HOME » NEWS » Film » MOVIES SHAH RUKH KHAN GETS GRANDEST BIRTHDAY WISH AT BURJ KHALIFA

ഷാരൂഖ് ഖാന്‍റെ പിറന്നാൾ ദിനത്തിൽ സമ്മാനമൊരുക്കി ബുർജ് ഖലീഫ; 'വലിയ സ്ക്രീനിൽ'കണ്ട സന്തോഷം പങ്കുവച്ച് താരം

ബുർജ് ഖലീഫയ്ക്ക് മുന്നില്‍ ആഹ്ലാദപ്രകടനം നടത്തുന്ന ഷാരൂഖിന്‍റെ വീഡിയോ സുഹൃത്തും സംവിധായകനുമായ കരൺ ജോഹർ, ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്ര എന്നിവരും പങ്കുവച്ചിട്ടുണ്ട്.

News18 Malayalam | news18-malayalam
Updated: November 3, 2020, 11:00 AM IST
ഷാരൂഖ് ഖാന്‍റെ പിറന്നാൾ ദിനത്തിൽ സമ്മാനമൊരുക്കി ബുർജ് ഖലീഫ; 'വലിയ സ്ക്രീനിൽ'കണ്ട സന്തോഷം പങ്കുവച്ച് താരം
ബുർജ് ഖലീഫയ്ക്ക് മുന്നില്‍ ആഹ്ലാദപ്രകടനം നടത്തുന്ന ഷാരൂഖിന്‍റെ വീഡിയോ സുഹൃത്തും സംവിധായകനുമായ കരൺ ജോഹർ, ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്ര എന്നിവരും പങ്കുവച്ചിട്ടുണ്ട്.
  • Share this:
ദുബായ്: ബോളിവുഡ് കിംഗ് ഖാൻ ഷാരൂഖ് ഖാന് പിറന്നാൾ ആശംസകൾ നേർന്ന് പ്രകാശപൂരിതമായി ബുർജ് ഖലീഫ. കഴിഞ്ഞ ദിവസമാണ് ബോളിവുഡിന്‍റെ പ്രണയ നായകൻ തന്‍റെ 55-ാം പിറന്നാള്‍ ആഘോഷിച്ചത്. പിറന്നാൾ രാവില്‍ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി ലോകത്തിലെ തന്നെ ഏറ്റവും വലിയ കെട്ടിടങ്ങളിലൊന്നായ ബുർജ് ഖലീഫയും തിളങ്ങി.

Also Read-Happy Birthday SRK | പ്രിയ താരത്തിന് ഇന്ന് 55ാം പിറന്നാൾ; 5,555 കോവി‍ഡ് കിറ്റുകൾ വിതരണം ചെയ്ത് ഷാരൂഖിന്റെ ആരാധകർ

താരത്തിന്‍റെ ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ, ഡോൺ, രാവൺ തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ കൂടി ഉൾപ്പെടുത്തിയായിരുന്നു ബുർജ് ഖലീഫയിൽ പിറന്നാൾ ആശംസ സന്ദേശം തെളിഞ്ഞത്.

Also Read-DDLJ @ 25 | 'ദിൽവാലേ ദുൽഹനിയ ലേ ജായേംഗാ' 25 വർഷം പിന്നിടുമ്പോൾ ഷാരൂഖിനും കാജോളിനും ലണ്ടനിൽ ശില്പമുയരുന്നു

തന്നെ 'വലിയ സ്ക്രീനിൽ' കണ്ട സന്തോഷം ഷാരൂഖും മറച്ച് വച്ചില്ല. ബുർജ് ഖലീഫയിൽ തനിക്കുള്ള ആശംസസന്ദേശങ്ങള്‍ തെളിയുമ്പോൾ ആ പശ്ചാത്തലത്തിൽ നിന്നെടുത്ത ചിത്രം കൂടി പങ്കുവച്ചു കൊണ്ടാണ് താരം നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. 'ലോകത്തെിതെ തന്നെ ഏറ്റവും വലിയ ഉയരമുള്ള സ്ക്രീനിൽ എന്നെത്തന്നെ കാണുന്നത് സന്തോഷമുളവാക്കുന്നു. എന്‍റെ അടുത്ത സിനിമയ്ക്ക് മുമ്പ് തന്നെ എന്നെ ഈ ബിഗ് സ്ക്രീനിൽ എത്തിച്ച സുഹൃത്ത് മുഹമ്മദ് അൽഅബ്ബാറിന് നന്ദി. എന്‍റെ കുട്ടികൾക്കും ഇത് മതിപ്പുണ്ടാക്കുന്നതാണ്. ഞാനിത് വളരെയധികം ഇഷ്ടപ്പെടുന്നു' ബുർജ് ഖലീഫ, എമാർ ദുബായ് എന്നിവരെ ടാഗ് ചെയ്ത് ഷാരൂഖ് ട്വീറ്റ് ചെയ്തു.


ബുർജ് ഖലീഫയ്ക്ക് മുന്നില്‍ ആഹ്ളാദ പ്രകടനം നടത്തുന്ന ഷാരൂഖിന്‍റെ വീഡിയോ സുഹൃത്തും സംവിധായകനുമായ കരൺ ജോഹർ, ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്ര എന്നിവരും പങ്കുവച്ചിട്ടുണ്ട്.








View this post on Instagram





Happy birthday @iamsrk !! Love you !! May the lights shine on forever .... ❤️❤️❤️


A post shared by Karan Johar (@karanjohar) on






പിറന്നാൾ ആശംസകൾ നേർന്ന ആരാധകര്‍ക്കും താരം പ്രത്യേക നന്ദി അറിയിച്ചിരുന്നു.
Published by: Asha Sulfiker
First published: November 3, 2020, 11:00 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories