• HOME
  • »
  • NEWS
  • »
  • film
  • »
  • Jawan teaser| ത്രില്ലടിപ്പിച്ച് ജവാൻ ടീസർ; ഷാരൂഖ് ഖാൻ-ആറ്റ്ലീ ചിത്രത്തിന്റ ടീസർ പുറത്ത്

Jawan teaser| ത്രില്ലടിപ്പിച്ച് ജവാൻ ടീസർ; ഷാരൂഖ് ഖാൻ-ആറ്റ്ലീ ചിത്രത്തിന്റ ടീസർ പുറത്ത്

ഷാരൂഖിന്റെ ഇതുവരെ കാണാത്ത ലുക്കാണ് ജവാൻ വെളിപ്പെടുത്തുന്നത്.

  • Share this:
    ആരാധകരെ ആവേശത്തിലാക്കി ഷാരൂഖ് ഖാൻ (Shah Rukh Khan)ആറ്റ്ലീ ( Atlee)ചിത്രം ജവാൻ ടീസർ(Jawan teaser). ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രമാണ് ആറ്റ്ലീ ഒരുക്കുന്നത് എന്ന് ട്രെയിലറിൽ നിന്ന് തന്നെ വ്യക്തമാണ്.

    ഷാരൂഖിന്റെ ഇതുവരെ കാണാത്ത ലുക്കാണ് ജവാൻ വെളിപ്പെടുത്തുന്നത്. ചിത്രത്തിൽ നയൻതാരയാണ് ഷാരൂഖിന്റെ നായികയായി എത്തുന്നത് എന്നതും പ്രത്യേകതയാണ്. ബോളിവുഡ് കിംഗ് ഖാനൊപ്പം തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ നയൻസും ഒന്നിക്കുന്ന ആറ്റ്ലീ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.








    View this post on Instagram






    A post shared by Shah Rukh Khan (@iamsrk)





    2023 ജൂൺ രണ്ടിനാണ് ചിത്രം പുറത്തിറങ്ങുന്നത്. ഹിന്ദിക്ക് പുറമേ, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ചിത്രത്തിൽ ഷാരൂഖ് ഖാൻ ഡബിൾ റോളിൽ എത്തുന്നുവന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. സന്യ മൽഹോത്രയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

    ചെറിയ ഇടവേളയ്ക്കു ശേഷം ആകാംക്ഷ നിറയ്ക്കുന്ന ഒരുപിടി ചിത്രങ്ങളുമായാണ് ഷാരൂഖ് ഖാൻ എത്തുന്നത്. അനുഷ്ക ശർമ നായികയായ സീറോ ആയിരുന്നു ഷാരൂഖിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. പതിവ് ഷാരൂഖ് ചിത്രങ്ങൾ സൃഷ്ടിക്കുന്ന ചലനം സൃഷ്ടിക്കാൻ ഈ ചിത്രത്തിനായിരുന്നില്ല. ഇതിനു ശേഷം ഷാരൂഖിന്റേതായുള്ള ചിത്രങ്ങളും പുറത്തു വന്നിട്ടില്ല.

    ‌ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഒരുപിടി നല്ല ചിത്രങ്ങളുമായി എത്താനുള്ള ഒരുക്കത്തിലാണ് ഷാരൂഖ്. ആറ്റ്ലീയ്ക്കൊപ്പം ജവാന് പുറമേ, പഠാൻ, രാജ്കുമാർ ഹിറാനിയുടെ ഡങ്കി എന്നിവയാണ് വരാനിരിക്കുന്ന ഷാരൂഖ് ചിത്രങ്ങൾ.
    Published by:Naseeba TC
    First published: