• HOME
  • »
  • NEWS
  • »
  • film
  • »
  • ഇന്ദ്രന്‍സ്, ഷറഫുദീന്‍, അജു വര്‍ഗീസ്; ഷാഫി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തുടക്കമായി

ഇന്ദ്രന്‍സ്, ഷറഫുദീന്‍, അജു വര്‍ഗീസ്; ഷാഫി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തുടക്കമായി

ഒരു ഫാമിലി കോമഡി എന്റെര്‍റ്റൈനെര്‍ ആയാണ് ഈ പേരിടാത്ത ചിത്രം ഷാഫി ഒരുക്കുന്നത്.

  • Last Updated :
  • Share this:
    ഇന്ദ്രന്‍സ്, ഷറഫുദീന്‍, അജു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളായി ഷാഫി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തുടക്കമായി. പഞ്ചവര്ണ്ണ തത്ത, ആനക്കള്ളന്‍ എന്നിവക്ക് ശേഷം സപ്ത തരംഗ ക്രീയേഷന്‌സ് പ്രൈവറ്റ് ലിമിറ്റഡ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ പൂജ കൊല്ലങ്കോട് ആനമുറി സുബ്രമണ്യ സ്വാമി ക്ഷേത്രത്തില്‍ വെച്ച് നടന്നു. നെന്മാറ എം എല്‍ എ ആയ കെ ബാബു ആണ് സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചത്.

    എം സിന്ധുരാജ് തിരക്കഥ രചിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് മനോജ് പിള്ളയും സംഗീതം ഒരുക്കുന്നത് ഷാന്‍ റഹ്‌മാനും ആണ്. മനു മന്‍ജിത് ആണ് ഈ ചിത്രത്തിന് വേണ്ടി ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. ഒരു ഫാമിലി കോമഡി എന്റെര്‍റ്റൈനെര്‍ ആയാണ് ഈ പേരിടാത്ത ചിത്രം ഷാഫി ഒരുക്കുന്നത്.

    ബൈജു സന്തോഷ്, സാദിഖ്, തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലെ നായികാ വേഷം ചെയ്തു ശ്രദ്ധ നേടിയ അനഘ നാരായണന്‍, വനിതാ കൃഷ്ണചന്ദ്രന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.



    കൊല്ലങ്കോട്, കൊടുവായൂര്‍ പ്രദേശത്തു ഈ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു. ഇതിനു മുന്‍പ് വണ്‍ മാന്‍ ഷോ, കല്യാണ രാമന്‍, പുലിവാല്‍ കല്യാണം, തൊമ്മനും മക്കളും, മായാവി, ചോക്ക്‌ലേറ്, ചട്ടമ്പി നാട്, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ് മാന്‍, ടൂ കണ്‍ഡ്രീസ് എന്നീ സൂപ്പര്‍ ഹിറ്റുകള്‍ നമ്മുക്ക് സമ്മാനിച്ചിട്ടുള്ള സംവിധായകന്‍ ആണ് ഷാഫി.
    Published by:Jayesh Krishnan
    First published: