നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Pathan | ഷാരൂഖ്-ദീപിക ചിത്രം 'പഠാൻ' ഷൂട്ടിം​ഗ് പുനരാരംഭിക്കുന്നു; മുഴുവൻ അണിയറപ്രവർത്തകർക്കും വാക്സിൻ നൽകും

  Pathan | ഷാരൂഖ്-ദീപിക ചിത്രം 'പഠാൻ' ഷൂട്ടിം​ഗ് പുനരാരംഭിക്കുന്നു; മുഴുവൻ അണിയറപ്രവർത്തകർക്കും വാക്സിൻ നൽകും

  ആക്ഷന് പ്രാധാന്യം നൽകുന്ന ചിത്രത്തിൽ ജോൺ എബ്രഹാം വില്ലന്റെ റോളിലെത്തും.

  Shah Rukh Khan, Deepika, John Abraham

  Shah Rukh Khan, Deepika, John Abraham

  • Share this:
   നീണ്ട ഇടവേളയ്ക്ക് ശേഷം ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുന്നു. 'പഠാൻ' എന്ന് പേരിട്ട ചിത്രത്തിലൂടെയാണ് മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം കിംഗ് ഖാൻ മടങ്ങിയെത്തുന്നത്. 2018ൽ പുറത്തിറങ്ങിയ ആനന്ദ് എൽ റായ് സംവിധാനം ചെയ്ത സീറോ എന്ന ചിത്രത്തിലാണ് ഷാരൂഖ് ഖാൻ അവസാനമായി അഭിനയിച്ചത്. പഠാന്‍റെ ആദ്യ ഷെഡ്യൂൾ ഈ വർഷം തുടക്കത്തിൽ തന്നെ പൂർത്തിയായിരുന്നു.

   യഷ് രാജ് ഫിലിംസ് നിർമിക്കുന്ന ചിത്രം സിദ്ധാർത്ഥ് ആനന്ദ് ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ഷാരൂഖിന്റെ നായികയായി ദീപിക പദുകോണാണ് എത്തുന്നത്. ‌ആക്ഷന് പ്രാധാന്യം നൽകുന്ന ചിത്രത്തിൽ ജോൺ എബ്രഹാം വില്ലന്റെ റോളിലെത്തും.

   കഴിഞ്ഞ ഏപ്രിൽ 12ന് ചിത്രത്തിൻറെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയതായി മിഡ് ഡേ റിപോർട്ട് ചെയ്യുന്നു. തുടർന്ന് അണിയറ പ്രവർത്തകർ രണ്ടു ദിവസത്തെ ഇടവേളയ്ക്ക് പോയെങ്കിലും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിലവിൽ വന്നതിനാൽ ഷൂട്ടിംഗ് തുടങ്ങാനായില്ല. മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ കുതിച്ചുയർന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് ശക്തമായ ലോക്ഡോൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

   സിനിമയുടെ ഷൂട്ടിംഗ് പുനരാരംഭിക്കുന്നതിന് മുമ്പ് എല്ലാ അണിയറ പ്രവർത്തകർക്കും വാക്സിൻ ലഭ്യമാക്കുമെന്ന് യഷ് രാജ് ഫിലിംസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നു. അടുത്ത ആഴ്ചയ്ക്കുള്ളിൽ വാക്സിൻ സ്വീകരിക്കാനുള്ള നടപടികൾ പൂർത്തിയാക്കാൻ എല്ലാ അണിയറ പ്രവർത്തകർക്കും കർശന  നിർദ്ദേശം നൽകിയതായും റിപോർട്ടുകൾ വ്യക്തമാക്കുന്നു.

   ShahRukh Khan
   ShahRukh Khan


   മഹാരാഷ്ട്രയിലെ കോവിഡ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമായാൽ ജൂൺ 15 ഓടെ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ ലഭിക്കുമെന്നാണ് സിനിമയുടെ അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്. ഷൂട്ടിംഗ് പുനരാരംഭിക്കുമ്പോൾ കോവിഡ് പ്രതിരോധത്തിനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്നും ഇവർ പറയുന്നു. മുംബൈ അന്ധേരിയിലുള്ള യഷ് രാജ് ഫിലിംസിന്റെ സ്റ്റുഡിയോയ്ക്ക് അകത്ത് മാത്രമായിരിക്കും ഷൂട്ടിംഗ് നടക്കുക.

   ബോളിവുഡിലെ സൂപ്പർ ഹിറ്റ് താര ജോഡികളായ ദീപിക പദുകോണും ഒരുമിച്ച് അഭിനയിക്കുന്ന നാലാമത്തെ ചിത്രമാണ് പഠാൻ. ഇരുവരും അഭിനയിച്ച ഓം ശാന്തി ഓം, ചെന്നൈ എക്സ്പ്രസ്, ഹാപ്പി ന്യൂ ഇയർ എന്നീ ചിത്രങ്ങൾ സൂപ്പർ ഹിറ്റുകളായിരുന്നു. ഫറാ ഖാന്റെ സംവിധാനത്തിൽ 2007ൽ പുറത്തിറങ്ങിയ ഓം ശാന്തി ഓം ആയിരുന്നു ഈ താര ജോഡികളുടെ ആദ്യ ചിത്രം.   ഓം ശാന്തി ഓമിലൂടെയാണ് ദീപിക പദുകോൺ ബോളിവുഡ് സിനിമാ ലോകത്തേക്ക് കാലെടുത്ത് വച്ചത്. തുടർന്ന് 2013ൽ പുറത്തിറങ്ങിയ രോഹിത് ഷെട്ടി സംവിധാനം ചെയ്ത ചെന്നൈ എക്സ്പ്രസ് എന്ന ചിത്രത്തിൽ ഇരുവരും ജോഡികളായെത്തി. 2014 പുറത്തിറങ്ങിയ ഹാപ്പി ന്യൂ ഇയർ ആയിരുന്നു ഇരുവരും അഭിനയിച്ച അവസാനമായി പുറത്തിറങ്ങിയ ചിത്രം. ഫറാ ഖാൻ സംവിധാനം ചെയ്ത ചിത്രത്തിൽ അഭിഷേക് ബച്ചൻ, ബൊമൻ ഇറാനി, വിവാൻ ഷാ, ജാക്കി ഷ്റോഫ് എന്നിവരും പ്രധാന വേഷത്തിൽ അഭിനയിച്ചിരുന്നു.
   Published by:Asha Sulfiker
   First published:
   )}