നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ബോട്ടിങ്ങും വോട്ടിങ്ങും തിരിച്ചറിയാൻ ആവാത്ത മകന് ഷാരൂഖ് നൽകിയ പാഠം

  ബോട്ടിങ്ങും വോട്ടിങ്ങും തിരിച്ചറിയാൻ ആവാത്ത മകന് ഷാരൂഖ് നൽകിയ പാഠം

  Why Shah Rukh Khan Took 5-year-old Son AbRam To Polling Booth | ഷാരുഖിന് തന്റെ ഫലിതം അവതരിപ്പിക്കാനുള്ള ഒരവസരം കൂടി ഒത്തു വന്നു

  ഷാരൂഖ് ഖാൻ

  ഷാരൂഖ് ഖാൻ

  • Share this:
   അഭിനയം കഴിഞ്ഞാൽ ഷാരൂഖ് ഖാൻ എന്ന അച്ഛൻ ഏറ്റവും അധികം ശ്രദ്ധിക്കപ്പെടുന്നത് നർമ്മ രസം തുളുമ്പുന്ന തന്റെ പോസ്റ്റുകൾ വഴിയാണ്. ഇക്കഴിഞ്ഞ ദിവസം നടന്ന പൊതു തെരഞ്ഞെടുപ്പിൽ ഷാരുഖിന് തന്റെ ഫലിതം അവതരിപ്പിക്കാനുള്ള ഒരവസരം കൂടി ഒത്തു വന്നു. ഷാരുഖിന്റെയും ഭാര്യ ഗൗരിയുടെയും കൈപിടിച്ച് വോട്ടർ പട്ടികയിൽ പേരില്ലാത്ത ഒരാൾ കൂടി പോളിങ് ബൂത്തിൽ ഉണ്ടായിരുന്നു. ഇളയ മകൻ അബ്രാം. പൊതുവെ ഷാരൂഖ് പങ്കെടുക്കുന്ന പൊതുപരിപാടികളിൽ അബ്രാം ഒരു സ്ഥിര സാന്നിധ്യമാണ്.   അബ്രാമിനെ ഇത്തവണ കൂടെക്കൂട്ടാൻ ഉള്ള കാരണം ഇതാണ്. മകന് ബോട്ടിങ്ങും വോട്ടിങ്ങും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാനുള്ള പോംവഴി കണ്ടെത്തുക കൂടി ആയിരുന്നു ലക്‌ഷ്യം. ഇത് ട്വീറ്റ് ചെയ്യുക കൂടി ചെയ്തു. കുഞ്ഞു താരങ്ങളിൽ ശ്രദ്ധേയനായ മറ്റൊരാൾ കരീന-സെയ്ഫ് അലി ഖാൻ ദമ്പതികളുടെ പുത്രൻ തൈമൂർ ആണ്. അമിതാഭ് ബച്ചൻ, പ്രിയങ്ക ചോപ്ര, സൽമാൻ ഖാൻ, മാധുരി ദീക്ഷിത്, ആമിർ ഖാൻ, കങ്കണ റാണട്ട് തുടങ്ങിയവർ തങ്ങളുടെ വോട്ട് മുംബൈയിലെ പോളിങ് ബൂത്തുകളിൽ രേഖപ്പെടുത്തി.

   First published:
   )}