ള ദേശീയ അവാർഡ് നേടിയ മിനോണാണ് അഭിമന്യുവായി അഭ്രപാളിയിലെത്തുക.റെഡ്സ്റ്റാര്‍ മൂവിസ് നിർമ്മിക്കുന്ന ചിത്രത്തിൽ ശ്രീനിവാസൻ, സിദ്ധാർത്ഥ് ശിവ,മുത്തുമണി, സരയൂ, തുടങ്ങിയവരും വേഷങ്ങളിലെത്തുന്നു. മഹാരാജാസിലും വട്ടവടയിലുമായിരുന്നു ചിത്രീകരണം.
Also Read-BREAKING-ഡൽഹിയിൽ വൻ തീപിടുത്തം: 9 മരണം; മലയാളി കുടുംബവും ഉൾപ്പെട്ടെന്ന് സംശയം
സമീപകാലത്ത് കേരളം ഏറ്റുവാങ്ങിയ വലിയ നൊമ്പരമായ അഭിമന്യുവിന്റേയും, അപാരമായ ഉൾക്കരുത്തോടെ, രക്തസാക്ഷിയായി ജീവിച്ച് മറഞ്ഞ സഖാവ് സൈമൺ ബ്രിട്ടോയുടേയും ജീവിതയാത്രകൾ പരാമർശിക്കുന്ന ഈ സിനിമ അവരുയർത്തിയ മാനവികതയുടെ ശബ്ദം മലയാളികളുടെ മനസ്സിൽ എക്കാലവും മായാതെ നിൽക്കാൻ ഉപകരിക്കുമെന്ന് പ്രത്യാശിക്കാം എന്ന് കുറിച്ചു കൊണ്ടാണ് പോസ്റ്റർ പ്രകാശനം നിർവഹിക്കുന്നതായി തോമസ് ഐസക് അറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം :
മതതീവ്രവാദികളാൽ മഹാരാജാസ് കോളേജിൽ രക്തസാക്ഷിത്വം വരിച്ച സഖാവ് അഭിമന്യുവിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി സജി എസ് പാലമേൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് 'നാൻ പെറ്റ മകൻ.
ആലപ്പുഴ ജില്ലയിലെ പാലമേൽ പഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ചിരുന്ന സജിയുടെ ആദ്യ സിനിമ 'ആറടി ' (6feet) ഏറെ നിരൂപകശ്രദ്ധ പിടിച്ചുപറ്റുകയും 2016 IFFKയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും 2017 ലെ സംസ്ഥാന സർക്കാർ പുരസ്കാരം കരസ്ഥമാക്കുകയും ചെയ്തിരുന്നു. പ്രഗത്ഭരായ നിരവധി അഭിനേതാക്കളേയും മികച്ച സാങ്കേതിക വിദഗ്ദ്ധരേയും അണിനിരത്തി വിപുലമായ ക്യാൻവാസിൽ സജി ഒരുക്കുന്ന സിനിമയാണ് 'നാൻ പെറ്റ മകൻ.
സമീപകാലത്ത് കേരളം ഏറ്റുവാങ്ങിയ വലിയ നൊമ്പരമായ അഭിമന്യുവിന്റേയും, അപാരമായ ഉൾക്കരുത്തോടെ, രക്തസാക്ഷിയായി ജീവിച്ച് മറഞ്ഞ സഖാവ് സൈമൺ ബ്രിട്ടോയുടേയും ജീവിതയാത്രകൾ പരാമർശിക്കുന്ന ഈ സിനിമ അവരുയർത്തിയ മാനവികതയുടെ ശബ്ദം മലയാളികളുടെ മനസ്സിൽ എക്കാലവും മായാതെ നിൽക്കാൻ ഉപകരിക്കുമെന്ന് പ്രത്യാശിക്കാം...
അഭിമന്യുവിന്റെ ധീരസ്മരണയ്ക്കു മുന്നില് രക്താഭിവാദ്യങ്ങളർപ്പിച്ചുകൊണ്ട് 'നാൻ പെറ്റ മകൻ' സിനിമയുടെ 'ഫസ്റ്റ് ലുക്ക് പോസ്റ്റർ ' ഞാൻ പ്രകാശനം ചെയ്യുന്നു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Abhimanyu, Abhimanyu biopic, Abhimanyu home, Abhimanyu SFI, Biopic, Kerala, Naan Petta Makan