• HOME
  • »
  • NEWS
  • »
  • film
  • »
  • Shaan Rahman | ഈണം ചെയ്തു നൽകുന്നതിനും മുൻപേ ഉണ്ണി പ്രതിഫലം ഏൽപ്പിച്ചു: ഷാൻ റഹ്മാൻ

Shaan Rahman | ഈണം ചെയ്തു നൽകുന്നതിനും മുൻപേ ഉണ്ണി പ്രതിഫലം ഏൽപ്പിച്ചു: ഷാൻ റഹ്മാൻ

'വളരെ അടുത്ത സുഹൃത്താണ് എങ്കിലും പ്രതിഫലത്തിന്റെ കാര്യത്തിൽ ഉണ്ണി ഒരു പ്രൊഫഷണലാണ്': ഷാൻ റഹ്മാൻ

ഷാൻ റഹ്മാൻ, ഉണ്ണി മുകുന്ദൻ

ഷാൻ റഹ്മാൻ, ഉണ്ണി മുകുന്ദൻ

  • Share this:

    പ്രതിഫലം കിട്ടാതെ അഭിനയിച്ചു എന്ന നടൻ ബാലയുടെ ആരോപണം ഉയർന്നത് മുതൽ ഉണ്ണി മുകുന്ദൻ (Unni Mukundan) ചിത്രം ‘ഷെഫീക്കിന്റെ സന്തോഷം’ വാർത്തകളിൽ ഇടം നേടിയിരുന്നു. പ്രതിഫലം വേണ്ടെന്നു പറഞ്ഞിട്ടും കൃത്യമായി പണം നൽകിയാണ് ബാലയെ സിനിമയിൽ ഉൾപ്പെടുത്തിയത് എന്ന് ഉണ്ണി തെളിവ് സഹിതം അവതരിപ്പിക്കുകയും ചെയ്തു. ഈ വേളയിൽ സംഗീത സംവിധായകൻ ഷാൻ റഹ്മാൻ തനിക്ക് ലഭിച്ച പ്രതിഫലത്തെക്കുറിച്ചും ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തു വന്നു.

    വിഷയം അവതരിപ്പിക്കപ്പട്ടപ്പോൾ മുതൽ ഓൺലൈൻ മാധ്യമങ്ങൾ ഷാൻ റഹ്മാനെ വിളിച്ചു പ്രതിഫലം ലഭിച്ചോ എന്ന് അന്വേഷിക്കുന്ന വേളയിലാണ് ഫേസ്ബുക്ക് വിശദീകരണ കുറിപ്പ്.

    ‘ഷെഫീക്കിന്റെ സന്തോഷത്തിൽ എനിക്ക് മുഴുവൻ പ്രതിഫലവും ലഭിച്ചോ എന്ന് ചില ഓൺലൈൻ മാധ്യമങ്ങൾ എന്നെ വിളിച്ചന്വേഷിച്ചായിരുന്നു. എനിക്ക് മുഴുവൻ പ്രതിഫലവും കിട്ടി എന്ന് പറഞ്ഞുകൊള്ളട്ടെ. ഈണങ്ങൾ ചെയ്തു നൽകുന്നതിന് മുൻപ് തന്നെ എനിക്ക് GST ഉൾപ്പെടെ മുഴുവൻ പണവും ലഭിച്ചുവെന്ന് ഉണ്ണി ഉറപ്പാക്കി. ഉണ്ണി വളരെ അടുത്ത സുഹൃത്താണ് എങ്കിലും പ്രതിഫലത്തിന്റെ കാര്യത്തിൽ അദ്ദേഹം ഒരു പ്രൊഫഷണലാണ്. ഗാനങ്ങൾ ചട്ടപ്പെടുത്തിയ വേളകൾ ഞങ്ങൾ നന്നായി ആസ്വദിച്ചു. അനൂപ്, വിപിൻ, വിനോദേട്ടൻ അങ്ങനെ എല്ലാപേരും പ്രൊഫഷനലുകളാണ്. അതുകൊണ്ട് ഇതിൽ മറ്റു തർക്കങ്ങളില്ല. ഇതാണ് എന്റെ സന്തോഷം,’ ഹാൻ റഹ്മാൻ കുറിച്ചു.

    കഴിഞ്ഞ ദിവസം വിശദീകരണവുമായി സംഗീത സംവിധായകൻ രഞ്ജിൻ രാജും പോസ്റ്റ് ഇട്ടിരുന്നു. ഉണ്ണി മുകുന്ദനും, ഉണ്ണി മുകുന്ദൻ പ്രൈവറ്റ് ലിമിറ്റഡിനുമൊപ്പമുള്ള ആദ്യ ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം. ടീമിനൊപ്പം വളരെ സൗകര്യപ്രദവും, പ്രശ്നരഹിതവുമായിരുന്നു തന്റെ അനുഭവം. ചോദിക്കാതെ തന്നെ മുഴുവൻ പ്രതിഫലവും ലഭിച്ചു. ആശയക്കുഴപ്പങ്ങൾക്കിടെ, ഇത് പറയണമെന്ന് കരുതി എന്ന് രഞ്ജിൻ. ഇനിയും ഈ ടീമിനൊപ്പം അവസരമുണ്ടാവട്ടെ എന്ന ശുഭാപ്തി വിശ്വാസത്തിലാണ് രഞ്ജിൻ പോസ്റ്റ് അവസാനിപ്പിച്ചത്.

    Summary: Musician Shaan Rahman clears the air on his remuneration for Unni Mukundan movie Shefeekkinte Santhosham. ‘A couple of online media platforms called me and asked me whether i was paid in full for Shefeekkinte Santhosham. I wanted to clarify that i was paid properly and fully. Infact Unni himself made sure that i got my full remuneration (Plus GST) before i handed out the songs to them. Unni is a dear friend but he was very professional when it came to me being paid. We had so much fun too during the song making sessions. All of them were professionals. Anup, Vipin and Vinodettan. I had absolutely No Hiccups whatsoever. So here, i rest my case. That’s my Santhosham,’ he wrote

    Published by:user_57
    First published: